Exclusive

മോഹൻലാലിന്റെ ‘അതിമനോഹരം’ രണ്ടാം പോസ്റ്റർ പുറത്തിറങ്ങി | തരുൺ മൂർത്തി ചിത്രം ഡിസംബർ 24ന് തിയേറ്ററുകളിൽ

“അതിമനോഹരം “
രണ്ടാമത്തെ പോസ്റ്റർ.
“”””””””””””””””””””””

“തുടരും” എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിനു ശേഷം മെഗാസ്റ്റാർ മോഹൻലാലിനെ നായകനാക്കി
തരുൺ മൂർത്തി സംവിധാനം ചെയ്യുന്ന
അതിമനോഹരം എന്ന ചിത്രത്തിൻ്റെ രണ്ടാമത്തെ ഒഫീഷ്യൽ പോസ്റ്റർ റിലീസായി.
ഒരു ഇടവേളക്കു ശേഷം മോഹൻലാൽ പൊലീസ് കഥാപാത്രത്ത അവതരിപ്പിക്കുന്ന ഈ ചിത്രത്തിൽ
മീരാ ജാസ്മിൻ നായികയാവുന്നു.
ആഷിക്ക് ഉസ്മാൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ ആഷിക്ക് ഉസ്മാൻ നിർമ്മിക്കുന്ന
ഈ ചിത്രത്തിൽ
മനോജ്.കെ. ജയൻ, ജഗദീഷ്,ഇർഷാദ്, വിഷ്ണു.ജി. വാര്യർ, പ്രമോദ് വെളിയനാട്, കിരൺ പീതാംബരൻ, വിജി വിശ്വനാഥ്, ഭാമ അരുൺ, പ്രാർത്ഥന,
സജീവൻ തുടങ്ങിയ പ്രമുഖരും അഭിനയിക്കുന്നു.
ആഷിക്ക് ഉസ്മാൻ പ്രൊഡക്ഷൻസിന്റെ ഇരുപത്തി ഒന്നാമത്തെ ചിത്രം കൂടിയാണിത്.
ഇഷ്ക്ക് ,ആലപ്പുഴ ജിംഖാന, മഹാറാണി എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ രതീഷ് രവി തിരക്കഥ സംഭാഷണമെഴുതുന്നു.ഷാജി കുമാർ ഛായാഗ്രഹണം നിർവ്വഹിക്കുന്നു.
വിനായക് ശശികുമാർ എഴുതിയ വരികൾക്ക് ജെയ്ക്ക് ബിജോയ്സ് സംഗീതം പകരുന്നു.
കോ-ഡയറക്ഷൻ -ബിനു പപ്പു,എഡിറ്റിങ്- വിവേക്ഹർഷൻ,
പ്രൊഡക്ഷൻ കൺട്രോളർ-സുധർമ്മൻ വള്ളിക്കുന്ന്,
പ്രൊഡക്ഷൻ ഡിസൈനർ-ഗോകുൽ ദാസ്,വസ്ത്രാലങ്കാരം-മഷർ ഹംസ,മേക്കപ്പ്- റോണക്സ് സേവ്യർ.
സ്റ്റിൽസ്-അമൽ സി സദർ,ശബ്ദസംവിധാനം -വിഷ്ണു ഗോവിന്ദ്,
ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ-മിറാഷ് ഖാൻ,അസ്സോസ്സിയേറ്റ് ഡയറക്ടർ-അനസ്
വി,പ്രൊഡക്ഷൻ മാനേജർ-ജോമോൻ ജോയ് ചാലക്കുടി,
പ്രൊഡക്ഷൻ എക്സിക്കുട്ടീവ്-എസ്സാ കെ എസ്തപ്പാൻ,
ലോക്കേഷൻസ്-
തൊടുപുഴ,ശബരിമല, ഹൈദ്രാബാദ്, വിതരണം-സെൻട്രൽ പിക്‌ചേഴ്‌സ്.
ഒരു റിയലിസ്റ്റിക്ക് ഇമോഷണൽ ത്രില്ലർ ഡ്രാമ ജോണറിൽ ഒരുക്കുന്ന ഈ ചിത്രത്തിൽ ഒരു സബ്ബ് ഇൻസ്പക്ടറുടെ
ജീവിതത്തിലെ സംഭവബഹുലവും സംഘർഷഭരിതവുമായ മുഹൂർത്തങ്ങൾ ദൃശ്യവൽക്കരിക്കുന്നു. ഡിസംബർ ഇരുപത്തിനാലിന്
“അതിമനോഹരം” പ്രദർശനത്തിനെത്തുന്നു.
പി ആർ ഒ-എ എസ് ദിനേശ്.

Avatar photo

admin

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Exclusive

ബോളാഗോളം’ ജൂലൈ 3ന് തിയേറ്ററുകളിൽ | ഫുട്ബോളും കുടുംബവും സാമൂഹിക സന്ദേശവും ഒരുമിക്കുന്ന ചിത്രം

“ടിക്കറ്റ് ഒരു ടോക്കൺ ” എന്ന സാമൂഹിക സന്ദേശവുമായി ബോളാഗോളം ജൂലൈ 3 ന് തിയേറ്ററുകളിലെത്തുന്നു. പ്രീവ്യൂ കണ്ട് തിയേറ്ററിൽ നിന്നും ഇറങ്ങിയവർ ഹൃദയസ്പർശിയായ മികച്ച പ്രമേയം
Exclusive

പൃഥ്വിരാജിന്റെ ‘ഐ നോബഡി’ ജൂലൈ 9ന് | ചിത്രത്തിന് U/A സർട്ടിഫിക്കറ്റ്

ഐ നോബഡി ജൂലൈ 9-ന്.ചിത്രത്തിന് U/A സർട്ടിഫിക്കറ്റ്.“””””””””””””””””””””””” പൃഥ്വിരാജ് സുകുമാരൻ, പാർവതി തിരുവോത്ത് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി,നിരൂപക-പ്രേക്ഷക പ്രശംസ നേടിയ സൂപ്പർ ഹിറ്റ് മമ്മൂട്ടി ചിത്രമായ ‘റോഷാക്കി’ന്