123
13.7k shares, 123 points


………………………………………..
ആൻ്റോ ജോസ് പെരേരാ-എബി * ട്രീസാപോൾ’* – സംവിധായകർ.
……………………………………….
*ഷെയ്ൻ നിഗം ഷൈൻടോം ചാക്കോ എന്നിവർ കേന്ദ്രകഥാപാത്രങ്ങളിൽ
……………………………………
അനഘ മരുതോര നായിക
………………………………………..

സാന്ദ്രാ തോമസ് പ്രൊഡക്ഷൻസിൻ്റെ ബാനറിൽ സാന്ദ്രാ തോമസ് നിർമ്മിക്കുന്ന പുതിയ ചിത്രം ആൻ്റോ ജോസ് പെരേരാ-എബി ട്രീസാപോൾ എന്നിവർ കഥയെഴുതി സംവിധാനം ചെയ്യുന്നു.
ഏറെ ശ്രദ്ധിക്കപ്പെടുകയും ചർച്ച ചെയ്യപ്പെടുകയും ചെയ്ത മെംബർ രമേശനു ശേഷം ആൻ്റോ ജോസ് പെരേരയും എബി ട്രീസാ പോളും സംവിധാനം ചെയ്യുന്ന ചിത്രമാണിത്.
സമീപകാലത്ത് പ്രദർശനത്തിനെത്തി വ്യത്യസ്ഥമായ അവതരണത്തിലൂടെ കൗതുകമായി മാറിയ നല്ല നിലാവുള്ള രാത്രി എന്ന ചിത്രത്തിനു ശേഷം സാന്ദ്രാ തോമസ് നിർമ്മിക്കുന്ന ചിത്രം കൂടിയാണിത്.
മലയോര മേഖലയുടെ പശ്ചാത്തലത്തിലൂടെയാണ് ഈ ചിത്രത്തിൻ്റെ അവതരണം.
ഇവിട്ടുത്തെ ഏലത്തോട്ടങ്ങളുമായി ബന്ധപ്പെട്ട കർഷക കുടുംബങ്ങളാണ് ഈ ചിത്രത്തിലെ കഥാപാത്രങ്ങൾ.
രണ്ടു കുടുംബങ്ങൾക്കിടയിൽ അരങ്ങേറുന്ന മൂന്നു പ്രണയങ്ങളാണ് ഈ ചിത്ര ത്തിൻ്റെ പ്രമേയം.

ഇടുക്കിയുടെ പശ്ചാത്തലത്തിൽ ഇതുവരെ ചിത്രീകരിക്കാത്ത ഒരു സിനിമാറ്റിക്ക് എക്സ്പീരിയൻസായിരിക്കും ഈ ചിത്രം.
പൂർണ്ണമായും കളർഫുൾ കോമഡിഎൻ്റെർടൈനർ എന്നു് ഈ ചിത്രത്തെ വിശേഷിപ്പിക്കാം.
യുവനിരയിലെ ശ്രദ്ധേയനായ ഷെയ്ൻ നിഗവും, ഷൈൻ ടോം ചാക്കോയുമാണ് ഈ ചിത്രത്തിലെ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
ദീഷ്മ പർവ്വം എന്ന ചിത്രത്തിലൂടെ ശ്രദ്ധേയയായ അനഘ മരുതോരയാണ് നായിക.
ബാബുരാജ് ചെമ്പൻ വിനോദ് ജോസ്, , രൺജി പണിക്കർi, ജാഫർ ഇടുക്കി,
രമ്യാ സുവി,മാലാ പാർവ്വതി എന്നിവരും പ്രധാന വേഷത്തിലെത്തുന്നു.
തിരക്കഥ – രാജേഷ് പിന്നാടൻ.
സംഗീതം – കൈലാസ്.
ഛായാഗ്രഹണം – ലൂക്ക് ജോസ്.
എഡിറ്റിംഗ് – നൗഫൽ അബ്ദുള്ള
കലാസംവിധാനം -അരുൺ ജോസ്.
മേക്കപ്പ് – പ്രദീപ് ഗോപാലകൃഷ്ണൻ.
കോസ്റ്റ്യും – ഡിസൈൻ – അരുൺ മനോഹർ.
ക്രിയേറ്റീവ് ഡയറക്ടർ –
ദിപിൽ ദേവ്.
ക്രിയേറ്റീവ് ഹെഡ് – ഗോപികാ റാണി.
പ്രൊഡക്ഷൻ ഹെഡ് – അനിതാ രാജ് കപിൽ
ഡിസൈൻ – എസ് ത്തറ്റിക് കുഞ്ഞമ്മ
പ്രൊഡക്ഷൻ കൺട്രോളർ- ഡേവിസൺ.സി.ജെ.
ഒക്ടോബർ ഒമ്പതിന് ചിത്രീകരണമാരംഭിക്കുന്ന ഈ ചിത്രത്തിൻ്റെ ചിത്രീകരണം കട്ടപ്പനയിലും പരിസരങ്ങളിലുമായി പൂർത്തിയാകും.
വാഴൂർ ജോസ്.


Like it? Share with your friends!

123
13.7k shares, 123 points
Editor

0 Comments

Your email address will not be published. Required fields are marked *