191

വിക്രം സിനിമയുടെ പ്രൊമോഷന്റെ ഭാഗമായി കൊച്ചിയിൽ നടന്ന പ്രീ ലോഞ്ച് ഇവെന്റിൽ ആയിരക്കണക്കിന് ആരാധകരെ ഇളക്കി മറിച്ച്‌ കമൽ ഹാസൻ.വിക്രത്തിലെ ഏറെ ഹിറ്റായ പത്തല പത്തല ഗാനം പ്രേക്ഷകർക്കായി ആലപിച്ച കമൽ ഹാസൻ എന്നും തന്നെ സ്നേഹിക്കുന്ന പ്രിയപ്പെട്ട കേരളത്തിന് നന്ദി പറഞ്ഞു. അവതാരകൻ മലയാളത്തിലെ മെഗാ താരങ്ങളോടൊപ്പം എന്നാണ് കമൽ ഹാസൻ അടുത്ത പടം എന്ന് ചോദിച്ചപ്പോൾ നല്ല സ്ക്രിപ്റ്റ് ഒത്തുവന്നാൽ മമ്മൂട്ടിയുമായി ഒരു ചിത്രം പ്രതീക്ഷിക്കാമെന്ന് പറഞ്ഞു.

ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാഗമായി കമൽ ഹാസൻ, നരേൻ എന്നിവർ സംസാരിച്ചു . ചടങ്ങിൽ കേരള ഡിസ്ട്രിബൂട്ടർ കൂടിയായ ഷിബു തമീൻസിന്റെ മകളും അഭിനേത്രിയുമായ റിയാ ഷിബുവാണ് സ്വാഗതം രേഖപ്പെടുത്തിയെത്. ചടങ്ങിന് മാറ്റ് കൂട്ടാൻ വിക്രം ഗാനത്തിന് ആഭിനേത്രി കൃഷ്ണപ്രഭയും സംഘവും ചുവടുവച്ചു . പ്രശസ്ത വയലിനിസ്റ്റ് ശബരീഷ് പ്രഭാകർ വയലിനിൽ തീർത്ത കമൽ ഹാസൻ പാട്ടുകളുടെ സംഗീതത്തിൽ ആണ് കമൽ ഹാസൻ വേദിയിലെത്തിയത്. പ്രൗഢ ഗംഭീര വേദിയിൽ വിക്രം വിക്രം വിളികളാൽ കേരളക്കര കമൽഹാസനെ സ്വീകരിച്ചു. കേരളത്തിൽ എച്ച് ആർ പിക്ചേഴ്സ് ആണ് ചിത്രം വിതരണത്തിന് എത്തിക്കുന്നത് . ജൂൺ 3 നാണ് ചിത്രം റിലീസ് ചെയ്യുന്നത് .പി ആർ ഓ പ്രതീഷ് ശേഖർLike it? Share with your friends!

191
Editor

0 Comments

Your email address will not be published. Required fields are marked *