ഗായകനായി
വിനീത് ശ്രീനിവാസനും
ജാനകി ജാനേ യിൽ
ഗായകനായി
വിനീത് ശ്രീനിവാസനും
…………………….,…………………
ഗൃഹ ലഷ്മി പ്രൊഡക്ഷൻസിന്റെ ബാനറിൽ എസ്. ക്യൂബ് ഫിലിംസ് നിർമ്മിച്ച്, അനീഷ് ഉപാസന തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന ജാനകി ജാനേ.. എന്ന ചിത്രത്തിൽ വിനീത് ശ്രീനിവാസൻ പാടുന്നു.
വിനായക് ശശികുമാർ രചിച്ച് പുതിയ തലമുറയിലെ ശ്രദ്ധേയനായ സംഗീത സംവിധായകൻ സിബി മാത്യ അലക്സ് ഈണമിട്ട താരകേ : എന്നു തുടങ്ങുന്ന മനോഹരമായ ഗാനമാണ്
വിനീത് ഈ ചിത്രത്തിനു വേണ്ടി ആലപിച്ചിരിക്കുന്നത്.
മുകുന്ദൻ ഉണ്ണി അസ്സോസ്സിയേറ്റ്സ് എന്ന ചിത്രത്തിന്റെ പശ്ചാത്തല സംഗീതം ഒരുക്കിയതിലൂടെ ഏറെ ശ്രദ്ധ പിടിച്ചു പറ്റിയ സംഗീത സംവിധായകനാണ് സിബി മാത്യു അലക്സ് .
കൈലാസ് മേനോനാണ് ഈ ചിത്രത്തിലെ മറ്റൊരു സംഗീത സംവിധായകൻ.
എങ്ങണ്ടിയൂർ ചന്ദ്രശേഖരൻ , ജോ പോൾ എന്നിവർ മറ്റു ഗാനങ്ങൾ രചിച്ചിരിക്കുന്നു.
ഹരിശങ്കർ, സിതാര കൃഷ്ണകുമാർ, സൂരജ് സന്തോഷ്. എന്നിവരും ഈ ചിത്രത്തിലെ ഗാനങ്ങൾ ആലപിച്ചിട്ടുണ്ട്.
നവ്യാ നായരും സൈജു ക്കുറുപ്പും പ്രധാന വേഷങ്ങളിലെത്തുന്ന ഈ ചിതത്തിൽ ഷറഫുദ്ദീൻ, ജോണി ആന്റണി കോട്ടയം നസീർ,, പ്രമോദ് വെളിയനാട്, സ്മിനു സിജോ തുടങ്ങിയവരും പ്രധാന താരങ്ങളാണ്.
ഛായാഗ്രഹണം – ശ്യാം പ്രകാശ്.
എഡിറ്റിംഗ് – നൗഫൽ അബ്ദുള്ള .
കലാസംവിധാനം – ജ്യോതിഷ് ശങ്കർ.
ലൈൻ പ്രൊഡ്യൂസർ – ഹാരിസ് ദേശം.
എക്സിക്കുട്ടീവ് പ്രൊഡ്യൂസർ – രത്തിന
ഷെനുഗാ. ഷെഗ്നാ , ഷെർഗ എന്നിവർ നിർമ്മിക്കുന്ന ഈ ചിത്രം കൽപ്പകാ ഫിലിംസ് പ്രദർശനത്തിനെത്തിക്കുന്നു.
വാഴൂർ ജോസ്.



0 Comments