497

*സണ്ണി വെയ്നും അലൻസിയറും പ്രധാനവേഷത്തിൽ

കോവിഡ് മഹാമാരിക്കിടയിൽ സിനിമാ മേഖലയും
തീയറ്റർ മേഖലയും പ്രതിസന്ധി നേരിടുന്ന സമയത്ത് സധൈര്യം റിലീസ് ചെയ്ത ചിത്രമായിരുന്നു “വെള്ളം ” ഈ ചിത്രത്തിന്റെ വിജയത്തിനുശേഷം കന്നടയിൽ “ഹാപ്പിലി മാരീഡ് ” എന്ന ചിത്രവും നിർമിച്ചശേഷം
ടൈനി ഹാൻഡ്സ് പ്രൊഡക്ഷൻസിന്റെ ബാനറിൽ ഇവർ ഒരുക്കുന്ന മൂന്നാമത്തെ ചിത്രത്തിന്റെ ടൈറ്റിൽ ആണ് ഇനി പുറത്തിറങ്ങാനിരി ക്കുന്നത് .


സണ്ണിവെയിൻ പ്രൊഡക്ഷൻസുമായി ചേർന്ന് നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ ഷൂട്ടിംഗ് തൊടുപുഴയിൽ പുരോഗമിക്കുന്നു.
സണ്ണി വെയ്നും അലൻസിയറും പ്രധാനവേഷത്തിലെത്തുന്ന ചിത്രം സംവിധാനം ചെയ്യുന്നത് മജു ആണ്. ഈ ചിത്രത്തിന്റെ കഥയും മജുവിന്റെതാണ്.


അനന്യ,ഗ്രേസ് ആന്റണി, പോളി വത്സൻ, രാധിക രാധാകൃഷ്ണൻ, അനിൽ കെ ശിവറാം, വിജിലേഷ്, ഉണ്ണി രാജ, അഷ്റഫ്, ദ്രുപദ് കൃഷ്ണ എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങൾ ചെയ്യുന്നു. ഒരു കുടുംബ പശ്ചാത്തലത്തിലുള്ള കഥയാണ് ചിത്രം പറയുന്നത്.നിർമ്മാതാക്കൾ രഞ്ജിത്ത് മണബ്രക്കാട്ട്, ജോസ് കുട്ടി മഠത്തിൽ ചിത്രത്തിന്റെ തിരക്കഥ ആർ.ജയകുമാറും മജോയും ചേർന്നാണ് ഒരുക്കിയിരിക്കുന്നത്
ഛായാഗ്രഹണം പപ്പു, വിനോദ് ഇല്ലമ്പള്ളി. എഡിറ്റർ കിരൺ ദാസ്, സംഗീതം ഡോൺ വിൻസെന്റ്, സിങ്ക് സൗണ്ട് അജയൻ അടാട്ട്,
എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ ദീപു ജി പണിക്കർ,മേക്കപ്പ് റോണെക്സ് സേവ്യർ, ആർട്ട് കൃപേഷ് അയ്യപ്പൻകുട്ടി,
കോസ്റ്റ്യൂം സുജിത്ത് മട്ടന്നൂർ,
സംഘട്ടനം പ്രഭു, പ്രൊഡക്ഷൻ ഡിസൈനർ ദീപക് പരമേശ്വരൻ, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് പ്രസാദ്, ലൊക്കേഷൻ മാനേജർ സുരേഷ്, സ്റ്റിൽസ് റിച്ചാർഡ്, ഡിസൈൻസ് ഓൾഡ് മങ്ക്സ്,പി ആർ ഓ മഞ്ജു ഗോപിനാഥ്.


Like it? Share with your friends!

497
24 Web Desk

0 Comments

Your email address will not be published. Required fields are marked *