220
23.4k shares, 220 points
basil joseph,basil joseph new movie,basil joseph interview,basil joseph comedy,basil joseph movies,director basil joseph,basil joseph song,basil joseph tovino interview,actor basil joseph,basil joseph minnal murali,basil joseph fun,basil joseph latest interview,basil joseph wife,basil joseph and wife interview,basil joseph new song,basil joseph director,basil joseph latest movie,basil joseph tovino thomas,basil joseph fun interview

ബേസിൽ ജോസഫിനെ നായകനാക്കി നൈസാം സലാം പ്രൊഡക്ഷൻസിന്റെ ബാനറിൽ മുഹാഷിൻ സംവിധാനം ചെയ്യുന്ന ചിത്രം കഠിന കഠോരമി അണ്ഡകടാഹം ഫസ്റ്റ് ലുക്ക് പോസ്റ്റർ പൃഥ്വിരാജിന്റെ സോഷ്യൽ മീഡിയയിലൂടെ റിലീസ് ചെയ്തു. ഇതുവരെ കാണാത്ത വേഷപ്പകർച്ചയിലാകും പ്രേക്ഷകരുടെ പ്രിയ നടൻ ബേസിൽ എത്തുക എന്നാണ് സിനിമയുടെ സംവിധായകൻ തന്നെ പറയുന്നത്. നൈസാം സലാം നിർമ്മിക്കുന്ന ചിത്രത്തിൽ പുഴു,ഉണ്ട എന്നീ ചിത്രങ്ങളുടെ രചന നിർവഹിച്ച ഹർഷത് കഥയും തിരക്കഥയും നിർവഹിക്കുന്നു.

അർജുൻ സേതു, എസ്.മുണ്ടോൾ എന്നിവർ ക്യാമറ കൈകാര്യം ചെയ്യുന്ന ചിത്രത്തിന്റെ എഡിറ്റിങ് സോബിൻ സോമൻ ആണ്. ഗോവിന്ദ് വസന്ത സംഗീത സംവിധാനം നിർവഹിക്കുന്ന സിനിമയിലെ ഗാനങ്ങൾ രചിച്ചിരിക്കുന്നത് മു.രി, ഷറഫു എന്നിവരാണ്. ചിത്രത്തിന്റെ എക്സിക്യൂട്ടിവ് പ്രൊഡ്യൂസർ വിനീഷ് വർഗീസ്, ലൈൻ പ്രൊഡ്യൂസർ ഷിനാസ് അലി എന്നിവരാണ്. പ്രോജക്ട് ഡിസൈനർ ടെസ്സ് ബിജോയ്, ആർട്ട്‌ ഡയറക്ഷൻ ബനിത് ബത്തേരി, പ്രൊഡക്ഷൻ കൺട്രോളർ ഹരി കാട്ടാക്കട, ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ അനീഷ് ജോർജ്, മേക്കപ്പ് സുധി സുരേന്ദ്രൻ, വസ്ത്രാലങ്കാരം അസീം അഷ്‌റഫ്, വിശാഖ് സനൽകുമാർ, ഫിനാൻസ് കൺട്രോളർ സന്തോഷ് ബാലരാമപുരം, സ്റ്റിൽസ് ഷിജിൻ പി രാജ് എന്നിവരാണ്.

ഒരു ഇടവേളയ്ക്കു ശേഷം ബേസിലിന്റെ ഒരു ഫീൽ ഗുഡ് സിനിമയുടെ ദൃശ്യാനുഭം കാത്തിരിക്കുന്ന പ്രേക്ഷകരിലേക്ക് ജനുവരിയിൽ കഠിന കഠോരമി അണ്ഡകടാഹം തിയേറ്ററുകളിലേക്കെത്തും. കേരളത്തിൽ രജപുത്രാ ഫിലിംസും ഓവർസീസ് പാർസ് ഫിലിംസും ചിത്രം വിതരണത്തിനെത്തിക്കുന്നു. പി ആർ ഓ പ്രതീഷ് ശേഖർ.


Like it? Share with your friends!

220
23.4k shares, 220 points
Editor

0 Comments

Your email address will not be published. Required fields are marked *