193

പാപ്പച്ചൻ ഒളിവിലാണ്”
സിൻ്റോസണ്ണിയുടെ
ചിത്രത്തിനു പേരിട്ടു.
………………………………………… നവാഗതനായസിൻ്റോ സണ്ണി തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന ചിത്രത്തിന് പാപ്പച്ചൻ ഒളിവിലാണ് എന്നു നാമകരണം ചെയ്തിരിക്കുന്നു.
ദുൽഖർ സൽമാന്റെ ഒഫീഷ്യൽ പേജിലൂടെയാണ് ടൈറ്റിൽ ലോഞ്ച് നടത്തിയിരിക്കുന്നത്.
തോമസ് തിരുവല്ലാ ഫിലിംസിൻ്റെ ബാനറിൽ തോമസ് തിരുവല്ല നിർമ്മിക്കുന്ന ഈ ചിത്രത്തിൻ്റെ ചിത്രീകരണം കോതമംഗലം, കുട്ടമ്പുഴ. എന്നിവിടങ്ങളിലായിട്ടാണ് പൂർത്തിയായിരിക്കുന്നത്.
ഈ ചിത്രത്തിലെ കേന്ദ്രകഥാപാത്രമായ പാപ്പച്ചനെ അവതരിപ്പിക്കുന്ന സൈജു ക്കുറുപ്പിൻ്റെ ജന്മദിനത്തിലാണ് നാമകരണം ചെയ്തിരിക്കുന്നത് എന്നത് മറ്റൊരു കൗതുകമാണ്.
വനാതിർത്തിയിലുള്ള ഒരു ഗ്രാമത്തിലാണ് ഈ ചിത്രത്തിൻ്റെ കഥ നടക്കുന്നത്.
സാധാരണക്കാർ താമസിക്കുന്ന ഒരു ഗ്രാമത്തിൻ്റെ നേർക്കാഴ്ച്ചയാണ് ഈ ചിത്രമെന്നു പറയാം.. ഇവിടുത്തെ ഒരു ലോറി ഡ്രൈവറായ പാപ്പച്ചന്റെ ജീവിതത്തിലെ സംഘർഷങ്ങളാണ്
ത്രില്ലർ മൂഡിൽ ഈ ചിത്രത്തിലൂടെ അവതരിപ്പിക്കുന്നത്.
ശ്രിന്ദയും ദർശനയും
( സോളമന്റെ തേനീച്ചകൾ ഫെയിം) നായികമാർ.
വിജയ രാഘവൻ , അജു വർഗീസ്, ജോണി ആന്റെണി , കോട്ടയം നസീർ, ജോളി ചിറയത്ത്, ശരൺ രാജ്, ഷിജു മാടക്കര എന്നിവർക്കൊപ്പം സംവിധായകൻ ജിബു ജേക്കബ്ബും സുപ്രധാനമായ വേഷത്തിൽ അഭിനയിക്കുന്നു.
ഹരിനാരായണൻ, സിന്റോ സണ്ണി എന്നിവരുടെ വരികൾക്ക് ഔസേപ്പച്ചൻ ഈണം പകർന്നിരിക്കുന്നു
ജീജിത്ത് നായർ ഛായാഗ്രഹണവും രതിൻ രാധാകൃഷ്ണൻ എഡിറ്റിംഗും നിർവഹിക്കുന്നു.
കലാ സംവിധാനം – വിനോദ് പട്ടണക്കാടൻ.
കോസ്റ്റ്യൂം – ഡിസൈൻ..
സുജിത് മട്ടന്നൂർ.
മേക്കപ്പ് – മനോജ് – കിരൺ.
ചീഫ് അസ്റ്റോസ്സിയേറ്റ് ഡയറക്ടർ – ബോബി സത്യശീലൻ.
പ്രൊഡക്ഷൻ മാനേജർ – ലിബിൻ.
പ്രൊഡക്ഷൻ എക്സിക്കുട്ടീവ് – പ്രസാദ് നമ്പ്യാങ്കാവ്.
പ്രൊഡക്ഷൻ കൺടോളർ – പ്രശാന്ത് നാരായണൻ.
ഈ ചിതത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയായി വരുന്നു.
വാഴൂർ ജോസ്.


Like it? Share with your friends!

193
Editor

0 Comments

Your email address will not be published. Required fields are marked *