225
23.9k shares, 225 points

സായി ധരം തേജ, സംയുക്ത കേന്ദ്ര കഥാപാത്രങ്ങളിലെത്തുന്ന വിരൂപാക്ഷയുടെ ടീസർ റിലീസായി

സുപ്രീം ഹീറോ സായി ധരംതേജയും സംയുക്തയും പ്രധാന കഥാപാത്രങ്ങളിലെത്തുന്ന വിരൂപാക്ഷയുടെ ടീസർ റിലീസ് ചെയ്തു. ധനുഷിനോടൊപ്പം വാത്തി സിനിമക്ക് ശേഷം സംയുക്ത അഭിനയിക്കുന്ന പാൻ ഇന്ത്യൻ ചിത്രം ഏപ്രിൽ 21ന് തിയേറ്ററുകളിലേക്കെത്തും . ശ്രീ വെങ്കടേശ്വര സിനി ചിത്രാ പ്രൊഡക്ഷൻ ഹൗസും സുകുമാർ വ്രയിറ്റിങ്ങ്സും ചേർന്ന് നിർമിക്കുന്ന പാൻ ഇന്ത്യൻ മിസ്റ്റിക് ത്രില്ലെർ ചിത്രമാണ് വിരൂപാക്ഷ. സുപ്രീം ഹീറോ സായി ധരം തേജയുടെ പതിനഞ്ചാമത് ചിത്രമാണ് വിരൂപാക്ഷ. കാർത്തിക് ദാന്തു ആണ് ചിത്രത്തിന്റെ സംവിധായകൻ. പ്രശസ്ത നിർമ്മാതാക്കളായ ബി.വി.എസ്.എൻ പ്രസാദ് ഗരു, ബപിനീട് ഗരു എന്നിവരാണ് ചിത്രത്തിന്റെ പ്രൊഡ്യൂസേർസ്.

1990 കാലഘട്ടത്തിൽ ഒരു കാടിനോട് ചേർന്നുള്ള ഗ്രാമത്തിൽ നടക്കുന്ന കഥയാണ് ചിത്രത്തിലേത്. ചില വിശ്വാസങ്ങളുടെ പേരിൽ നായകൻ അഭിമുഘീകരിക്കുന്ന സങ്കിർണമായ പ്രശ്നങ്ങളിലൂടെയാണ് ചിത്രം സഞ്ചരിക്കുന്നത്. തിയേറ്റർ എക്സ്പീരിയൻസ് വാഗ്ദാനം നൽകുന്ന പാൻ ഇന്ത്യൻ ചിത്രമാണ് വിരൂപാക്ഷ.

വൻ ബഡ്ജറ്റിൽ ഒരുങ്ങിയ ചിത്രത്തിൽ പരുക്കുകൾ ഭേദമായി തിരിച്ചെത്തിയ സായി ധരം തേജ മാസ്മരിക പ്രകടനങ്ങളുമായി പുതിയ അവതാരപ്പിറവിയാണ് അഭിനയത്തിൽ കാഴ്ചവച്ചിരിക്കുന്നത്. ശ്യാം ദത്ത് ആണ് ഛായാഗ്രഹണം. സംഗീതം അജനീഷ് ലോകനാഥ്, എക്സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്‌സ്‌ സതീഷ് ബി.കെ.ആർ, അശോക് ബന്ദേരി. വിരൂപാക്ഷ മലയാളം, തമിഴ്, തെലുഗ്, കന്നഡ, ഹിന്ദി ഭാഷകളിൽ റിലീസാകും. പി ആർ ഓ പ്രതീഷ് ശേഖർ.


Like it? Share with your friends!

225
23.9k shares, 225 points
Editor

0 Comments

Your email address will not be published. Required fields are marked *