Celebrity Featured

ബോളാഗോളം’ ജൂലൈ 3ന് തിയേറ്ററുകളിൽ | ഫുട്ബോളും കുടുംബവും സാമൂഹിക സന്ദേശവും ഒരുമിക്കുന്ന ചിത്രം

“ടിക്കറ്റ് ഒരു ടോക്കൺ ” എന്ന സാമൂഹിക സന്ദേശവുമായി ബോളാഗോളം ജൂലൈ 3 ന് തിയേറ്ററുകളിലെത്തുന്നു.

പ്രീവ്യൂ കണ്ട് തിയേറ്ററിൽ നിന്നും ഇറങ്ങിയവർ ഹൃദയസ്പർശിയായ മികച്ച പ്രമേയം നെഞ്ചിലേറ്റി.ഫുട്ബോളിന്റെ ആവേശം കുടുംബ പശ്ചാത്തലത്തിൽ പറഞ്ഞ സിനിമ എല്ലാ കായിക പ്രേമികളും കണ്ടിരിക്കേണ്ടതാണ്. ഒപ്പം തന്നെ കുട്ടികളിൽ പടർന്നു കയറുന്ന ലഹരി മാഫിയയ്ക്കെതിരെ,ഓരോ പ്രദേശത്തും ആരോഗ്യപരമായ കളിക്കളങ്ങൾ നിർമ്മിക്കേണ്ടത് അത്യാവശ്യമാണ് എന്ന് കാണിച്ചു തരികയും ചെയ്യുന്നു. സംവിധാനത്തിലും രചനയിലും ക്യാമറയിലും എഡിറ്റിങ്ങിലും സംഗീതത്തിലും അഭിനയത്തിലും ഒക്കെ മികവുപുലർത്തിയ ചിത്രമാണ് ബോളാ ഗോളം.

ജുനൈസ് കാപ്പ് കഥയും തിരക്കഥയും എഴുതി സംവിധാനം നിർവഹിച്ചിരിക്കുന്നു.

മലബാറിന്റെ മണ്ണിൽ പന്ത് തട്ടുമ്പോൾ ഉയരുന്നത് കളി ആവേശം മാത്രമല്ല,
മനുഷ്യരുടെ സ്വപ്നങ്ങളും വേദനകളും ബന്ധങ്ങളും കൂടിയാണ്—ആ സ്പന്ദനങ്ങളെയാണ് ‘ബോളാഗോളം’ എന്ന ചലച്ചിത്രം
ഹൃദയസ്പർശിയായി പകർത്തുന്നത്.

യുവ തലമുറയെ പരിവർത്തിപ്പിച്ച ഐസ്‌ലാന്റിനെക്കുറിച്ചുള്ള ബി.ബി.സി. ഡോക്യുമെന്ററിയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട്, നാട്ടിലെ യഥാർത്ത സംഭവത്തെ ആസ്പദമാക്കി, മുത്തുവും തൊത്തുവും തമ്മിലുള്ള ആത്മബന്ധത്തിലൂടെ, കളി കാര്യമാകുന്ന ഒരു ഗ്രാമത്തിന്റെ കഥയാണ് ചിത്രം പറയുന്നത്.
ഫുട്ബോളിന്റെ ആത്മാവും ഗ്രാമീണ ജീവിതത്തിന്റെ നൊമ്പരങ്ങളും പ്രതീക്ഷകളും കോർത്തിണക്കിയാണ്, കളിയും ജീവിതവും പരസ്പരം പാസ്സ് ‌ ചെയ്ത്‌ കാഴ്ചയുടെ വല കുലുക്കുന്ന ചിത്രം കുടുംബ പ്രേക്ഷകരിലേക്ക് എത്തുന്നത്.

ആന്റലോട്ട് പ്രൊഡക്ഷൻസിന്റെ ബാനറിൽ അബ്ദുൽ സലീം പി.ടി. നിർമിക്കുന്ന ചിത്രത്തിൽ അഖിൽ പ്രഭാകർ, കൈലാഷ്, ആലിയ, ഉണ്ണിനായർ, കാശിനാഥ്‌, ലത അനിൽ, ലാല മലപ്പുറം, ശിക്കു എന്നിവർ പ്രധാന വേഷങ്ങളിൽ എത്തുന്നു. ഛായാഗ്രഹണം ഷമീർ ജിബ്രാൻ, എഡിറ്റിംഗ് അഭിഷേക് അയ്യനേത്ത്, സംഗീതം ഗോപി സുന്ദർ, സൗണ്ട് ഡിസൈൻ & മിക്സ് കരുൺ പ്രസാദ്, കളറിങ് രമേശ്‌ ഐയർ, പിരിശമേ & പ്രൊമോ സോങ്‌ സാദിഖ് പന്തല്ലൂർ, പ്രൊഡക്ഷൻ കൺട്രോളർ ഷൌക്കത്ത്‌ വണ്ടൂർ, ആർട്ട്‌ അസി കരുവാരകുണ്ട്, മേക്കപ്പ് ഹസ്സൻ വണ്ടൂർ, കോസ്റ്റ്യും നൗഷാദ് മമ്മി, വി.എഫ്. എക്സ്. ഷിയോജ് എം.വി.
പി ആർ ഓ എം കെ ഷെജിൻ.

admin

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Featured Film News

പൊട്ടിച്ചിരിപ്പിക്കായി മരണമാസ്ഒരുങ്ങുന്നു.

്രദർശന ശാലകളിൽ പൊട്ടിച്ചിരിയുടെ അലയൊലികൾ സൃഷ്ടിക്കാൻ കഴിയുന്ന മരണമാസ് എന്ന ചിത്രത്തിന് കൊച്ചിയിൽ തിരി തെളിഞ്ഞു.പൂർണ്ണമായും ഡാർക്ക് ഹ്യൂമർ അവതരിപ്പിക്കുന്ന ഈ ചിത്രമായിരിക്കുമിത്.ടൊവിനോ തോമസ് പ്രൊഡക്ഷൻസ് ഇൻ
Featured Film News

നാട്ടിൽ സുപരിചിതനായബംഗാളി നായരുടെ ചായക്കടയിൽ അവിചാരിതമായി കണ്ടുമുട്ടിയ വിനായകനും സുരാജും തമ്മിലിടയുന്ന ദൃശ്യങ്ങളോടെ തെക്ക് വടക്ക് സിനിമയുടെ രസകരമായ പുതിയ ആമുഖ വീഡിയോ.

ആമുഖ ടീസറുകൾ കൊണ്ട് മലയാള സിനിമയിൽ പുതിയ ട്രെൻഡ് സൃഷ്ടിക്കുകയാണ് ‘തെക്ക് വടക്ക്’ സിനിമ. കഥാപാത്രങ്ങളെ പ്രേക്ഷകർക്ക് പരിചയപ്പെടുത്താൻ ആമുഖ ടീസറുകൾ മലയാളത്തിൽ ആദ്യാനുഭവമാണ്. “കെഎസ്ഇബി എഞ്ചിനീയറായ