363
37.7k shares, 363 points

ഇന്ദ്രജിത്തും ശ്രുതി രാമചന്ദ്രനും ഒന്നിക്കുന്ന കോക്കേഴ്സ് മീഡിയ എന്റർടെയ്ൻമെൻസിന്റെ പുതിയ ചിത്രം; അനൗൺസ്മെൻ്റ് പോസ്റ്റർ റിലീസായി!!

മലയാള സിനിമയുടെ സുവർണ കാലഘട്ടം എന്ന് വിശേഷിപ്പിക്കാവുന്ന എൺപതുകളിൽ തുടങ്ങി, ഇന്നും മനസ്സിൽ തങ്ങിനിൽക്കുന്ന ഒരുപറ്റം ഹിറ്റ് സിനിമകൾ സമ്മാനിച്ച പ്രമുഖ പ്രൊഡക്ഷൻ കമ്പനിയാണ് സിയാദ് കോക്കർ സാരഥ്യം വഹിച്ച കൊക്കേഴ്സ് ഫിലിംസ്. “കൂടും തേടി”യിൽ തുടങ്ങി രേവതിക്കൊരു പാവക്കുട്ടി, സന്മനസുള്ളവർക്ക് സമാധാനം, പട്ടണപ്രവേശം, മഴവിൽക്കാവടി, ഒരു മറവത്തൂർ കനവ്, സമ്മർ ഇൻ ബത്ലഹേം, ദേവദൂതൻ, കുറി തുടങ്ങി മലയാളികൾക്ക് ഒരിക്കലും മറക്കാൻ പറ്റാത്ത നിരവധി ചിത്രങ്ങൾ സമ്മാനിച്ച കോക്കേഴ്സ് പുതിയ ചിത്രത്തിൻ്റെ അറിയിപ്പുമായി എത്തിയിരിക്കുകയാണ്. കോക്കേഴ്സ് മീഡിയ എന്റർടെയ്ൻമെൻസിന്റെ ബാനറിലാണ് പുതിയ സിനിമ ഒരുങ്ങുന്നത്. ഇതുവരെയും പേര് പുറത്തുവിടാത്ത ചിത്രത്തിന് ‘പ്രൊഡക്ഷൻ നമ്പർ 22’ എന്നാണ് താൽകാലികമായി പേരിട്ടിരിക്കുന്നത്.

‘ലൂക്ക’ എന്ന ചിത്രത്തിന് ശേഷം അരുൺ ബോസ് സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിൽ ഇന്ദ്രജിത്ത് സുകുമാരൻ, ശ്രുതി രാമചന്ദ്രൻ, സർജാനോ ഖാലിദ്, വിൻസി അലോഷ്യസ്, വസിഷ്ട് ഉമേഷ്, റോറോ, എന്നിവരാണ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. പ്രമോദ് മോഹന്റെതാണ് തിരക്കഥ. ചിത്രത്തിന്റെ കൊ-ഡയറക്ടറും പ്രമോദ് മോഹനാണ്. വിനായക് ശശികുമാറിന്റെ വരികൾക്ക് വിദ്യാ സാഗറാണ് സം​ഗീതം ഒരുക്കുന്നത്.

ശ്യാമപ്രകാശ് എം.എസ് ഛായാ​ഗ്രഹണം നിർവ്വഹിക്കുന്ന ചിത്രത്തിന്റെ ചിത്രസംയോജനം ഷൈജൽ പി.വിയും അരുൺ ബോസും ചേർന്നാണ് കൈകാര്യം ചെയ്യുന്നത്. ക്രിയേറ്റീവ് പ്രൊഡ്യൂസർ: കെ.ആർ പ്രവീൺ, പ്രൊജക്ട് ഡിസൈനർ: നോബൽ ജേക്കബ്, കലാസംവിധാനം: അനീസ് നാടോടി, വസ്ത്രാലങ്കാരം: ​ഗായത്രി കിഷോർ, മേക്കപ്പ്: ജിതേഷ് പൊയ്യ, സൗണ്ട് ഡിസൈൻ: ജോബി സോണി തോമസ് & പ്രശാന്ത് പി മേനോൻ, ചീഫ് അസോസ്സിയേറ്റ് ഡയറക്ടർ: രാജേഷ് അടൂർ, കാസ്റ്റിംങ് ഡയറക്ടർ: ഷരൺ എസ്,എസ്, പി.ആർ.ഒ: പി ശിവപ്രസാദ്, സ്റ്റിൽസ്: സേതു അത്തിപ്പിള്ളിൽ, ഡിസൈൻസ്: ​റീ​ഗൾ കൺസെപ്റ്റ്സ്, പബ്ലിസിറ്റി: ​ഹൈപ്പ് എന്നിവരാണ് മറ്റ് അണിയറപ്രവർത്തകർ. ഏപ്രിൽ മാസത്തിൽ ചിത്രീകരണം ആരംഭിക്കുന്ന സിനിമയുടെ കൂടുതൽ വിവരങ്ങൾ ഉടൻ അറിയിക്കുമെന്ന് അണിയറ പ്രവർത്തകർ അറിയിച്ചു


Like it? Share with your friends!

363
37.7k shares, 363 points
Editor

0 Comments

Your email address will not be published. Required fields are marked *