153

തീപ്പൊരി ബെന്നി
സെക്കൻ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി
……………………………….
ഷെബിൻ ബക്കർ പ്രൊഡക്ഷൻസിൻ്റെ ബാനറിൽ ഷെബിൻ
.ബക്കർ നിർമ്മിച്ച് രാജേഷ് – ജോജി തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന തീപ്പൊരി ബെന്നി. എന്ന ചിത്രത്തിൻ്റെ സെക്കൻ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടിരിക്കുന്നു.
യുവനടൻ അർജുൻ അശോകൻ, ജഗദീഷ്, ഷാജു ശ്രീധർ, ഫെമിനാ ജോർജ് എന്നിവരാണ് പോസ്റ്ററിൽ വ്യത്യസ്ഥ ഗറ്റപ്പുകളോടെ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.
തികച്ചും നാടൻ ലുക്കിലാണ് അഭിനേതാക്കൾ അതു കൊണ്ടു തന്നെ ഗ്രാമീണ പശ്ചാത്തലത്തിലുള്ള ഒരു സിനിമയായിരിക്കും എന്നു മനസ്റ്റിലാക്കാം.
കെട്ടുറപ്പുള്ള ഒരു കഥയുടെ പിൻബലത്തിലൂടെ അപ്പൻ്റേയും മകൻ്റേയും ആത്മബന്ധത്തിൻ്റെ കഥ പറയുകയാണ് ഈ ചിത്രത്തിലൂടെ.
ഏറെ ശ്രദ്ധിക്കപ്പെട്ട വെള്ളിമൂങ്ങ, ജോണി ജോണി യെസ് അപ്പാ എന്നീ ചിത്രങ്ങൾക്ക് തിരക്കഥ രചിച്ച ജോജി തോമസ്സും, വെള്ളിമൂങ്ങയുടെ പ്രധാവ സഹായിയായിരുന്ന രാജേഷും ചേർന്നാണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത്.
വ്യത്യസ്ഥ കാഴ്ച്ചപ്പാടുകൾ ഉള്ള രണ്ടു പേരാണ് വട്ടക്കുട്ടായിൽ ചേട്ടായിയും മകൻ ബെന്നിയും, ഇവർ തമ്മിലുള്ള ബന്ധമാണ് ഈ ചിത്രം പറയുന്നത്. ഇടതുപക്ഷ രാഷ്ട്രീയക്കാരനായ അപ്പൻ, രാഷ്ട്രീയത്തെ എതിർക്കുന്ന മകൻ. ഈ വൈരുദ്ധ്രങ്ങൾക്കിടയിലൂടെ വളരുന്ന സംഘർഷങ്ങൾ ,ബന്ധങ്ങളുടെ കെട്ടുറപ്പ്, പിന്നെ പ്രണയം. ഇവ തികച്ചും റിയലിസ്റ്റിക്കായും കൊച്ചു കൊച്ചു നർമ്മമുഹൂർത്തങ്ങളിലൂടെയും അവതരിപ്പിക്കുകയാണ് ഈ ചിത്രത്തിലൂടെ.
ജഗദീഷും
അർജുൻ അശോകനുമാണ് വട്ടക്കുട്ടായിൽ ചേട്ടായിയേയും ബെന്നി യേയും അവതരിപ്പിക്കുന്നത്.
സമീപകാലത്ത് മികച്ച കഥാപാത്രങ്ങളുമായി എത്തിയ ജഗദീഷിൻ്റെ വേറിട്ട ഒരു കഥാപാത്രമായിരിക്കും ഈ ചിത്രത്തിലെ വട്ടക്കുട്ടായിൽ ചേട്ടായി.
മിന്നൽ മുരളിയിലൂടെ ശ്രദ്ധേയയായ ഫെമിനാ ജോർജാണ് നായിക.
ടി.ജി.രവി, സന്തോഷ് കീഴാറ്റൂർ, പ്രേം പ്രകാശ്, റാഫി, ശ്രീകാന്ത് മുരളി, നിഷാ സാരംഗ് എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
സംഗീതം.ശ്രീരാഗ് സജി.
ഛായാഗ്രഹണം – അജയ് ഫ്രാൻസിസ് ജോർജ്.
എഡിറ്റിംഗ്‌ – സൂരജ്.ഈഎസ്.
കലാസംവിധാനം – മിഥുൻ ചാലിശ്ശേരി.
കോസ്റ്റ്യം – ഡിസൈൻ – ഫെമിന ജബ്ബാർ .
മേക്കപ്പ് – കിരൺ രാജ്.ചീഫ് അസോസ്സിയേറ്റ് ഡയറക്ടർ – കുടമാളൂർ രാജാജി.നിശ്ചല ഛായാഗ്രഹണം – അജി മസ്ക്കറ്റ്.
ഫിനാൻസ് കൺട്രോളർ-ഊയൻകപ്രശ്ശേരി.
കോ- പ്രൊഡ്യൂസേഴ്സ – റുവൈസ് ഷെബിൻ ഷിബുബക്കർ ,ഫൈസൽ ബക്കർ ,
പ്രൊഡക്ഷൻ മാനേജർ -എബി കോടിയാട്ട്.
പ്രൊഡക്ഷൻ എക്സിക്കുട്ടീവ്സ് -രാജേഷ് മേനോൻ ,നോബിൾ ജേക്കബ് ഏറ്റുമാനൂർ
പ്രൊഡക്ഷൻ കൺട്രോളർ- അലക്സ്.ഈ.കുര്യൻ
നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയായി വരുന്ന ഈ ചിത്രം സെൻട്രൽപിക്ച്ചേർസ് പ്രദർശനത്തിനെത്തി
ക്കുന്നു.
വാഴൂർ ജോസ്.


Like it? Share with your friends!

153

0 Comments

Your email address will not be published. Required fields are marked *