62

പ്രശസ്ത ഛായാഗ്രാഹകനും സംവിധായകനുമായ അരുൺരാജ് മെഗാസ്റ്റാർ മമ്മൂക്ക വെച്ച് സംവിധാനം ചെയ്യാൻ പോകുന്ന സിനിമയുടെ തിരക്കഥ പൂർത്തിയായി കഴിഞ്ഞു . സിനിമയുടെ പേര് പന്ത്രണ്ടാം വിളക്ക് എന്നാണ് ഇട്ടിരിക്കുന്നത്. അരുൺരാജിന്റെ ജീവിതത്തിലെ ഏറ്റവും വലിയ ഒരു സ്വപ്നമാണ് . ഒരു ഫെസ്റ്റിവൽ മൂവി ആണ് അണിയറയിൽ ഒരുങ്ങുന്നത് എന്ന് അരുൺ രാജ് 24 നോട് പറഞ്ഞു.
ഈ വർഷം അവസാനത്തോടുകൂടി മമ്മൂക്കയും ആയിട്ടുള്ള സിനിമ തുടങ്ങാനുള്ള ചർച്ചയിലാണ്. ഈ സിനിമ നടക്കുകയാണെങ്കിൽ വലിയ ചർച്ച ചെയ്യുന്ന ഒരു സിനിമയാകും അണിയറയിൽ ഒരുങ്ങുന്നത്. മലയാളത്തിൽ നിരവധി ചിത്രങ്ങൾ നിർമ്മിച്ച നിർമ്മാണ കമ്പനിയാണ് സിനിമ നിർമ്മിക്കുന്നത്. ആലപ്പുഴ ജില്ലയിൽ ഓണാട്ടുകര ( ചെട്ടികുളങ്ങര, തട്ടാരമ്പലം, മാവേലിക്കര, ) സിനിമയുടെ ലൊക്കേഷൻ. മമ്മൂക്കയെ കൂടാതെ മലയാളത്തിലും, തമിഴിലെ നിരവധി താരങ്ങൾ അണിനിരക്കുന്ന ഒരു ബിഗ് ബജറ്റ് ചിത്രമാണ് അണിയറയിൽ ഒരുങ്ങുന്നത്. അരുൺരാജിന്റെ ഈ സിനിമ നടക്കട്ടെ എന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു.


Like it? Share with your friends!

62
Editor

0 Comments

Your email address will not be published. Required fields are marked *