111
12.5k shares, 111 points

ജീത്തു ജോസഫ്
വീണ്ടും * ബോളിവുഡ്ഡിലേക്ക്.
…………………………………….. ഋഷി കപൂർ, ഇമ്രാൻ ഹാഷ്മി എന്നിവരെ പ്രധാന വേഷങ്ങളാക്കി ജീത്തു ജോസഫ് സംവിധാനം ചെയ്ത ചിത്രമാണ് ദി ബോഡി, ആ ചിത്രത്തിനു ശേഷം ജീത്തു ജോസഫ് വീണ്ടും ഒരു ബോളിവുഡ് സിനിമയൊരുക്കുന്നു ‘
ബോളിവുഡ്ഡിലെ പ്രശസ്ത ചലച്ചിത്രനിർമ്മാണ സ്ഥാപനമായ ജംഗ്ലീപിക്ച്ചേഴ്‌സും കോളിവുഡ്ഡിലെ പ്രശസ്തമായ ക്ലൗഡ് 9 കമ്പനിയും സംയുക്തമായി നിർമ്മിക്കുന്ന പുതിയ ചിത്രമാണ് ജീത്തു ജോസഫ് ഒരുക്കുന്നത് ‘
ബറേലി കി ബർഫി, ബദായ് ഹോ.. രണ്ട് നാഷണൽ അi വാർഡുകൾകരസ്ഥമാക്കിയ സൽവാർ, ഡക്കാനോ ദോ: തുടങ്ങിയ പ്രശസ്തമായ ചിത്രങ്ങൾ ജംഗ്ളിപ്പിക്ച്ചേഴ്സ് നിർമ്മിച്ചതാണ്.
അജിത്തിൻ്റെ മങ്കാത്ത ഉൾപ്പടെ നിരവധി തമിഴ് ചിത്രങ്ങൾ നിർമ്മിച്ച സ്ഥാപനമാണ് ക്ലൗഡ് – 9.
ത്രില്ലർ – ഡ്രാമ ജോണറിലുള്ള ഒരു സിനിമയായിരിക്കുമെന്ന് ജീത്തു ജോസഫ് വ്യക്തമാക്കി.
ചിത്രത്തിൻ്റെ മറ്റു വിവരങ്ങൾ അധികം വൈകാതെ തന്നെ പുറത്തുവിടുമെന്ന് ജീത്തു പറഞ്ഞു.
ഇപ്പോൾ മോഹൻലാൽ നായകനായ നേര് എന്ന ചിത്രത്തിൻ്റെ ചിത്രീകരണത്തിലാണ് ജീത്തു ജോസഫ്.
നേര് പൂർത്തിയാക്കി നവംബറിൽ ബേസിൽ ജോസഫിനെ നായകനാക്കി മറ്റൊരു ചിത്രവും ജീത്തു ഒരുക്കുന്നുണ്ട്- അതിനു ശേഷം ഈ ബോളിവുഡ്ഡ് ചിത്രത്തിലേക്കു കടക്കുകയാണ്.
ഇതിനിടയിൽ കുറച്ചു ഭാഗം മാത്രം പൂർത്തിയാക്കാനുള്ള, മോഹൻലാൽ നായകനായ റാമിൻ്റെ ചിത്രീകരണവും പൂർത്തിയാക്കും.
ബോളിവുഡ്ഡിലേക്ക് വീണ്ടും ഒരു മലയാളി സ്പർശം കടന്നു വരുന്നതിൽ മലയാളികൾക്ക് ഏറെ അഭിമാനമായ കാര്യമാണന്നതിൽ സംശയമില്ല.
വാഴൂർേ ജോസ്.


Like it? Share with your friends!

111
12.5k shares, 111 points
Editor

0 Comments

Your email address will not be published. Required fields are marked *