352

സൂപ്പർസ്റ്റാർ സുരേഷ് ഗോപിയുടെ മകൻ മാധവ് സുരേഷ് നായകനാകുന്നു . ചിത്രം ” കുമ്മാട്ടിക്കളി ” പൂജയും ഷൂട്ടിംഗും മാർച്ച് 27 ന് ആലപ്പുഴയിൽ .

സൂപ്പർസ്റ്റാർ സുരേഷ് ഗോപിയുടെ മകൻ മാധവ് സുരേഷ് നായകനായി എത്തുന്ന ചിത്രം, “കുമ്മാട്ടിക്കളി” യുടെ പൂജയും ഷൂട്ടിംഗും മാർച്ച്27 ന്( തിങ്കളാഴ്ച) ആലപ്പുഴ സാന്ത്വനം സ്പെഷ്യൽ സ്കൂളിൽ വെച്ച് രാവിലെ 9 മണിക്ക് നടക്കും. ആർ. കെ. വിൻസെന്റ് സെൽവ സംവിധാനം ചെയ്യുന്ന ചിത്രം പ്രശസ്ത സിനിമാ നിർമ്മാണ കമ്പനിയായ സൂപ്പർഗുഡ് ഫിലിംസ് ആണ് നിർമ്മിക്കുന്നത്. സൂപ്പർ ഗുഡ് ഫിലിംസിന്റെ 98 -മത്തെ നിർമ്മാണ സംരംഭമാണിത്. ദിലീപ് നായകനായ D148 ആണ് നിർമ്മാണത്തിലിരിക്കുന്ന മറ്റൊരു ചിത്രം.

പൂജാ ചടങ്ങിൽ നിർമ്മാതാവ് ആർ ബി ചൗധരിയും ചിത്രത്തിലെ താരങ്ങളും അണിയറ പ്രവർത്തകരും പങ്കെടുക്കും.

ലെന,ദേവിക സതീഷ്, യാമി,അനുപ്രഭ, മൈം ഗോപി, അസീസ് നെടുമങ്ങാട് ദിനേശ് ആലപ്പി,സോഹൻ ലാൽ, ആൽവിൻ ആന്റണി ജൂനിയർ, സിനോജ് അങ്കമാലി, ധനഞ്ജയ് പ്രേംജിത്ത്, മിഥുൻ പ്രകാശ്, അനീഷ് ഗോപാൽ റാഷിക് അജ്മൽ തുടങ്ങിയവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നു.

സംവിധായകൻ ആർ കെ വിൻ സെന്റ് സെൽവയുടേതാണ് തിരക്കഥ. ഛായാഗ്രഹണം വെങ്കിടേഷ് വി. പ്രോജക്ട് ഡിസൈനർ സജിത്ത് കൃഷ്ണ, സംഗീതം ജാക്സൺ വിജയൻ, ലിറിക്സ് സജു എസ്,

ഡയലോഗ്സ് ആർ കെ വിൻസെന്റ് സെൽവ, രമേശ് അമ്മനത്ത്. എഡിറ്റർ ആന്റണി,സംഘട്ടനം ഫീനിക്സ് പ്രഭു, പ്രൊഡക്ഷൻ കൺട്രോളർ അമൃത മോഹൻ, ചീഫ് അസോസിയേറ്റ് മഹേഷ് മനോഹർ, മേക്കപ്പ് പ്രതിഭ രംഗൻ, ആർട്ട് ഡയറക്ടർ മഹേഷ് നമ്പി, കോസ്റ്റ്യൂം അരുൺ മനോഹർ, പി ആർ ഓ മഞ്ജു ഗോപിനാഥ്, എ എസ് ദിനേശ്, സ്റ്റിൽസ് ബാവിഷ്, ഡിസൈൻ ചിറമേൽ മീഡിയ വർക്ക്സ്.


Like it? Share with your friends!

352
Editor

0 Comments

Your email address will not be published. Required fields are marked *