93


…………………………………….
കുട്ടനാടിൻ്റെ പശ്ചാത്തലത്തിലൂടെ ഉബൈനി സംവിധാനം ചെയ്യുന്ന റാഹേൽമകൻ കോര എന്ന ചിത്രത്തിൻ്റെ നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയായിരിക്കുന്നു.
ഈ ചിത്രം ഒക്ടോബർ പതിമൂന്നിന് പ്രദർശനത്തിനെത്തുന്നു.

എസ്.കെ.ഫിലിംസിൻ്റെ ബാനറിൽ ഷാജി.കെ.ജോർജാണ് ഈ ചിത്രം നിർമ്മിക്കുന്നത് ‘
. ട്രാൻസ്പോർട്ട് ബസ്സിൽ കണ്ടക്ടറായി സ്ഥിരം ജോലിയിൽ എത്തുന്ന ഒരു ചെറുഷ്യക്കാരൻ്റേയും അയാൾ എത്തുന്നതിലൂടെ ജോലി നഷ്ടമാകുന്ന താൽക്കാലിക ജീവനക്കാരിയുടേയും ജീവിതത്തിലൂടെയാണ് ഈ ചിത്രത്തിൻ്റെ കഥാ വികസനം.
ശക്തമായ കുടുംബ ബന്ധത്തിനും ഈ ചിത്രം ഏറെ പ്രാധാന്യം നൽകുന്നു.
നർമ്മവും, ബന്ധങ്ങളും, ഇമ്പമാർന്ന ഗാനങ്ങളുമൊക്കെയായി ഒരു ക്ലീൻ എൻറർടൈന റായിട്ടാണ് ഈ ചിത്രത്തിൻ്റെ അവതരണം. ആൻസൺ പോൾ നായകനാകുന്ന ഈ ചിത്രത്തിൽ മെറിൻ ഫിലിപ്പ് നായികയാകുന്നു.
റാഹേൽ എന്ന കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നതിലൂടെ സ്മിനു സിജോ മുൻനിരയിലേക്കു കടന്നു വരുന്നു.
വിജയകുമാർ, അൽത്താഫ് സലിം ,മനു പിള്ള, മധു പുന്നപ്ര ,മുൻഷി രഞ്ജിത്ത്, ബ്രൂസ്‌ലി രാജേഷ്, കോട്ടയം പുരുഷൂ
അയോധ്യാ ശിവൻ, ഹൈദരാലി, ബേബി എടത്വ, അർണവ് വിഷ്ണു, ജോപ്പൻ മുറിയാനിക്കൽ, രശ്മി അനിൽ. മഞ്ജു എന്നിവരും പ്രധാന താരങ്ങളാണ്.
തിരക്കഥ – ജോബി എടത്വ .
ഹരി നാരായണൻ, മനു മഞ്ജിത്ത് എന്നിവരുടെ വരികൾക്ക് കൈലാസ് മേനോൻ ഈണം പകർന്നിരിക്കുന്നു.
ഛായാഗ്രഹണം – ഷിജി ജയദേവൻ
എഡിറ്റിംഗ് – അബു താഹിർ .
കലാസംവിധാനം – വിനേഷ് കണ്ണൻ.
പ്രൊഡക്ഷൻ മാനേജേഴ്സ് -ഹരീഷ് കോട്ട വട്ടം, നസ്റുദ്ദീൻ പയ്യന്നൂർ.
പ്രൊഡക്ഷൻ കൺട്രോളർ- ദിലീപ് ചാമക്കാല
വാഴൂർ ജോസ്.


Like it? Share with your friends!

93
Editor

0 Comments

Your email address will not be published. Required fields are marked *