313

ഫാസിൽ ഒരുക്കിയ അനിയത്തിപ്രാവ് എന്ന സൂപ്പർഹിറ്റ് സിനിയലൂടെയാണ് കുഞ്ചാക്കോ ബോബൻ എന്ന ചാക്കോച്ചൻ ലയാളത്തിന്റെ വെള്ളിത്തിരയിലേക്ക് അഭിനേതാവായി എത്തുന്നത്. സിനിമാ പാരമ്പര്യമുള്ള കുടുംബത്തിൽ നിന്നും വന്ന ചാക്കോച്ചൻ പിന്നീട് മലയാളത്തിന്റെ ചോക്ലേറ്റ് നായകൻ എന്നാണറിയപ്പെട്ടത്.

എന്നാൽ ചോക്ലേറ്റ് ഹീറോ ഇമേജിൽ നിന്നും മാറിയും അദ്ദേഹം സിനിമകൾ ചെയ്തിട്ടുണ്ട്. സത്യൻ അന്തിക്കാട്, ലോഹിതദാസ്, തുടങ്ങിയ മുൻ നിര സംവിധായകരൊക്കെ അദ്ദേഹത്തെ നയകനാക്കി സിനിമ ചെയ്തിട്ടുണ്ട്.

അതിൽ ലോഹിതദാസ് ചാക്കോച്ചനേയും മീരാ ജാസ്മിനേയും നായകനും നായികയുമാക്കി ചെയ്ത സിനിമയായിരുന്നു കസ്തൂരിമാൻ. താൻ ചെയ്തിട്ടുള്ളതിൽ തന്റെ ജീവിതം പോലെ തോന്നിപ്പിച്ച സിനിമ കസ്തൂരിമാൻ ആയിരുന്നുവെന്നാണ് ചാക്കോച്ചൻ പറയുന്നത്.

അതേ സമയം കുഞ്ചാക്കോ ബോബൻ എന്ന നായക നടൻ സിനിമയിൽ വരുമ്പോൾ പുതുമുഖ നടനെന്ന നിലയിൽ മാത്രമാണ് അദ്ദേഹത്തിന് പരിചയക്കുറവ് ഉണ്ടായിരുന്നത്. ഉദയയുടെ സിനിമാ പാരമ്പര്യം ഉണ്ടായിരുന്ന താരത്തിന് സിനിമയുടെ ലാഭ നഷ്ട കണക്കുകൾ ഒരു നിർമ്മാതാവിനെ പോലെ അളന്ന് മുറിച്ചു അറിയാമായിരുന്നു.

തന്റെ കൗമാര കാലത്ത് സിനിമ ഒരു മോഹമായി തോന്നിയിട്ടില്ല, അതിന്റെ പ്രധാന കാരണം ഉദയ എന്ന ബാനറിന്റെ സാമ്പത്തിക തകർച്ചയായിരുന്നു. താൻ ചെയ്തിട്ടുള്ളതിൽ തന്റെ ജീവിതം പോലെ തോന്നിപ്പിച്ച സിനിമ കസ്തൂരിമാൻ ആയിരുന്നു.

അതിലെ സാജൻ ജോസഫ് ആലുക്കയെ പോലെ വീട്ടിൽ സാമ്ബത്തിക പ്രതിസന്ധിയുടെ ചുറ്റുപാടിൽ നിന്ന് വളർന്നു വന്ന പയ്യനായിരുന്നു ഒരു സമയത്ത് താനെന്നും കുഞ്ചാക്കോ ബോബൻ വ്യക്തമാക്കുന്നു.

ചാക്കോച്ചന്റെ വാക്കുകൾ ഇങ്ങനെ:

കസ്തൂരിമാനിലെ പ്രണയത്തിന്റെ ഏട് ഒഴിച്ചാൽ അത് ശരിക്കും പറഞ്ഞാൽ എന്റെ ജീവിതം പോലെ തന്നെയാണ്. അത് കൊണ്ടാകാം എന്റെ കരിയറിന്റെ തുടക്കമായിട്ടു പോലും എനിക്ക് ആ കഥാപാത്രത്തെ അത്രയും മനോഹരമാക്കാൻ സാധിച്ചത്.

അതിലെ ഇമോഷണൽ സീനൊക്കെ എനിക്ക് അത്രയ്ക്ക് ഉൾക്കൊണ്ട് ചെയ്യാനായതും അതുകൊണ്ടാണ്. കുഞ്ചാക്കോ ബോബൻ പറയുന്നു.




Like it? Share with your friends!

313
24 Web Desk

0 Comments

Your email address will not be published. Required fields are marked *