221

നവാസ് അലി സംവിധാനം ചെയ്യുന്ന പ്രാവ് സിനിമയിലെ ആദ്യ ഗാനത്തിന്റെ ലിറിക്കൽ വിഡിയോ റിലീസായി. അന്തികള്ളു പോലെ എന്ന് തുടങ്ങുന്ന ഗാനത്തിന്റെ സംഗീതസംവിധാനം ബിജിബാൽ ആണ് നിർവഹിക്കുന്നത്. ബി.കെ. ഹരിനാരായണൻ ആണ് ഗാനത്തിന്റെ രചന, ജെയ്‌സൺ ജെ നായർ, കെ ആർ സുധീർ, ആന്റണി മൈക്കിൾ, ബിജിബാൽ എന്നിവരാണ് ഗാനത്തിന്റെ ആലാപനം. ഗാനരംഗത്തിൽ അമിത് ചക്കാലക്കൽ, മനോജ് കെ യു, സാബുമോൻ, തകഴി രാജശേഖരൻ, ഡിനി ഡാനിയൽ എന്നിവരാണ് അഭിനയിക്കുന്നത്. ആദർശ് രാജ, അജയൻ തകഴി, യാമി സോന, ജംഷീന ജമാൽ, നിഷാ സാരംഗ്, ഡിനി ഡാനിയൽ, ടീന സുനിൽ, ഗായത്രി നമ്പ്യാർ, അലീന എന്നിവർ മറ്റു പ്രധാന വേഷങ്ങളിലെത്തുന്ന ചിത്രം സെപ്റ്റംബർ 15 ന് തിയേറ്ററുകളിലേക്കെത്തും. ചിത്രത്തിന്റെ നിർമ്മാണം സി.ഇ.റ്റി സിനിമാസിന്റെ ബാനറിൽ തകഴി രാജശേഖരൻ ആണ് നിർവഹിക്കുന്നത്.

പ്രാവിന്റെ അണിയറ പ്രവർത്തകർ ഇവരാണ്. ഛായാഗ്രഹണം : ആന്റണി ജോ, ഗാനരചന : ബി.കെ. ഹരിനാരായണൻ , സംഗീതം : ബിജി ബാൽ , പ്രൊഡക്ഷൻ ഡിസൈനർ : അനീഷ് ഗോപാൽ , വസ്ത്രാലങ്കാരം : അരുൺ മനോഹർ , മേക്കപ്പ് : ജയൻ പൂങ്കുളം, എഡിറ്റിംഗ് : ജോവിൻ ജോൺ , ചീഫ് അസോസിയേറ്റ് ഡയറക്ടർ : ഉണ്ണി.കെ.ആർ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ : എസ് മഞ്ജുമോൾ,പ്രൊഡക്ഷൻ കൺട്രോളർ : ദീപക് പരമേശ്വരൻ,സൗണ്ട് ഡിസൈനർ:കരുൺ പ്രസാദ്, സ്റ്റിൽസ് : ഫസ ഉൾ ഹഖ്, ഡിസൈൻസ് : പനാഷേ, പി ആർ ഓ: പ്രതീഷ് ശേഖർ.


Like it? Share with your friends!

221
Editor

0 Comments

Your email address will not be published. Required fields are marked *