290

മഹാന്‍, പേട്ട, ജഗമേതന്തിരം തുടങ്ങിയ സൂപ്പര്‍ ഹിറ്റ് ചിത്രങ്ങളുമായി തമിഴകം കീഴടക്കിയ കാര്‍ത്തിക് സുബ്ബരാജിന്റെ മേല്‍നോട്ടത്തിലുള്ള സ്റ്റോണ്‍ ബെഞ്ച് ഫിലിംസ് ആന്‍ഡ് ഒറിജിനല്‍സ് രണ്ടു മലയാള ചിത്രങ്ങളുമായി കേരളവും കീഴടക്കാന്‍ എത്തുന്നു. കാര്‍ത്തിക് സുബ്ബരാജിനൊപ്പം പങ്കാളികളായ കാര്‍ത്തികേയന്‍ സന്താനം, കല്യാണ്‍ സുബ്രഹ്‌മണ്യം എന്നിവര്‍ ഒത്തു ചേര്‍ന്ന് ഒരുക്കുന്ന മലയാള ചിത്രം ‘അറ്റന്‍ഷന്‍ പ്ലീസി’ന്റെ റിലീസിംഗ് ഡേറ്റ് അനൗണ്‍സ്‌മെന്റും സ്റ്റോണ്‍ ബെഞ്ച് ഫിലിംസ് ആന്‍ഡ് ഒറിജിനല്‍സിന്റെ ‘രേഖ’ എന്ന ചിത്രത്തിന്റെ ടൈറ്റില്‍ ലോഞ്ചും ഓഗസ്റ്റ് 19 വെള്ളിയാഴ്ച കൊച്ചി ഗ്രാന്‍ഡ് ഹയാത്തില്‍ നടന്നു. ഓഗസ്റ്റ് 26ന് ‘അറ്റന്‍ഷന്‍ പ്ലീസ്’ റിലീസ് ചെയ്യും. പുതുമുഖങ്ങള്‍ക്ക് അവസരം നല്‍കിക്കൊണ്ട് തമിഴില്‍ ഏഴ് സിനിമകളും നാലു വെബ് സീരീസുകളും പൂര്‍ത്തിയാക്കിയ സ്റ്റോണ്‍ ബെഞ്ച് വ്യത്യസ്തമായ പ്രമേയങ്ങളുമായാണ് മലയാളത്തില്‍ രംഗപ്രവേശം ചെയ്യുന്നത്. ‘അറ്റന്‍ഷന്‍ പ്ലീസ്’, ‘രേഖ എന്നീ മലയാള ചിത്രങ്ങളിലും ഏറെ പുതുമുഖ പ്രതിഭകള്‍ അണിനിരക്കുന്നുണ്ട് .
‘അറ്റന്‍ഷന്‍ പ്ലീസ്’, ‘രേഖ’ എന്നീ മലയാള ചിത്രങ്ങള്‍ എഴുതി സംവിധാനം ചെയ്തിരിക്കുന്നത് ജിതിന്‍ ഐസക് തോമസ് ആണ്. ‘അറ്റന്‍ഷന്‍ പ്ലീസി’ന്റെ നിര്‍മ്മാണപങ്കാളി നിതിന്‍ മാര്‍ട്ടിന്‍, എക്സിക്യുട്ടീവ് പ്രൊഡ്യൂസേഴ്‌സ് അഭിലാഷ് ടി ബി, ഫെബിന്‍ വില്‍സണ്‍, അശോക് നാരായണന്‍ എന്നിവരാണ്. തന്‍സീര്‍ സലാം, പവന്‍ നരേന്ദ്ര എന്നിവര്‍ അസോസിയേറ്റ് പ്രൊഡ്യൂസര്‍മാരാണ്. വിഷ്ണു ഗോവിന്ദ്, ശ്രീജിത്ത് ബി, ആനന്ദ് മന്മഥന്‍, ജോബിന്‍ പോള്‍, ജിക്കി പോള്‍, ആതിര കല്ലിങ്ങല്‍ തുടങ്ങിയവര്‍ ‘അറ്റന്‍ഷന്‍ പ്ലീസി’ല്‍ വേഷമിടുന്നു. രോഹിത് വിഎസ് വാരിയത് ആണ് എഡിറ്റിംഗ്. ചിത്രത്തിലെ ഗാനങ്ങള്‍ക്ക് ഈണം പകരുന്നത് അരുണ്‍ വിജയ്. ‘രേഖ’യില്‍ വിന്‍സി അലോഷ്യസും ഉണ്ണി ലാലുമാണ് പ്രധാന കഥാപാത്രങ്ങളായി എത്തുന്നത്. എഡിറ്റിംഗ് രോഹിത് വി എസ് വാര്യത്. സംഗീതം നല്‍കിയിരിക്കുന്നത് എസ്‌കേപ്പ് മീഡിയം, മിലന്‍ വി എസ്, നിഖില്‍ വി എന്നിവരാണ്. പി ആർ ഓ പ്രതീഷ് ശേഖർ.


Like it? Share with your friends!

290
Editor

0 Comments

Your email address will not be published. Required fields are marked *