263

മൺസൂൺ ഫാഷൻ

“ഏത് നിമിഷം മുതൽ നിങ്ങൾ പ്രണയത്തെ അന്വേഷിക്കുന്നുവോ… ആ നിമിഷം മുതൽ പ്രണയം നിങ്ങളെത്തേടി എത്തും..”

ഓരോ മഴയിരമ്പങ്ങളും ക്ലാരയെ ഓർമിപ്പിക്കുന്നു.. ഒരു കാലഘട്ടത്തിന്റെ പ്രണയങ്ങളിൽ പെയ്തിറങ്ങിയ ആ മഴ ഇന്നും നിശബ്ദമായി ഉള്ളിലെവിടെയോ നേർത്ത് പെയ്യുന്നുണ്ട്…
കാലംതെറ്റിയ മഴകളോരോന്നും ഇന്നും ക്ലാരയുടെ നിശബ്ദ സാമീപ്യങ്ങളാണ്…
അതെ മൺസൂൺ ഫാഷൻ എന്ന് പേരിട്ടിരിക്കുന്ന ഈ മഴചിത്രങ്ങൾ അണിയിച്ചൊരുക്കിയത് ഫാഷൻ ഡിസൈനർ സ്മൃതി സൈമൺ ഉം സഹായി ഷെറിൻ പ്രിൻസും ചേർന്നാണ്. ലോക്ക്ഡൗണും വസന്തത്തിലെ വരവറിയിച്ച് വന്ന മഴയുമാണ് ചിത്രങ്ങൾക്ക് ആധാരം.
മഴയിലെ പ്രണയവും പ്രണയമഴ വർണ്ണങ്ങളും ദൃശ്യഭംഗി ചോരാതെ പകർത്തിയത് ക്യാമറാമാൻ സുമേഷ് മുല്ലശ്ശേരിയും സഹായി അക്ഷയ് യുമാണ്. അറിയാതെ പറഞ്ഞ ഈ കാവ്യ ശില്പത്തിൽ മോഡലുകളായ മായ അഭിജിത്ത്, സാന്ദ്ര നായർ, അഭിജിത്ത് എന്നിവരെ അണിയിച്ചൊരുക്കിയത് പ്രൊഫഷണൽ മേക്കപ്പ് ആർട്ടിസ്റ്റായ അമ്മു തൃശ്ശൂർ ആണ്.സ്നേഹത്തിൻ്റെ പൂക്കാലം വിതറിയ ഈ മഴ ചിത്രങ്ങൾക്കൊപ്പം മറ്റു സാങ്കേതിക പ്രവർത്തകരായ വിലാസ് ഇഷ്ടം, ജിതിൻ പുലിക്കൂട്ടിൽ, സുജേഷ്. എസ് എന്നിവരും അണിചേർന്നു.

Concept : Monsoon fashion
Costume Designer : Smruthy Simon
Assistant : Sherin prinson
Stylist : Vilash ishtam
Editing : Jithin Pulikkottil
Camera : Sumesh mullassery
Assistant : Akshay chulliparambil
Make up artist : AMMU THRISSUR BLUELADY
Models : Sandhra. V, Maya Abhijith, Abhijith pk
Prodution : Sujeesh S


Like it? Share with your friends!

263
24 Web Desk

0 Comments

Your email address will not be published. Required fields are marked *