പ്രൊഡക്ഷൻ കൺട്രോളറായ സുധൻ രാജ് ആദ്യമായി സംവിധാനം ചെയ്ത കമ്പം എന്ന സിനിമയുടെ ഡബ്ബിംഗ് ജോലികൾക്കായി തിരുവനന്തപുരം ചിത്രാഞ്ജലി സ്റ്റുഡിയോയിൽ എത്തിയപ്പോഴുള്ള അനുഭവമാണ് എൽദോ സെൽവരാജ് ഫേസ്ബുക്കിൽ കുറിച്ചത്. “ദയവായി കെഎസ്എഫ്ഡിസിയെ തകർത്തെറിയരുത്, രക്ഷപ്പെടുത്തണമെന്ന് ആഗ്രഹമുള്ളവരെ ഏൽപ്പിക്കണം” എൽദോ പറയുന്നു…
കേരള സ്റ്റേറ്റ് ഫിലിം ഡെവലപ്മെൻ്റ് കോർപറേഷനെ വിമർശിച്ച് പ്രശസ്ത പൊഡക്ഷൻ കൺട്രോളൻ എൽദോ സെൽവരാജ് രംഗത്ത്. കഴിഞ്ഞ ദിവസം താൻ അഭിനയിച്ച സിനിമയുടെ ഡബ്ബിംഗ് ജോലികൾക്കായി തിരുവനന്തപുരം ചിത്രാഞ്ജലി സ്റ്റുഡിയോയിൽ എത്തിയപ്പോഴുണ്ടായ അനുഭവം വിവരിച്ചാണ് സമൂഹ മാധ്യമങ്ങളിലൂടെ കെഎസ്എഫ്ഡിസിയെ വിമർശിച്ച് പോസ്റ്റിട്ടത്. നടൻ, സംവിധായകൻ, തിരക്കഥാകൃത്ത് എന്നി നിലകളിലും സിനിമയിൽ തൻ്റേതായ മേൽവിലാസം സൃഷ്ടിച്ചയാളാണ് എൽദോ.
പ്രൊഡക്ഷൻ കൺട്രോളറുമായ സുധൻ രാജ് ആദ്യമായി സംവിധാനം ചെയ്ത കമ്പം എന്ന ചിത്രത്തിൽ മലയാള സിനിമയിലെ നിരവധി സംവിധായകരും പ്രൊഡക്ഷൻ കൺട്രോളർമാരും പ്രധാന കഥാപാത്രങ്ങളാകുന്നുണ്ട്. ഷൂട്ടിംഗ് പൂർത്തിയാക്കിയ ചിത്രത്തിൻ്റെ പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾക്കായി ചിത്രാഞ്ജലി സ്റ്റുഡിയോയിൽ എത്തിയപ്പോൾ അവിടെയുള്ള സാങ്കേതിക വശത്തിൻ്റെ പരിമിതികളും പോരായ്മയും ചൂണ്ടിക്കാട്ടിയാണ് എൽദോ സെൽവരാജ് വിമർശിക്കുന്നത്. പ്രശ്നം ഉത്തരവാദിത്വപ്പെട്ടവരെ അറിയിച്ചിട്ടും പരിഹാരമുണ്ടായില്ലെന്നും സർക്കാർ ഫണ്ട് അനുവദിച്ചിട്ടും ചിത്രാഞ്ജലിയുടെ ഉയർത്തെഴുന്നേൽപ്പ് ഇനിയെന്നാണെന്നും എൽദോ ചോദിക്കുന്നു. ചിത്രാഞ്ജലി കെഎസ്എഫ്ഡിസിയെ പ്രതിക്കൂട്ടിലാക്കി എൽദോ വിമർശിക്കുമ്പോൾ നിപവധി പേരാണ് പിന്തുണയുമായി രംഗത്തു വന്നിട്ടുള്ളത്. ഇതേ അനുഭവം നിരവധി പേർക്കുണ്ടായിട്ടുണ്ടെന്നും പറയുന്നു. ആർക്കും ഉത്തരവാദിത്വമില്ലാത്തതെന്നും പലവട്ടം പറഞ്ഞ് മടുത്ത കാര്യമാണെന്നും ഡബ്ബിംഗിൻ്റെ കാര്യം മാത്രമല്ല, DI യിലെ സ്ഥിതിയും മറിച്ചല്ലെന്നുള്ള പ്രതികരണവുമായി ആളുകൾ എത്തുന്നുണ്ട്. ബോർഡ് അംഗങ്ങൾ പോലും പുറത്താണ് സിനിമ ചെയ്യുന്നതെന്നുമുള്ള നീരീഷണവും ചിലർ പങ്കുവെയ്ക്കുന്നു.
അദ്ദേഹത്തിൻ്റെ ഫേസ് ബുക്ക് പോസ്റ്റ് ഇങ്ങനെയാണ്…



അദ്ദേഹത്തിൻ്റെ ഫേസ് ബുക്ക് പോസ്റ്റ് ഇങ്ങനെയാണ്…
0 Comments