152
16.6k shares, 152 points


പ്ലസ് ടു, ബോബി എന്നീ ചിത്രങ്ങൾക്ക് ശേഷം ഷെബി ചൗഘട് കഥയെഴുതി സംവിധാനം ചെയ്യുന്ന കാക്കിപ്പട എന്ന ചിത്രത്തിൻ്റെ ചിത്രീകരണം ആഗസ്റ്റ് എട്ട് തിങ്കളാഴ്ച തിരുവനന്തപുരത്ത് ആരംഭിക്കും. എസ് വി പ്രൊഡക്ഷൻസിന്റെ ബാനറിൽ ഷെജി വലിയകത്താണ് ഈ ചിത്രം നിർമ്മിക്കുന്നത്. പൂർണ്ണമായും ത്രില്ലർ മൂഡിലാണ് സിനിമ അവതരിപ്പിക്കുന്നത്. തെളിവെടുപ്പിനായി കൊണ്ടുവരുന്ന ഒരു പ്രതിക്കൊപ്പം സഞ്ചരിക്കേണ്ടി വരുന്ന എട്ട് ആംഡ് പൊലീസ് ഉദ്യോഗസ്ഥരുടെ കഥയാണ് ഈ ചിത്രം പറയുന്നത്.

നിരഞ്ജ് മണിയൻ പിള്ള രാജു, അപ്പാനി ശരത്ത്, ആരാധിക, സുജിത് ശങ്കർ, മണികണ്ഠൻ ആചാരി, ജയിംസ് ഏല്യാ, സജിമോൻ പാറായിൽ, വിനോദ് സാക്, സൂര്യാ അനിൽ, പ്രദീപ്, ഷിബുലാബാൻ, മാലാ പാർവ്വതി എന്നിവരും നിരവധി പുതുമുഖങ്ങളും ഈ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. ചിത്രത്തിന് വേണ്ടി പ്രശാന്ത് കൃഷ്ണ ഛായാഗ്രഹണവും പ്രദീപ് ശങ്കർ എഡിറ്റിംഗും നിർവ്വഹിക്കുന്നു.
തിരക്കഥ, സംഭാഷണം – ഷെബി ചൗഘട്, ഷെജി വലിയകത്ത്, സംഗീതം – ജാസി ഗിഫ്റ്റ്, കലാസംവിധാനം – സാബുറാം, മേക്കപ്പ് – പ്രദീപ് രംഗൻ, കോസ്റ്റ്യും ഡിസൈൻ – ഷിബു പരമേശ്വരൻ, നിശ്ചല ഛായാഗ്രഹണം – അജി മസ്ക്കറ്റ്, നിർമ്മാണ നിർവ്വഹണം – എസ് മുരുകൻ, വാർത്ത പ്രചരണ- പി.ശിവപ്രസാദ്


Like it? Share with your friends!

152
16.6k shares, 152 points
Editor

0 Comments

Your email address will not be published. Required fields are marked *