170
18.4k shares, 170 points

അമിതാഭ് ബച്ചൻ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ‘ഉഞ്ജായി’യുടെ ഫസ്റ്റ് ലുക്ക് പുറത്ത്. അമിതാഭ് ബച്ചനൊപ്പം അനുപം ഖേർ, ബൊമൻ ഇറാനി എന്നിവരും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. അമിതാഭ് ബച്ചൻ ഉൾപ്പെടെയുള്ളവർ ഫസ്റ്റ് ലുക്ക് സോഷ്യൽ മീഡിയയിൽ പങ്കുവച്ചിട്ടുണ്ട്.

ലോക സൗഹൃദ ദിനത്തോടനുബന്ധിച്ചാണ് ചിത്രത്തിന്‍റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറക്കിയത്. അമിതാഭ് ബച്ചൻ, അനുപം ഖേർ, ബൊമൻ ഇറാനി എന്നിവർ മലകയറുന്ന പോസ്റ്റർ വൻ ഹിറ്റായിരുന്നു.  ചിത്രം 11.11.2022ൽ റിലീസ് ചെയ്യും. സൂരജ് ബർജത്യയാണ് ചിത്രം സംവിധാനം ചെയ്യുന്നത്.

‘ഗുഡ് ബൈ’ ആയിരുന്നു അമിതാഭ് ബച്ചന്‍റെ അവസാനമായി പ്രദർശനത്തിനെത്തിയ ചിത്രം. രശ്മിക മന്ദാന ബോളിവുഡിൽ അരങ്ങേറ്റം കുറിച്ച ചിത്രം കൂടിയാണ് ‘ഗുഡ് ബൈ’. ചിത്രം ഫാമിലി കോമഡി ഡ്രാമ വിഭാഗത്തിൽ പെടുന്നു. ചിത്രത്തിന് തിയ്യേറ്ററുകളിൽ നിന്നും മികച്ച പ്രതികരണമാണ് ലഭിച്ചത്.


Like it? Share with your friends!

170
18.4k shares, 170 points
K editor