416

മാർട്ടിൻ പ്രക്കാട്ട് സംവിധാനം ചെയ്തു കുഞ്ചാക്കോ ബോബൻ, ജോജു ജോർജ്ജ്, നിമിഷ സജയൻ എന്നിവർ കേന്ദ്ര കഥാപാത്രങ്ങൾ ആവുന്ന നായാട്ടിന്റെ ട്രെയിലെർ പുറത്തിറക്കി.

മാർച്ച്‌ 20, 2021: കുഞ്ചാക്കോ ബോബൻ, ജോജു ജോർജ്ജ്, നിമിഷ സജയൻ എന്നിവർ പ്രധാന കഥാപാത്രങ്ങൾ ആയി എത്തുന്ന നായാട്ടിന്റെ ട്രയിലെർ പുറത്തിറങ്ങി. ചിത്രം ഏപ്രിൽ 8ന് തിയ്യറ്ററുകളിൽ എത്തും.

ഷാഹി കബീർ തിരക്കഥ നിർവ്വഹിച്ചു മാർട്ടിൻ പ്രക്കാട്ട് സംവിധാനം ചെയ്യുന്ന ചിത്രം നിർമ്മിച്ചിരിക്കുന്നത് മാർട്ടിൻ പ്രക്കാട്ട് ഫിലിംസിന്റെയും, ഗോൾഡ് കോയിൻ മോഷൻ പിക്ച്ചർ കമ്പനിയുടെയും ബാനറിൽ രഞ്ജിത്തും, പി എം ശശിധരനും ചേർന്നാണ്.

ചിത്രത്തിന്റെ ആവേശം നിറക്കുന്ന ട്രെയിലെർ ഇതിനോടകം തന്നെ അനേകർ പങ്കുവെച്ചു.
ചിത്രത്തിന്റെ പോസ്റ്ററുകളും പ്രക്ഷക ശ്രദ്ധ പിടിച്ചു പറ്റിയിരുന്നു. സർവൈവൽ ത്രില്ലർ സാധുത നിലനിർത്തുന്ന നായാട്ട്, മാർട്ടിൻ പ്രക്കാട്ടിന്റെ അഞ്ചു വർഷത്തിനു ശേഷമുള്ള തിരിച്ചുവരവ് കൂടി അടയാളപ്പെടുത്തുന്നു. അതിജീവനവും, രാഷ്ട്രിയവും കൂടികലർത്തിയ ത്രില്ലർ ആയി ഒരുങ്ങുന്ന ‘നായാട്ട്’ സമകാലിക കേരളത്തെയാണ് പശ്ചാത്തലമാക്കിയിരിക്കുന്നത്.
കുഞ്ചാക്കോ ബോബൻ, ജോർജ്ജ്, നിമിഷ സജയൻ എന്നീ ശക്തരായ അഭിനേതാക്കൾ കൂടി ഒന്നുക്കുമ്പോൾ ചിത്രം നൽകുന്ന പ്രതീക്ഷ ചെറുതല്ല.

ചിത്രത്തിനു വേണ്ടി ക്യാമറ ചലിപ്പിച്ചിരിക്കുന്നത് ഷൈജു ഖാലിദ് ആണ്. എഡിറ്റിംഗ് കൈകാര്യം ചെയ്തിരിക്കുന്നത് അവാർഡ് വിന്നിംഗ് ഫിലിം മേക്കർ, എഡിറ്റർ എന്നീ നിലകളിൽ പ്രശസ്തി ആർജ്ജിച്ച മഹേഷ്‌ നാരായൺ അണ്. അൻവർ അലി എഴുതിയ വരികൾക്ക് മ്യൂസിക് ചിറ്റപ്പെടുത്തിയിരിക്കുന്നത് വിഷ്ണു വിജയാണ്. ബിനീഷ് ചന്ദ്രൻ എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ, പ്രൊഡക്ഷൻ ഡിസൈനർ ദിലീപ് നാഥ്‌. സൗണ്ട് ഡിസൈനിങ് അജയൻ അടട്ടും, വസ്ത്രാലങ്കാരം സമീറ സനീഷും നിർവഹിച്ചിരിക്കുന്നു. മേക്കപ്പ് റോണക്സ് സേവിയർ. ഓൾഡ് മോങ്ക്സ് ആണ് നായാട്ടിന്റെ ഡിസൈൻസ് കൈകാര്യം ചെയ്തിരിക്കുന്നത്. ചിത്രത്തിന്റെ വിതരണം മാജിക്‌ ഫ്രെയിംസ് റിലീസുമാണ്.


Like it? Share with your friends!

416
24 Web Desk

0 Comments

Your email address will not be published. Required fields are marked *