Featured Film News

മാതൃവാത്സല്യത്തിൻ്റെകരുതലിനൊപ്പംരൗദ്രഭാവവും രുദ്രതാണ്ഡവുമായി ഭഗവതി.കള്ളനും ഭഗവതിയും രണ്ടാം ഭാഗംചാന്താട്ടം

മാതൃവാത്സല്യത്തിൻ്റെ
കരുതലിനൊപ്പം
രൗദ്രഭാവവും രുദ്രതാണ്ഡവുമായി ഭഗവതി.
കള്ളനും ഭഗവതിയും രണ്ടാം ഭാഗം
ചാന്താട്ടം

…………
ഈസ്റ്റ് കോസ്റ്റ് വിജയൻ നിർമ്മാണവും സംവിധാനവും നിർവഹിച്ച് ഒ.ടി.ടി പ്ലാറ്റ്ഫോം ആയ ആമസോൺ പ്രൈമിൽ വമ്പൻ ഹിറ്റായി മാറിയ
‘ കള്ളനും ഭഗവതിയും ‘
എന്ന ചിത്രത്തിൻ്റെ രണ്ടാംഭാഗം വരുന്നു.
‘ ചാന്താട്ടം ‘ എന്നാണ് പുതിയ സിനമയുടെ പേര്.
കള്ളനും ഭഗവതിയും നിലവിൽ ആമസോൺ പ്രൈമിൻ്റെ
ആൾ ഇന്ത്യാ റേറ്റിംഗിൽ ആറാം സ്ഥാനത്താണ്.
കള്ളനും ഭഗവതിയും
എന്ന ചിത്രത്തിൽ നായികാനായകന്മാരായ ബംഗാളി താരം മോക്ഷയും നടൻ വിഷ്ണു ഉണ്ണികൃഷ്ണനും തന്നെ രണ്ടാം ഭാഗത്തിലും എത്തുന്നു.
പ്രേക്ഷകരുടെ മനസ്സ് കവരാൻ കള്ളൻ മാത്തപ്പനും അനുഗ്രഹം ചൊരിയാൻ ഭഗവതിയും എത്തുമ്പോൾ
‘ ചാന്താട്ടം ‘
പ്രേക്ഷർക്ക് ഒരു പുത്തൻ അനുഭവം ആവും എന്ന് ഉറപ്പ് .
പതിവ് ഈസ്റ്റ് കോസ്റ്റ് വിജയൻ ചിത്രത്തിലുള്ളത് പോലെ
അതിമനോഹരമായ ഗാനങ്ങൾ ചാന്താട്ടത്തിലും ഉണ്ടാവും എന്ന ഉറപ്പിലും ആവേശേത്തിലുമാണ് പ്രേക്ഷകർ.
ചിത്രത്തിൽ ഭഗവതിയായി വേഷമിട്ട ബംഗാളി സുന്ദരി മോക്ഷ ഇതിനകം ഒ.ടി.ടി പ്രേക്ഷകർക്ക് ഇടയിലും വൻ തരംഗം ആയി മാറി കഴിഞ്ഞു.
ശാലീന സൗന്ദര്യം കൊണ്ടും അഭിനയ മികവ് കൊണ്ടും
ആദ്യ ചിത്രം കൊണ്ടു തന്നെ മോക്ഷ മലയാളത്തിൻ്റെ മനസ്സ് കീഴടക്കി.
ഈസ്റ്റ് കോസ്റ്റ് വിജയൻ എന്ന പ്രതിഭാധനനായ സംവിധായകൻ്റെ ഏറ്റവും മികച്ച കണ്ടെത്തൽ കൂടി ആയിരുന്നു മോക്ഷ എന്ന നായിക
പത്തനംതിട്ട പ്രസ് ക്ലബ്ബിൽ നടത്തിയ പത്രസമ്മേളനത്തിൽ ഈസ്റ്റ് കോസ്റ്റ് വിജയൻ ചിത്രത്തിൻ്റെ രണ്ടാം ഭാഗത്തിൻ്റെ ഔദ്യോഗിക പ്രഖ്യാപനം നടത്തി.
രാവിലെ പരുമല വലിയ പനയന്നാർകാവ് ദേവീ ക്ഷേത്രത്തിൽ നടന്ന ലളിതവും പ്രൗഢ ഗംഭീരവും ആയ ചടങ്ങിൽ
‘ ചാന്താട്ടം ‘ സിനിമയുടെ പൂജ നടന്നു.

    കള്ളനും ഭഗവതിയും എന്ന ചിത്രത്തിൽ ഭഗവതിയുടെ മാതൃതുല്യമായ വാത്സല്യവും സ്നഹവും കരുതലും ആണ് പ്രേക്ഷകർ അനുഭവിച്ച് അറിഞ്ഞതെങ്കിൽ

ചാന്താട്ടത്തിൽ അതിനൊപ്പം സമൂഹത്തിലെ തിന്മകൾക്ക് എതിരെ പ്രതികരിക്കുന്ന ഭഗവതിയുടെ രൗദ്രഭാവവും രുദ്രതാണ്ഡവവും പ്രേക്ഷകർക്ക് കാണാം.
രചന – കെ.വി അനിൽ
കള്ളനും ഭഗവതിയും എന്ന ചിത്രത്തിൽ ഭക്ത സാദ്രമായ ശ്ലോകങ്ങൾക്കും അതിമനേഹമായ
ഗാനങ്ങൾക്കും ഈണം പകർന്ന രഞ്ജിൻ രാജ് ആണ് ചാന്താട്ടത്തിൻ്റെയും സംഗീത സംവിധായകൻ .
ചിത്രത്തിലെ മറ്റ് അണിയറ പ്രവർത്തകരെയും നടീ നടന്മാരെയും തീരുമാനിച്ച് വരുന്നു.
ഈസ്റ്റ് കോസ്റ്റിൻ്റെ തന്നെ ഹൊറർ ഫാമിലി ത്രില്ലർ ചിത്രമായ
‘ ചിത്തിനി ‘ തീയറ്ററുകളിൽ വിജയകരമായ മൂന്നാം വാരത്തിലേക്ക് കടക്കുമ്പോൾ തന്നെ പുതിയ ചിത്രത്തിൻ്റെ പ്രഖ്യാപനം നടത്താനായ സന്തോഷത്തിലാണ് അണിയറ പ്രവർത്തകർ.
* * *
വാർത്താ പ്രചരണം എം കെ ഷെജിൻ

admin

About Author

You may also like

Featured Film News

പൊട്ടിച്ചിരിപ്പിക്കായി മരണമാസ്ഒരുങ്ങുന്നു.

്രദർശന ശാലകളിൽ പൊട്ടിച്ചിരിയുടെ അലയൊലികൾ സൃഷ്ടിക്കാൻ കഴിയുന്ന മരണമാസ് എന്ന ചിത്രത്തിന് കൊച്ചിയിൽ തിരി തെളിഞ്ഞു.പൂർണ്ണമായും ഡാർക്ക് ഹ്യൂമർ അവതരിപ്പിക്കുന്ന ഈ ചിത്രമായിരിക്കുമിത്.ടൊവിനോ തോമസ് പ്രൊഡക്ഷൻസ് ഇൻ
Featured Film News

നാട്ടിൽ സുപരിചിതനായബംഗാളി നായരുടെ ചായക്കടയിൽ അവിചാരിതമായി കണ്ടുമുട്ടിയ വിനായകനും സുരാജും തമ്മിലിടയുന്ന ദൃശ്യങ്ങളോടെ തെക്ക് വടക്ക് സിനിമയുടെ രസകരമായ പുതിയ ആമുഖ വീഡിയോ.

ആമുഖ ടീസറുകൾ കൊണ്ട് മലയാള സിനിമയിൽ പുതിയ ട്രെൻഡ് സൃഷ്ടിക്കുകയാണ് ‘തെക്ക് വടക്ക്’ സിനിമ. കഥാപാത്രങ്ങളെ പ്രേക്ഷകർക്ക് പരിചയപ്പെടുത്താൻ ആമുഖ ടീസറുകൾ മലയാളത്തിൽ ആദ്യാനുഭവമാണ്. “കെഎസ്ഇബി എഞ്ചിനീയറായ