148

റാഹേൽമകൻ കോര
ട്രെയിലർ ദുൽക്കർ സൽമാൻ
പ്രകാശനം ചെയ്തു
…………………………..
ഉബൈനി സംവിധാനം ചെയ്യുന്ന റാഹേൽമകൻ കോര എന ചിത്രത്തിന്റെ ട്രെയിലർ ദുൽക്കർ സൽമാൻ പ്രകാശനം ചെയ്തിരിക്കുന്നു.
കുട്ടനാടിന്റെ പശ്ചാത്തലത്തിൽ അവിടുത്തെ ജീവിത സംസ്ക്കാരത്തെ കോർത്തിണക്കി തികഞ്ഞ കുടുംബ കഥയാണ് ഈ ചിത്രത്തിലൂടെ അവതരിപ്പിക്കുന്നത്.
പി.എസ്.സി ടെസ്റ്റഴുതി
സ്ഥിരം നിയമിതനാകുന്ന ഒരു കൺടക്റുടേയും എം. പാനലിലൂടെ താൽക്കാലിക നിയമനം ലഭിച്ച ഒരു പെൺകുട്ടിയുടേയും ജീവിതത്തിലൂടെയാണ് ഈ ചിത്രത്തിന്റെ അവതരണം.
“കൂടെക്കൂടെ താൻ പി.എസ്.സിയുടെ കാര്യം പറയുന്നുണ്ടല്ലോ
എന്നാ അതൊന്നു തെളിയിച്ചേ..?
ഈ ചിത്രത്തിലെ കൗതുകകരമായ ഒരു ഭാഗം ഈ ട്രയിലറിനെ ഏറെ വൈറലാക്കിയിരി
ക്കുന്നു.

കണ്ട വരത്തന്മാറൊക്കെ അന്യ നാട്ടീന്നു വന്ന് നമ്മടെ പെൺകുട്ടികളെ പ്രേമിച്ചു വലയിലാക്കുന്ന സാഹചര്യം നമ്മുട നാട്ടിലുണ്ട്.
ഇതുകൊണ്ടാണോ തനിക്കു പെണ്ണ കിട്ടാത്തതെന്ന അൽത്താഫിന്റെ സംശയം ഏററ ചിരിയുണർത്താൻ പോന്നതാണ്.
ഇത്തരം നിരവധി കൗതുകങ്ങളും രസാകരവുമായ രംഗങ്ങൾ കോർത്തിണക്കിയാണ് ഈ ചിത്രത്തിന്റെ അവതരണം.
ആൻസൺ പോൾ മെറിൻ ഫിലിപ്പ് , സ്മിനു സിജോ വിജയകുമാർ, ടോം ഇമ്മട്ടി തുടങ്ങി പ്രമുഖ താരങ്ങളും ഈ ചിത്രത്തിലണി നിരക്കുന്നു.
ഒക്ടോബർ പതിമൂന്നിന് ഈ ചിതം പ്രദർശനത്തിനെ
ത്തുന്നു.


Like it? Share with your friends!

148
Editor

0 Comments

Your email address will not be published. Required fields are marked *