266

തൃശൂർ മെ‍ഡിക്കൽ കോളജ് വരാന്തയിലെ 30 സെക്കൻഡ് ഡാൻസ് നവമാധ്യമങ്ങളിൽ തരംഗമായിരുന്നു. നിമിഷനേരം കൊണ്ടായിരുന്നു വീഡിയോ നവമാധ്യമങ്ങളിൽ വൈറലായി മാറിയത്. വീഡിയോ നവമാധ്യമങ്ങളിൽ വൈറലായതോടെ ഇവരെ തേടി ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും പ്രശംസിച്ച് പലരും എത്തിയിരുന്നു.

ഇപ്പോൾ പുതിയ ഡാൻസുമായി എത്തിയിരിക്കുകയാണ് തൃശൂര്‍ മെഡിക്കല്‍ കോളജ് വിദ്യാര്‍ത്ഥിയായ ജാനകി ഓം കുമാർ. ഇത്തവണ താരം ഒറ്റക്കാണ് ഡാൻസുമായി എത്തിയിരിക്കുന്നത്. വിക്രം നായകനായ അന്യൻ എന്ന സിനിമയിൽ “കാതൽ യാനൈ വരികിത് റെമോ.. “എന്ന ഗാനത്തിനാണ് ജാനകി തകർപ്പൻ ഡാൻസ് കാഴച്ചവെച്ചിരിക്കുന്നത്. വീഡിയോ ഏറ്റെടുത്തിരിക്കുകയാണ് ആരാധകർ. സ്റ്റൈലിഷ് ലുക്കിലാണ് താരം ഇത്തവണ ഡാൻസുമായി എത്തിയത്.


Like it? Share with your friends!

266
24 Web Desk

0 Comments

Your email address will not be published. Required fields are marked *