219

കോളെജ് വിദ്യാര്‍ത്ഥിനി അഭിനന്ദ എം .കുമാര്‍ ഗാനം ആലപിച്ചു

പ്രശസ്ത ചലച്ചിത്ര ഗാന രചയിതാവ് രാജീവ് ആലുങ്കല്‍ രചിച്ച ശബരിമല അയ്യപ്പ ഭക്തിഗാനം ‘ മാളികപ്പുറം ‘ സോഷ്യല്‍ മീഡിയയില്‍ തരംഗമാകുന്നു. തിരുവനന്തപുരം വിമെന്‍സ് കോളെജിലെ രണ്ടാം വര്‍ഷ എം.എ സംഗീത വിദ്യാര്‍ത്ഥിനി അഭിനന്ദ എം കുമാറാണ് ഗാനം ആലപിച്ചത്. മാളികപ്പുറമായി വേഷമിട്ട ബാലതാരം ബ്രഹ്‌മിയും ഈ വീഡിയോ ഗാനത്തിലൂടെ ശ്രദ്ധ നേടി .

ഉണ്ണിമുകുന്ദന്റെ മാളികപ്പുറം സിനിമ വിശേഷങ്ങള്‍ നവമാധ്യമങ്ങളില്‍ ട്രെന്‍ഡിങ് തുടരുന്നതിനിടയില്‍ പുറത്തു വന്ന രാജീവ് ആലുങ്കലിന്റെ വീഡിയോ ഗാനം യുട്യൂബില്‍ മാത്രം ഒരു ലക്ഷത്തിലേറെ പേര്‍ കണ്ടു . ശബരിമല അയ്യപ്പന്റെ ഇഷ്ടതോഴിയായ മാളികപ്പുറത്തിന് പ്രാധാന്യം നല്‍കുന്ന വരികളാണ് ഈ ഗാനത്തിന്റെ പ്രത്യേകത. .

രാജീവ് ആലുങ്കല്‍ – അഭിനന്ദ എം കുമാര്‍ ടീമിന്റെ ഗാനത്തിന് സനില്‍ മേലേത്ത് ദൃശ്യാവിഷ്‌ക്കാരവും നവീന്‍ എഡിറ്റിങ്ങും നടത്തി . അജയ് തിലക് ഈണം നല്‍കി . അവതാര്‍ മീഡിയയാണ് നിര്‍മ്മാണം . പി.ആര്‍.ഒ : എ.എസ് പ്രകാശ് . വിവിധ ഡിജിറ്റല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളില്‍ മാളികപ്പുറം ഗാനം ലഭ്യമാണ് .


Like it? Share with your friends!

219
Editor

0 Comments

Your email address will not be published. Required fields are marked *