Featured Film News

വിടുതലൈ പാർട്ട് 2ന്റെ കേരളാ വിതരണാവകാശം സ്വന്തമാക്കി വൈഗ എന്റർപ്രൈസസ് മെറിലാൻഡ് റിലീസസ്

  • August 7, 2024
  • 0 Comments

വിജയ് സേതുപതിയും മഞ്ജു വാര്യരും സൂരിയും ഒരുമിക്കുന്ന വിടുതലൈ പാർട്ട് രണ്ടിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററിന് വൻ സ്വീകാര്യതയാണ് പ്രേക്ഷകരിൽ നിന്ന് ലഭിച്ചത്. ചിത്രത്തിന്റെ കേരളാ വിതരണാവകാശം വൈഗ എന്റർപ്രൈസസ് മെറിലാൻഡ് റിലീസസ് ആണ് കരസ്ഥമാക്കിയത്. ചിത്രീകരണത്തിന്റെ അവസാനഘട്ടത്തിൽ എത്തിയ ചിത്രത്തിന്റെ റിലീസ് തീയതിയുടെ പ്രഖ്യാപനത്തിനായി കാത്തിരിക്കുകയാണ് സിനിമാലോകം. വെട്രിമാരൻ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ വിജയ് സേതുപതി, സൂരി, മഞ്ജു വാര്യർ, അനുരാഗ് കശ്യപ്, കിഷോർ, ഗൗതം വാസുദേവ് മേനോൻ, രാജീവ് മേനോൻ, ചേതൻ എന്നിവരാണ് വിടുതലൈ […]

Featured Film News Releases

മലയാളത്തിലെ വേറിട്ടൊരു ത്രില്ലർ പരീക്ഷണമായി ‘ചെക്ക് മേറ്റ് ‘ വെള്ളിയാഴ്ച മുതൽ തിയേറ്ററുകളിൽ

  • August 7, 2024
  • 0 Comments

നടനും തിരക്കഥാകൃത്തുമായ അനൂപ് മേനോൻ നായകനായെത്തുന്ന മെൻഡ് ഗെയിം ത്രില്ലർ ‘ചെക്ക് മേറ്റ്’ ഓഗസ്റ്റ് 9 മുതൽ തിയേറ്ററുകളിൽ. പൂർണ്ണമായും വിദേശത്ത് ചിത്രീകരിച്ച ചിത്രത്തിന്‍റെ തിരക്കഥയും സംഗീതവും ഛായാഗ്രഹണവും സംവിധാനവും നിർവ്വഹിച്ചിരിക്കുന്നത് രതീഷ് ശേഖറാണ്. ഓരോ സെക്കന്‍റും ഉദ്വേഗം നിറയ്ക്കുന്ന ദൃശ്യങ്ങളും സംഭാഷണങ്ങളുമായി എത്തിയ ‘ചെക്ക് മേറ്റ്’ ട്രെയിലർ അടുത്തിടെ ശ്രദ്ധ നേടിയിരുന്നു. അനൂപ് മേനോന് പുറമെ ലാല്‍, രേഖ ഹരീന്ദ്രൻ, രാജലക്ഷ്മി, അഞ്ജലി മോഹനൻ, വിശ്വം നായർ തുടങ്ങിയവര്‍ ചിത്രത്തില്‍ പ്രധാന വേഷങ്ങളിലുണ്ട്. സിനിമയുടെ ഭൂരിഭാഗം […]

Featured Film News

ന്യൂയോർക്കിൽ ചിത്രീകരിച്ച അനൂപ് മേനോൻ ചിത്രം ‘ചെക്ക് മേറ്റ്’ ; ആഗസ്റ്റ് 8ന് റിലീസിന്…

  • August 7, 2024
  • 0 Comments

നടനും തിരക്കഥാകൃത്തുമായ അനൂപ് മേനോൻ നായകനാകുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘ചെക്ക് മേറ്റ്’. ചിത്രത്തിന്‍റെ തിരക്കഥയും സം​ഗീതവും ഛായാ​ഗ്രഹണവും സംവിധാനവും രതീഷ് ശേഖർ നിർവ്വഹിക്കുന്നു. അനൂപ് മേനോന് പുറമെ ലാല്‍, രേഖ ഹരീന്ദ്രൻ, രാജലക്ഷ്മി, അഞ്ജലി മോഹനൻ തുടങ്ങിയവര്‍ ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നു. ഒരു മൈൻഡ് ​ഗെയിം ത്രില്ലറായിരിക്കും ചിത്രം എന്നാണ് പോസ്റ്ററിൽ നിന്ന് മനസ്സിലാക്കാനാകുന്നത്. അംബരചുംബികളായ കെട്ടിടങ്ങൾ, അവയ്ക്കിടയിലെ മനുഷ്യ മനസ്സുകള്‍, ചതുരംഗ കളിപോലെ മാറി മറിയുന്ന സംഭവ വികാസങ്ങൾ ഇവയൊക്കെയാണ് സിനിമയുടെ കഥാപശ്ചാത്തലം. […]

Featured Film News Uncategorized

ോക്കിങ്‌ സ്റ്റാർ യാഷ് നായകനാകുന്ന ഗീതു മോഹൻദാസ് ചിത്രം ടോക്സിക് ഓഗസ്റ്റ് 8ന് ചിത്രീകരണം ആരംഭിക്കുന്നു

  • August 7, 2024
  • 0 Comments

ഓരോ അപ്‌ഡേറ്റിലും പ്രേക്ഷകകരുടെ ആവേശം വാനോളം ഉയർത്തിയ ഗീതു മോഹൻദാസ് സംവിധാനം ചെയ്യുന്ന യാഷ് ചിത്രം “ടോക്സിക് എ ഫെയറി ടെയിൽ ഫോർ ഗ്രൗൺ-അപ്‌സിന്റെ” ചിത്രീകരണം (ഓഗസ്റ്റ് 8) ചിത്രീകരണം നാളെ മുതൽ ആരംഭിക്കുന്നു.‘കെജിഎഫ് 2’ എത്തിയിട്ട് 844 ദിനങ്ങൾ കഴിയുമ്പോളാണ് ‘ടോക്സിക്’ ചിത്രീകരണം ആരംഭിക്കാനായി യാഷ് തയാറാകുന്നത്. 2023 ഡിസംബര്‍ 8 ന് ഔദ്യോഗികമായി പ്രഖ്യാപിക്കപ്പെട്ട ചിത്രമാണ് ടോക്സിക്. ഗീതു മോഹൻദാസ് സംവിധാനം ചെയ്യുന്ന ചിത്രം 2024 ഓഗസ്റ്റ് 8 ന് (8-8-8) ബാംഗ്ലൂരിൽ ചിത്രീകരിക്കും. […]

Featured Film News Pooja

ആസിഫ് അലി നായകനാകുന്ന ചിത്രം “ആഭ്യന്തര കുറ്റവാളി”യുടെ ഷൂട്ടിംഗ് ആരംഭിച്ചു

  • August 5, 2024
  • 0 Comments

ആസിഫ് അലിയെ നായകനാക്കി നൈസാം സലാം പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ നൈസാം സലാം നിർമ്മിക്കുന്ന ചിത്രം ആഭ്യന്തര കുറ്റവാളിയുടെ ഷൂട്ടിംഗ് ഇന്ന് തൃപ്രയാറിൽ ആരംഭിച്ചു. നവാഗതനായ സേതുനാഥ് പത്മകുമാറാണ് ചിത്രത്തിന്റെ കഥ, തിരക്കഥ, സംവിധാനം എന്നിവ നിര്‍വഹിക്കുന്നത്. റിയലിസ്റ്റിക് കോമഡി ഫാമിലി എന്റര്‍ടെയിനര്‍ ജോണറിലാണ് ആഭ്യന്തര കുറ്റവാളി ഒരുങ്ങുന്നത്. പുതുമുഖ താരം തുളസിയാണ് ചിത്രത്തിലെ നായികാ കഥാപാത്രത്തെ അവതരിപ്പിക്കുന്നത് . ആഭ്യന്തര കുറ്റവാളിയിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ ജഗദീഷ്, ഹരിശ്രീ അശോകൻ, പ്രേം കുമാർ, സിദ്ധാർഥ് ഭരതൻ, അസീസ് […]

Celebrity Featured

വയനാട് ദുരന്തം : മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 10 ലക്ഷം സംഭാവന നൽകി രശ്മിക മന്ദാന

  • August 1, 2024
  • 0 Comments

കേരളം ഇതുവരെ സാക്ഷ്യം വഹിക്കാത്ത മഹാ ദുരന്തത്തിന് കൈത്താങ്ങായി പ്രശസ്ത അഭിനേത്രി രശ്മിക മന്ദാനയും രംഗത്തെത്തി. കേരളാ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പത്തു ലക്ഷം രൂപ രശ്മിക മന്ദാന സംഭാവനയായി നൽകി.

Featured Film News

വയനാട് ദുരന്തം : മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 20 ലക്ഷം സംഭാവന നൽകി നടൻ വിക്രം

  • July 31, 2024
  • 0 Comments

വയനാട് ദുരന്തം : മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 20 ലക്ഷം സംഭാവന നൽകി നടൻ വിക്രം കേരളത്തെ ഒന്നടങ്കം നടുക്കിയ വയനാട് ഉരുൾപ്പൊട്ടൽ ദുരന്തം ഒട്ടനേകം പേരുടെ ജീവൻ കവർന്നു കഴിഞ്ഞു. ഒരുപാട് പേർക്ക് ഉറ്റവരും ഉടയവരും വീടുകളും നഷ്ടപ്പെടുകയും ചെയ്തു. പരിക്കേറ്റ് ചികിത്സയിൽ കഴിയുന്നവരും ഏറെയാണ്. ഇപ്പോഴിതാ, തമിഴ് സൂപ്പർതാരം വിക്രം, മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 20 ലക്ഷം രൂപയുടെ സംഭാവന നൽകി മുന്നോട്ട് വന്നിരിക്കുകയാണ്. ഒട്ടേറെ പേരുടെ ജീവൻ പൊലിഞ്ഞ ഈ ദുരന്തത്തിലുള്ള തന്റെ […]

Featured Film News

എസ് എൻ സ്വാമി ചിത്രം “സീക്രട്ട്” ഇന്ന് മുതൽ കേരളത്തിലെ തിയേറ്ററുകളിൽ

  • July 26, 2024
  • 0 Comments

മലയാളി പ്രേക്ഷകർക്ക് തന്റെ തിരക്കഥകളിലൂടെ സൂപ്പർ ഹിറ്റ് ചിത്രങ്ങൾ സമ്മാനിച്ച എസ്.എൻ.സ്വാമി ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രം “സീക്രട്ട്” നാളെ മുതൽ തിയേറ്ററുകളിലേക്ക്. ധ്യാൻ ശ്രീനിവാസന്റെ കരിയറിലെ ഏറ്റവും മികച്ച പ്രകടനം സമ്മാനിക്കുന്ന ചിത്രമാണിത്. മോട്ടിവേഷണൽ ഡ്രാമ ഗണത്തിൽ പെടുന്ന ചിത്രത്തിന്റെ കഥയും തിരക്കഥയും സംവിധാനവും എസ് എൻ സ്വാമി തന്നെയാണ് നിർവഹിച്ചിരിക്കുന്നത്. കേരളത്തിലും ചെന്നൈയിലും സിനിമാ രാഷ്ട്രീയ പ്രവർത്തകർക്ക് വേണ്ടി നടന്ന പ്രിവ്യൂ ഷോകളിൽ ഗംഭീര അഭിപ്രായങ്ങൾ കരസ്ഥമാക്കിയാണ് ചിത്രം നാളെ തിയേറ്ററുകളിലേക്കെത്തുന്നത്‌. മലയാള സിനിമയിൽ […]

Featured Film News

“നേരം പോയി വെട്ടം പോയി” ആവേശമുണർത്തി എസ് എൻ സ്വാമി ചിത്രം സീക്രട്ടിലെ പ്രൊമോ സോങ് റിലീസായി

  • July 26, 2024
  • 0 Comments

“നേരം പോയി വെട്ടം പോയി” ആവേശമുണർത്തി എസ് എൻ സ്വാമി ചിത്രം സീക്രട്ടിലെ പ്രൊമോ സോങ് റിലീസായി മലയാളികളുടെ പ്രിയപ്പെട്ട തിരക്കഥാകൃത്ത് എസ് എൻ സ്വാമി ആദ്യമായി സംവിധാനം ചെയ്യുന്ന സീക്രട്ടിലെ പ്രൊമോ സോങ് “നേരം പോയി വെട്ടം പോയി” റിലീസായി. ചിത്രം നാളെ തിയേറ്ററുകളിലേക്കെത്താൻ മണിക്കൂറുകൾ ബാക്കി നിൽക്കെയാണ് അണിയറപ്രവർത്തകർ ജേക്സ്‌ ബിജോയ് സംഗീത സംവിധാനം ചെയ്ത സീക്രട്ടിന്റെ പ്രൊമോ സോങ് റിലീസ് ചെയ്തത്‌. ബിഗ് ബോസ് ടോപ് ഫൈവിലെത്തിയ ഋഷി എസ് കുമാറാണ് പ്രൊമോ […]

Featured Film News

‘ആർക്കോ, ആരോടോ, എന്തോ പറയാനുണ്ട്’; മോഹൻലാലിൻ്റെ ‘ദേവദൂതൻ’ ഇന്ന്മുതൽ

  • July 26, 2024
  • 0 Comments

ഫോർ കെ ദൃശ്യമികവോടെ റി-റിലീസിന് ഒരുങ്ങുന്ന ദേവദൂതൻ ഏറെ പ്രതീക്ഷയോടെയാണ് മലയാളികൾ കാത്തിരിക്കുന്നത്. സിബി മലയിൽ സംവിധാനം ചെയ്ത് മോഹൻലാൽ നായകനായ ദേവദൂതന്റെ ഫോർ കെ വെർഷൻ ജൂലൈ 26ന് തിയറ്ററുകളിൽ എത്തുന്നു. 24 വർഷങ്ങൾക്ക് ശേഷം വിശാൽ കൃഷ്ണമൂർത്തിയും മഹേശ്വറും അലീനയും വീണ്ടും പ്രേക്ഷകരുടെ മുന്നിലേക്ക് എത്തുന്നു എന്നത് ആരാധകരുടെയും സിനിമാപ്രേമികളുടെയും ഇടയിൽ ആവേശം ഉണർത്തുകയാണ്. ജയപ്രദ, ജനാർദ്ദനൻ, മരളി, വിനീത്, ജ​ഗദീഷ്, ലെന, വിജയ ലക്ഷ്മി, ശരത് തുടങ്ങി നിരവധി താരങ്ങൾ ചിത്രത്തിൽ അണിനിരന്നിരുന്നു. […]