459

തെന്നിന്ത്യൻ  നായികയായ ഉർവശി കുടുംബത്തിൽ നിന്നും ഒരു പുതുമുഖ നായകൻ കൂടി സിനിമയിലേക്ക് എത്തുന്നു. അഭയ്ശങ്കർ നായകനായ യോസി എന്ന തമിഴ് ചിത്രം  ഏപ്രിൽ ഏഴിന്  തിയേറ്ററുകളിൽ.

ജെ ആൻഡ് എ പ്രൈം പ്രൊഡക്ഷൻസിന്റെ ബാനറിൽ സ്റ്റീഫൻ എം ജോസഫ് തിരക്കഥയും സംവിധാനവും ചെയ്യുന്ന തമിഴ് ചിത്രമാണ്‌ ‘യോസി’. പ്രശസ്ത നടി ഉർവശിയുടെ കുടുംബത്തിൽ നിന്നും ഒരു പുതുമുഖ നായകൻ അഭയ് ശങ്കർ ഈ സിനിമയിലൂടെ തമിഴിലും മലയാളത്തിലും ഹീറോ ആയി അരങ്ങേറുകയാണ്. ത്രില്ലർ പശ്ചാത്തലത്തിലുള്ള എന്റർടൈൻമെന്റ് ചിത്രമാണിത്. ചിത്രം ഏപ്രിൽ 7 -ആം തീയതി തമിഴ് നാട്ടിലും, കർണാടകത്തിലും, കേരളത്തിലുമായി റിലീസ് ആകുകയാണ്.


 ജെ ആൻഡ് എ പ്രൈം പ്രൊഡക്ഷൻസ്-ഉം എ വി ഐ മൂവി മേക്കർസ് എന്ന ബാനറും കൂടി ചേർന്നാണ് യോസി പ്രേക്ഷകർക്ക് മുന്നിലത്തുന്നത്. 72 ഫിലിം കമ്പനി ആണ് ഈ ചിത്രത്തിന്റെ വൈഡ് റിലീസ് വിതരണം ഏറ്റെടുത്തിരിക്കുന്നത്. 
പി ആർ ഒ എം കെ ഷെജിൻ


Like it? Share with your friends!

459

0 Comments

Your email address will not be published. Required fields are marked *