329
34.3k shares, 329 points
shakeela in hilite mall,hilite mall,shakeela,omar lulu shakeela,movie promotion in hilite mall,shakeela hilite mall,omar lulu movie promotion in hilite mall,kozhikode mall declared no entry for actress shakeela,shakeela highlite mall,shakkeela issue calicut mall,shakeela barred from attending promo event at kozhikode mall,shakeela omar lulu calicut hilite mall issue,hi lite mall shakeela issue,actress shakeela,nalla samayam

കോഴിക്കോട്ടെ പ്രമുഖ മോളിൽ വച്ചു നടത്താനിരുന്ന ‘നല്ല സമയം’ ചിത്രത്തിന്റെ ട്രൈലർ ലോഞ്ചിന് മാൾ അധികൃതർ അനുമതി നിഷേധിച്ച വാർത്തകൾ സമൂഹമാധ്യമങ്ങളിലും പ്രമുഖ ചാനലുകളിലും ശ്രദ്ധേയമായിരിക്കെ പുതിയ പ്രസ്ഥാവനായുമായി ഷക്കീല.

വിവിധ കാരണങ്ങളും പറഞ്ഞുകൊണ്ട് തന്റെ കലാജീവിതത്തെ തടസപ്പെടുത്തുന്ന പ്രവർത്തികൾ നടത്തരുത് എന്ന് കേരള ജനതയോടുള്ള അപേക്ഷയാണ് ഫെയ്സ്ബുക്കിലൂടെ ഷകീല പുറത്തു വിട്ടത്. ഷക്കീല പങ്കെടുക്കുന്നു എന്ന ഒറ്റ കാരണത്താൽ പരിപാടിയുടെ അനുമതി നിഷേശിച്ച മാൾ അധികൃതർക്കെതിരെ വ്യാപകമായ പ്രധിഷേധമാണ് സമൂഹ മാധ്യമങ്ങളിൽ നടന്നുകൊണ്ടിരിക്കുന്നത്.

ഹാപ്പി വെഡിങ്, ചങ്ക്‌സ്, ഒരു അടാർ ലൗ, ധമാക്ക എന്നീ ചിത്രംങ്ങൾക്ക് ശേഷം ഒമർ ലുലു സംവിധാനം ചെയ്യുന്ന ‘നല്ല സമയം’ എന്ന ചിത്രത്തിന്റെ ട്രൈലർ ലോഞ്ചിനാണ് മാൾ അധികൃതർ അനുമതി നിഷേധിച്ചത്.

കേരളത്തിൽ റിലീസ് ചെയ്യുന്നത് ‘അവീന റിലീസ് ‘ മുഖേന ബംഗളുരു ആസ്ഥാനമായുള്ള ‘ ഷിമോഗ ഇന്ത്യ റിലീസ്. ‘നവംബർ 24ന് ചിത്രം തീയേറ്ററുകളിൽ എത്തും. ഇർഷാദ് അലി നായകനാവുന്ന ചിത്രത്തിൽ നീന മധു, നോറ ജോൺ, നന്ദന സഹദേവൻ, ഗായത്രി ശങ്കർ, സുവാ എന്നീ അഞ്ചു പുതുമുഖ നായികമാരെയാണ് ഒമർ ലുലു അവതരിപ്പിക്കുന്നത്. ഇവരെ കൂടാതെ വിജീഷ് വിജയൻ, ദാസേട്ടൻ കോഴിക്കോട്, പാലാ സജി, ശിവജി ഗുരുവായൂർ എന്നിവരും ചിത്രത്തിൽ വേഷമിടുന്നു. കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ ചിത്രത്തിലെ ‘ഫ്രീക്ക് ലുക്ക്’ എന്ന ഗാനം പ്രേക്ഷകരുടെ മികച്ച പ്രതികരണവുമായി ട്രെൻഡിങ്ങിലാണ്. പ്രവാസിയായ കളന്തൂർ ആണ് നിർമാതാവ്. സിനു സിദ്ധാർഥ് ക്യാമറ കൈകാര്യം ചെയ്തിരിക്കുന്ന ചിത്രത്തിന് എഡിറ്റിംഗ് കൈകാര്യം ചെയ്തിരിക്കുന്നത് റതിൻ രാധാകൃഷ്ണനാണ്.


Like it? Share with your friends!

329
34.3k shares, 329 points
Editor

0 Comments

Your email address will not be published. Required fields are marked *