Featured Gossips

‘ഞാൻ രേവതി’ ഇന്ത്യൻ ഫിലിം ഫെസ്റ്റിവൽ ഓഫ് മെൽബൺ ബെസ്റ്റ് ഡോക്യുമെന്ററി നോമിനേഷനിൽ

ഇന്ത്യൻ ഫിലിം ഫെസ്റ്റിവൽ ഓഫ് മെൽബണിൻ്റെ ബെസ്റ്റ് ഡോക്യുമെൻ്ററി നോമിനേഷനിൽ ‘ഞാൻ രേവതി തെരഞ്ഞെടുക്കപ്പെട്ടു.

പി.ആർ. സുമേരൻ.

കൊച്ചി: ഓസ്ട്രേലിയയിലെ ഇന്ത്യൻ ഫിലിം ഫെസ്റ്റിവൽ ഓഫ് മെൽബൺ ചലച്ചിത്ര മേളയിലേക്ക്
ഓസ്ട്രേലിയയിൽ വച്ച് നടക്കുന്ന പ്രമുഖ ഫിലിം ഫെസ്റ്റിവലുകളിലൊന്നായ ഇന്ത്യൻ ഫിലിം ഫെസ്റ്റിവൽ ഓഫ് മെൽബണിൻ്റെ ബെസ്റ്റ് ഡോക്യുമെൻ്ററി നോമിനേഷനിൽ ഫോട്ടോ ജേർണലിസ്റ്റ് പി. അഭിജിത്ത് സംവിധാനം ചെയ്ത ‘ഞാൻ രേവതി തെരഞ്ഞെടുക്കപ്പെട്ടു. ബെസ്റ്റ് ഡോക്യുമെൻ്ററി വിഭാഗത്തിൽ എട്ട് സിനിമകളാണ് മത്സരിക്കുന്നത്.ആർട്ട് ബുക്ക് സിനിമയാണ് ക്യൂറേറ്റ് ചെയ്യുന്നത് . 2026 ആഗസ്‌റ്റ് 13 മുതൽ 23 വരെ ഓസ്ട്രേലിയയിലെ മെൽബണിൽ വച്ചാണ് ഫെസ്റ്റിവൽ നടക്കുന്നത് .എഴുത്തുകാരിയും ആക്ടിവിസ്റ്റും അഭിനേതാവുമായ ട്രാൻസ് വുമൺ എ. രേവതിയുടെ ജീവിതത്തിലൂടെയുള്ള യാത്രയാണ് ഡോക്യുമെൻ്ററിയുടെ ഇതിവൃത്തം. തിരുവനന്തപുരത്ത് നടന്ന ഐ.ഡി. എസ്. എഫ്. എഫ്. കെ യിൽ മത്സര വിഭാഗത്തിൽ പ്രദർശിപ്പിച്ച ഞാൻ രേവതി ലോകത്തിലെ പ്രമുഖ ഫിലിം ഫെസ്‌റ്റിവലുകളിലൊന്നായ കാനഡയിലെ വാൻകൂവർ അന്താരാഷ്ട്ര ഫിലിം ഫെസ്‌റ്റിവലിലും ശ്രീലങ്കയിലെ ജാഫ്ന അന്താരാഷ്ട്ര ചലച്ചിത്ര മേള, മുംബൈയിലെ കാഷിഷ് പ്രൈഡ് ഫിലിം ഫെസ്റ്റിവൽ , ദൽഹിയിലെ റിഥം അന്താരാഷ്ട്ര ക്വീർ ആൻ്റ് ജെൻഡർ ഫിലിം ഫെസ്റ്റിവൽ ,റീൽ ഡിസയേഴ്സ് ചെന്നൈ ക്വിയർ ഫിലിം ഫെസ്റ്റിവൽ എന്നിവിടങ്ങളിൽ പ്രദർശിപ്പിച്ചിട്ടുണ്ട്. ഹിമാചൽ പ്രദേശിലെ ഷിംലയിൽ നടന്ന ഇൻ്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ ഓഫ് ഷിംല, ,പാലക്കാട് ചിറ്റൂരിൽ വച്ച് നടന്ന പാഞ്ചജന്യം അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിലും മികച്ച ഡോക്യുമെൻ്ററിക്കുള്ള പുരസ്‌കാരം നേടിയിട്ടുണ്ട്. കോഴിക്കോട് നടന്ന ഐ.ഇ. എഫ്. എഫ്. കെ സ്വതന്ത്ര ചലച്ചിത്ര മേളയിൽ മികച്ച സിനിമക്കുള്ള ഓഡിയൻസ് പോൾ അവാർഡും ചെന്നൈയിലെ സോഷ്യൽ ജസ്റ്റിസ് ഫിലിം ഫെസ്റ്റിവലിൽ ഇന്ത്യൻ ഡോക്യുമെൻ്ററി വിഭാഗത്തിൽ പ്രത്യേക ജൂറി പരാമർശവും ഞാൻ രേവതിക്ക് ലഭിച്ചിട്ടുണ്ട്. പ്രപഞ്ചം ഫിലിംസിൻ്റെ ബാനറിൽ എ . ശോഭിലയാണ് ഡോക്യുമെൻ്ററി നിർമിച്ചിരിക്കുന്നത്. പി. ബാലകൃഷ്ണൻ , ടി.എം. ലക്ഷമിദേവി എന്നിവരാണ് സഹ നിർമാതാക്കൾ .എ മുഹമ്മദ് ഛായാഗ്രഹണം , അമൽജിത്ത് എഡിറ്റിങ് , വിഷ്ണു പ്രമോദ് സൗണ്ട് ഡിസൈൻ , സാജിദ് വി. പി കളറിസ്റ്റ് , രാജേഷ് വിജയ് സംഗീതം , ആസിഫ് കലാം സബ്ടൈറ്റിൽസ് , അഡീ ക്യാമറ ചന്തു മേപ്പയൂർ , ക്യാമറ അസി. കെ.വി. ശ്രീജേഷ് , അമീർ ഫൈസൽ ഡിസൈൻസ് , കെൻസ് ഹാരിസ് ടൈറ്റിൽ സ് ,പി.ആർ സുമേരൻ പി. ആർ. ഒ തുടങ്ങിയവരാണ് സാങ്കേതിക പ്രവർത്തകർ.

Avatar photo

Vismaya R

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Featured Film News

പൊട്ടിച്ചിരിപ്പിക്കായി മരണമാസ്ഒരുങ്ങുന്നു.

്രദർശന ശാലകളിൽ പൊട്ടിച്ചിരിയുടെ അലയൊലികൾ സൃഷ്ടിക്കാൻ കഴിയുന്ന മരണമാസ് എന്ന ചിത്രത്തിന് കൊച്ചിയിൽ തിരി തെളിഞ്ഞു.പൂർണ്ണമായും ഡാർക്ക് ഹ്യൂമർ അവതരിപ്പിക്കുന്ന ഈ ചിത്രമായിരിക്കുമിത്.ടൊവിനോ തോമസ് പ്രൊഡക്ഷൻസ് ഇൻ
Featured Film News

നാട്ടിൽ സുപരിചിതനായബംഗാളി നായരുടെ ചായക്കടയിൽ അവിചാരിതമായി കണ്ടുമുട്ടിയ വിനായകനും സുരാജും തമ്മിലിടയുന്ന ദൃശ്യങ്ങളോടെ തെക്ക് വടക്ക് സിനിമയുടെ രസകരമായ പുതിയ ആമുഖ വീഡിയോ.

ആമുഖ ടീസറുകൾ കൊണ്ട് മലയാള സിനിമയിൽ പുതിയ ട്രെൻഡ് സൃഷ്ടിക്കുകയാണ് ‘തെക്ക് വടക്ക്’ സിനിമ. കഥാപാത്രങ്ങളെ പ്രേക്ഷകർക്ക് പരിചയപ്പെടുത്താൻ ആമുഖ ടീസറുകൾ മലയാളത്തിൽ ആദ്യാനുഭവമാണ്. “കെഎസ്ഇബി എഞ്ചിനീയറായ