196

ദാരിദ്ര്യത്തിന്റെയും അവ ഗണനകളുടെയും കാലത്തിന് വിടനൽകി പുതിയ ഉയരങ്ങൾ തേടുകയാണ് യുവ സംവിധാ യകൻ അരുൺരാജ്. ഏറെ പ്ര തിസന്ധികളിലൂടെ കടന്ന് ത ന്റെ പ്രതിഭ തെളിയിച്ചിരിക്കുക യാണ് പള്ളിപ്പാട് കോയിത്തറ വീട്ടിൽ അരുൺരാജ് എന്ന 32 കാരൻ. സിനിമയുമായി ബന്ധ മുള്ള യാതൊരു പശ്ചാത്തല വും ഇല്ലാതെ സംവിധായകനാ വുക എന്ന ആഗ്രഹം മാത്രമു ള്ളിൽ കൊണ്ടുനടന്ന ഈ ചെ റുപ്പക്കാരൻ ഇപ്പോൾ രണ്ടു ചിത്രങ്ങൾ പൂർ ത്തിയാക്കി തീയറ്ററുകളിൽ എത്തിച്ചുകഴി ഞ്ഞു. വെൽക്കം ടു പാണ്ടിമല എന്ന ആദ്യചി ത്രത്തിൽ ക്യാമറ മാത്രമാണ് അരുൺരാജ് ചെ യ്‌തത്.

എന്നാൽ, നവംബർ 24 ന് പുറത്തിറങ്ങിയ എഡ്വിന്റെ നാമം എന്ന ചിത്രത്തിൽ സംവിധാ യകനും ഛായാഗ്രാഹകനും അരുൺരാജ് ത ന്നെയായിരുന്നു. ചിത്രത്തിൽ മതങ്ങൾ കുട്ടിക ളെ ചുഷണം ചെയ്യുന്നതായിരുന്നു പ്രമേയം. ഇത് സെൻസർ ചെയ്യാൻ എത്തിയതോടെ പ്ര ശമാവുകയും റിലീസ് തടസപ്പെടുകയും ചെ യ്‌തു. ചിത്രത്തിൻ്റെ പേര് ആദ്യം കുരിശ് എ ന്നായിരുന്നു. ഇതുൾപ്പെടെ മാറ്റേണ്ട സാഹച ര്യം ഉണ്ടായി. ഇതോടെ വിതരണക്കാർ പിന്മാ റുകയും ചെയ്തു. ഇത് മാധ്യമങ്ങളിൽ ഉൾപ്പെ ടെ വാർത്തയായിരുന്നു. ഈ സാഹചര്യത്തി ലാണ് മമ്മുട്ടി കമ്പനിയിൽ നിന്ന് അരുണിനെ തേടി വിളിയെത്തുന്നതും തുടർന്നു പടം റിലീസ് ചെയ്യുന്നതുവരെ പൂർണ പിന്തുണ ഇവരുടെ ഭാഗത്തു നിന്നും ഉണ്ടാവുകയും ചെ യ്തു. വർഷങ്ങൾക്കുമുമ്പ് ത ന്നെ തന്റെ ചിത്രത്തിൽ അയ്യ ങ്കാളിയായി മമ്മുട്ടി വേഷമിട ണമെന്ന ആഗ്രഹം അരുൺരാ ജ് അദ്ദേഹത്തെ അറിയിച്ചിരു ന്നു. അനുകൂല സമീപനമാണ് മമ്മൂട്ടിയിൽ നിന്നുണ്ടായത്. ഈ മാസം പകുതിയോടെ പ്ര മുഖ താരങ്ങളെ അണിനിര ത്തി അരുൺരാജിന്റെ പുതിയ ചിത്രത്തിന്റെ ചിത്രീകരണം ആരംഭിക്കും. ഹാസ്യത്തിന് മുൻ തൂക്കം നൽകുന്ന നമ്മണ്ട കാ വശേരി എന്ന ഈ ചിത്ര ത്തിൽ പാലക്കാടൻ ഗ്രാമത്തി ലെ കഥയാണ് പറയുന്നത്. ഈ സിനിമ പൂർ ത്തിയായാൽ ഉടൻ തന്നെ അയ്യങ്കാളി മുഖ്യക ഥാപാത്രമാകുന്ന കതിരവൻ എന്ന ചിത്രത്തി ന്റെ പ്രവർത്തനങ്ങൾ ആരംഭിക്കും. ചിത്രത്തി ന്റെ കഥ അരുൺരാജ് തന്നെയാണ് എഴുതിയിരി ക്കുന്നത്.കോവിഡ് നിയന്ത്രണങ്ങൾ മൂലം ചി ത്രീകരണം പൂർത്തിയായെങ്കിലും റിലീസ് ചെ യ്യാൻ കഴിയാതിരുന്ന അരുൺരാജിന്റെ ആദ്യ ചിത്രമായിരുന്നു മുട്ടുവിൻ തുറക്കപ്പെടും. ഇ തിന്റ തടസങ്ങൾ നീക്കി അധികം താമസി യാതെ തന്നെ തീയറ്ററിൽ എത്തിക്കാനുള്ള നടപടികൾ സ്വീകരിച്ചു കഴിഞ്ഞു. ശ്രദ്ധേയ മായ നിരവധി ഹ്രസ്വചിത്രങ്ങളും അരുൺരാ ജിന്റേതായി പുറത്തിറങ്ങിയിട്ടുണ്ട്. മികച്ച ന വാഗത സംവിധായകനുള്ള കലാഭവൻ മണി സ്മ‌ാരക പുരസ്ക്‌കാരം, മികച്ച ഛായാഗ്രാഹ കനുള്ള ഇന്ത്യൻ ഇൻ്റർനാഷണൽ പുരസ്കാ രം എന്നിവയും അരുൺരാജിനെ തേടിയെത്തി യിരുന്നു.


Like it? Share with your friends!

196
Editor

0 Comments

Your email address will not be published. Required fields are marked *