82
9.6k shares, 82 points

ഞണ്ട്‌ മസാല..

ഞണ്ട്‌ —6
സവാള ചെറുതായി അറിഞ്ഞത് –2
ചെറിയ ഉള്ളി നീളത്തില്‍ അരിഞ്ഞത് -1 /2 കപ്പ്‌
ഇഞ്ചി —
വെളുത്തുള്ളി…
തക്കാളി അരിഞ്ഞത് –1
പച്ചമുളക് രണ്ടായി പിളര്‍ന്നത് –3
പിരിയന്‍ മുളക് പൊടി—1 1 /2 ടേബിള്‍ സ്പൂണ്‍
മല്ലിപ്പൊടി —1 ടേബിള്‍ സ്പൂണ്‍
മഞ്ഞള്‍പ്പൊടി -1 ടീ സ്പൂണ്‍
ഗരം മസാല –3 /4 ടീ സ്പൂണ്‍
കുടം പുളി–1 വലിയ കഷ്ണം
ഉപ്പു —
കറിവേപ്പില
വെള്ളം —2 കപ്പ്‌
വെളിച്ചെണ്ണ–2 ടേബിള്‍ സ്പൂണ്‍

പാകം ചെയ്യുന്ന വിധം :–

(ഞണ്ട്‌ ,കാലുംകയ്യുമെല്ലാം ഓടിച്ചു മാറ്റി,തോടിളക്കി,വൃത്തിയാക്കി ,രണ്ടായി മുറിച്ചു കഴുകിയെടുക്കുക..അതിന്റെ കാലുകള്‍ തോട് കുറച്ചു പൊട്ടിച്ചു കളഞ്ഞിട്ടു ഇതിന്റെ കൂടെ ഇടാം കേട്ടോ .)
ചട്ടിയില്‍ ഞണ്ടും ,മല്ലിപ്പൊടി,മുളക് പൊടി,മഞ്ഞള്‍പ്പൊടി ,കുടംപുളി,ഉപ്പു ഒന്നിച്ചാക്കി ,രണ്ടു കപ്പ്‌ വെള്ളവും ഒഴിച്ച് വേവിക്കുക..
വെന്തു ചാര് പകുതിയായി വറ്റുമ്പോ തീ ഓഫ്‌ ആക്കുക…
ചീന ചട്ടിയില്‍ എണ്ണ ചൂടാക്കി,വെളുത്തുള്ളി ,ഇഞ്ചി,ചെറിയ ഉള്ളി,സവാള,പച്ചമുളക് ഇവ വഴറ്റുക…
ബ്രൌണ്‍ നിറമാകുമ്പോള്‍ തക്കാളിയും ചേര്‍ത്തു വഴറ്റുക….അതിനു ശേഷം വേവിച്ച ഞണ്ട്‌ ചാറോട് കൂടി ഇതിലേക്ക് ഒഴിച്ച് കറിവേപ്പിലയും ചേര്‍ത്തു ,ചെറു തീയില്‍ വേവിക്കുക…
ചാറു ആവശ്യത്തിനു വറ്റി കുഴഞ്ഞ പാകമാകുമ്പോള്‍ അടുപ്പില്‍ നിന്നും മാറ്റുക…ഞണ്ട്‌ മസാല റെഡി…… 


Like it? Share with your friends!

82
9.6k shares, 82 points
B4 Admin

0 Comments

Your email address will not be published. Required fields are marked *