Featured Film News

അന്ന് 100 രൂപ എടുക്കാനില്ല. ഇന്ന് 100 കോടി രൂപ ബജറ്റിൽ മഹാത്മ അയ്യങ്കാളിയുടെ ചരിത്ര സിനിമ സംവിധാനംചെയ്യുന്നു

2010 കാലഘട്ടത്തിൽ ഹോട്ടലിൽ പാത്രം കഴുകുന്ന ജോലി.കൂലി പണിക്കാരുടെ മകനായി ചാണകം തളിച്ച വീട്ടിൽ ജനനം.പിന്നെ 6 ഇൽ പഠിക്കുമ്പോൾ അവസ്ഥ മാറി . ഓല ഇട്ട വീടായി. 
ആദ്യത്തെ ഹോട്ടൽ ജോലി പാത്രം കഴുകുക  , മുട്ടത്തോടു പൊളിക്കുക, ഉള്ളി അരിയുക  ആദ്യത്തെ 120 രൂപ ശമ്പളം കിട്ടിയപ്പോൾ ആഗ്രഹിച്ചു മേടിച്ചത് ഒരു  ബിരിയാണി ആണ്. അതുവരെ അധികം വന്ന ചോറും  അതും  വയറ് നിറയാതെ വിശപ്പ് കടിച്ച് അമർത്തി നിന്ന് ശമ്പളം കിട്ടിയപ്പോൾ ആർത്തിയോടെ ബിരിയാണി കഴിച്ചു അരുൺ .കൂട്ടുകാരൊക്കെ കോളേജിൽ പഠിച്ചു അടിച്ചുപൊളിക്കുമ്പോൾ ജോലി ചെയ്യേണ്ട അവസ്ഥ. പലരുടെയും അവഗണനയുടെയും ദാരിദ്ര്യത്തിന്റെ യും   പേരിൽ പലവട്ടം തഴയപ്പെട്ടു. 4500 രൂപയായിരുന്നു ഒരു മാസത്തെ ശമ്പളം ഹോട്ടലിൽ

ആദ്യത്തെ ഹസ്യ ചിത്രം  ഇദ്ദേഹത്തെ ഫേമസ് ആക്കിയത് സ്വപ്ന സഞ്ചാരി ആണ്. ബിഎസ്സി ഇലക്ട്രോണിക്സ് പഠനം പാതിയിൽ നിർത്തി അരുൺ രാജ് ഇന്ന് മലയാള ചലച്ചിത്രത്തെ സിനിമാട്ടോഗ്രാഫർ സംവിധായകനായി  മാറിയ കഥയാണ് ഞാൻ ഇന്ന് എഴുതുന്നത്. ദാരിദ്ര്യവും മറ്റ് കാരണങ്ങളും കാരണം പഠനം പൂർത്തിയാക്കാൻ കഴിയാതെ പോയ ആൾ. പോകുന്നടത്തെല്ലാം തഴയപെടൽ എറണാകുളത്ത് സിനിമ സ്വപ്നങ്ങളുമായി പോയവൻ .പട്ടിണിയും ദാരിദ്ര്യവും കാരണം ഒരു  ജോലി അന്വേഷിച്ചു പോകുമ്പം പാത്രം കഴുകുന്ന  ജോലിയിൽ തുടങ്ങിയവൻ. 
അതും ഒരു ഹോട്ടലിലേക്ക് ജോലി തേടി പോയതല്ല. ആദ്യം കിട്ടിയ  ജോലി മൂത്രപ്പുര നോക്കൽ  ആണ്.അവിടെയും  ഭക്ഷണത്തിന് വകയില്ല. ഭക്ഷണത്തിനായി ഹോട്ടലിൽ പണി അന്വേഷിച്ചു അതിന്റെ അകത്ത് പോയി പണി എടുക്കും. അന്നേരം അവിടെനിന്ന് എന്തെങ്കിലും കഴിക്കാൻ കിട്ടും .രണ്ടാമത് തട്ടുകടയിൽ ജോലി . മൂനാമത് ഒരു ഹോട്ടലിൽ വെയിറ്റർ അവിടെ നൈറ്റ് ഡ്യൂട്ടി ആയിരുന്നു.പക്ഷേ ഭയാനകമായിരുന്നു. ബംഗാളികൾ മാത്രമുള്ള റൂമിൽ  17 വയസ്സുള്ള അവൻ ഭയന്നാണ് നിന്നിരുന്നത്. വൈകിട്ട് 6 മുതൽ രാവിലെ 8 വരെയാണ്
ഡ്യൂട്ടി. ഒറ്റയ്ക്കുള്ള ആ രാത്രി പേടിച്ച് ആണ് അവിടെ ജീവിച്ചത്. അങ്ങനെ പേടിചിട്ട് അവിടെ നില്കുവാൻ കഴിയില്ല എന്ന അവസ്ഥയിൽ വേറെ ജോലി രാവിലെ അന്വേഷിക്കുകയാണ്. അവിടെയുള്ള എല്ലാ കടകളിലും ചെന്നു. അവർ ആരും ജോലിക്കെടുക്കില്ല. അങ്ങനെ 30 കടകളിൽ കയറി ഇറങ്ങി.ഇനിയും അവിടെ കേറാൻ 2 കടകൾ മാത്രം ബാക്കി . ഒരു ഐസ് ക്രീം പാർലറും , ഒരു ഹോട്ടലും. അങ്ങനെ ഹോട്ടലിൽ അന്ന് ജോലി ചെയ്യാൻ എനിക്ക് വയ്യ . കാരണം കഴിക്കാൻ വരുന്ന എല്ലാവരും എന്നെ കാണുമല്ലോ.എല്ലാവരും
അവഗണിച്ചു വെള്ളം ചോദിച്ചു ചെന്ന   ഹോട്ടലിൽ പാത്ര കഴുകുന്ന ജോലി കിട്ടി. പിന്നീട് അവിടുത്തെ എല്ലാമെല്ലാമായി അരുൺ മാറി കസ്റ്റമേഴ്സിനും നല്ല അഭിപ്രായം. കൊച്ചിയിൽ സിനിമക്കാർ ഏറെയുള്ളതിനാൽ രാത്രിയിൽ ഭക്ഷണം കഴിക്കാൻ വരുന്നത് സിനിമാപ്രവർത്തകരായിരിക്കും . അങ്ങനെ പരിചയപ്പെട്ട സിനിമയുടെ പ്രൊഡക്ഷൻ കൺട്രോളർ വിനോദ് പറവൂർ അരുണിന് സഹായിക്കാൻ എത്തി . സിനിമയോടുള്ള അമിതമായ ആവേശവും അടങ്ങാത്ത ആഗ്രഹവും മനസ്സിലാക്കി  അദ്ദേഹത്തിന്റെ കൂടെ നിർത്തി  അങ്ങനെ ജീവിതത്തിന്റെ ടർണിംഗ് പോയിന്റ് .പിന്നീട് ആഗ്രഹം പോലെ ക്യാമറ പഠിച്ചു  ഹോട്ടലിൽ വെയിറ്റർ ആയും ഡെലിവറി ബോയ് ആയി ജോലി ചെയ്തും . ഒഴിവു സമയങ്ങളിൽ പഠനവും പിന്നീട് പഠനം കഴിഞ്ഞ് പലരോടും അവസരങ്ങൾ തിരക്കി  . പക്ഷേ എല്ലാടത്ത് നിന്നും തഴയപ്പെടൽ.പക്ഷേ വിട്ടുകൊടുക്കാൻ തീരുമാനിച്ചില്ല. നിരന്തരമായി ശ്രമിച്ചു.നിരന്തരമായ അവഗണകൾക്കിടയിൽ നല്ല ഒരു ഛായാഗ്രാഹകൻ  ആയി. അങ്ങനെ  ഒരു ആദ്യത്തെ ഷോർട്ട് ഫിലിം ഛായാഗ്രഹണം നിർവഹിച്ചു മികച്ച ഛായാഗ്രാനുള്ള അവാർഡ് . പിന്നെ മലയാളത്തിലെ സൂപ്പർ ഹിറ്റ് സിനിമകളിൽ അസിസ്റ്റൻറ് ക്യാമറാമാൻ .അതിന് ശേഷം അസോസിയേറ്റ് ക്യാമറാമാൻ ആയി നിയമനം  ലഭിക്കുന്നു.അതിനുശേഷം  പ്രമുഖ  ചാനലിൽ ക്യാമറാമാൻ ആയി ആ പരിചയം ആദ്യത്തെ  സിനിമയ്ക്കുള്ള വഴിയൊരുക്കി , ഒന്നിനും കൊള്ളാത്തവൻ, വീട്ടുകാരെ പറയിക്കുന്നവൻ  കോളേജിൽ പോകാത്തവൻ , വയറു നിറച്ച് ഭക്ഷണം കഴികൻ കഴിയാഞ്ഞതിൽ സങ്കടപ്പെട്ടവൻ, പഠിക്കുന്ന കുട്ടികളെ നോക്കി നിന്നവൻ ആ വ്യക്തി 5 വർഷങ്ങൾക്ക് ശേഷം  വർഷങ്ങൾക്ക് ശേഷം മലയാളത്തിലും കന്നടയിലും മൂന്നോളം ചിത്രങ്ങൾ  
7000 തോളം കുട്ടികൾ
പഠിക്കുന്ന ഒരു കോളേജിൽ ഗസ്റ്റായി പോയി.അതിനുശേഷം മഹാത്മ അയ്യങ്കാളിയുടെ ജീവിത ചരിത്രം കതിരവൻ എന്ന പേരിൽ സംവിധാനം ചെയ്യാൻ പോകുന്നു മലയാളം ചലചിത്രകർക്ക് ഏറ്റവും വലിയ ബജറ്റ് ഉള്ള ചിത്രം . 100 രൂപ എടുക്കാനില്ലാത്ത അരുണിന് ഇന്ന് 100 കോടി ബജറ്റ് സിനിമ ചെയ്യുന്നു. ഇന്ന് എല്ലാവരും തള്ളിപ്പറഞ്ഞ അരുണിന്റെ നിരവധി ചെറുപ്പക്കാർ അസിസ്റ്റൻറ് ആയും  അസോസിയേറ്റ് ആയും നിൽക്കുന്നു.

അരുൺ രാജ് എന്ന സിനിമ സ്വപ്നം കണ്ട പയ്യൻറെ അതിശയകരമായ ജീവിത കഥയാണ്. ദുരിതങ്ങളുടെ കടലുകൾ നീന്തി കടന്നു സ്വപ്ന സമാനമായ വിജയത്തിൽക്ക് നടന്നു കയറിയ ഒരു നിതാന്ത പരിശ്രമശാലിയുടെ കഥ. നമ്മൾക്ക് അസാധ്യമായി ഒന്നുമില്ലെന്നാണ് വിളിച്ചറിയിക്കുന്നത്. ലോകത്തിന്റെ വിവിധ രാജ്യങ്ങളിൽ വിശിഷ്ടാതിഥിയായി ഉദ്ഘാടകനായി ക്ഷണിക്കപ്പെടുന്നു. ലക്ഷക്കണക്കിന് ആളുകൾ ആരാധകരായി മാറുന്നു . അദ്ദേഹം അനേക കോളേജുകളിൽ ഗസ്റ്റ് ആയി പോകുന്നു. ആയിരക്കണക്കിന് വിദ്യാർത്ഥികൾ ഉള്ള അന്ന് നടുവ് കീറിയ ചെരുപ്പ് ഇട്ടോണ്ട് നടന്ന നമ്മുടെ അരുൺ ഇന്ന്  ലോകം ഉറ്റു നോക്കുന്ന സംവിധായകനിലേക്ക് വളർന്നു .നമ്മളുടെ കുഞ്ഞുങ്ങളെ a2 – b2 = (a – b) (a + b) ഈ കണക്ക് മാത്രം പഠിപ്പിക്കുന്നതിന് പകരം അവരെ ജീവിതം കൂടി പഠിപ്പിക്കുവാൻ തയ്യാറാവണം. എന്നാലും ഞാൻ എന്തിനാണ് ആ ഇക്വേഷൻ പഠിച്ചതെന്നു എനിക്ക് ഇന്നും മനസ്സിലാകുന്നില്ല….

admin

About Author

You may also like

Featured Film News

പൊട്ടിച്ചിരിപ്പിക്കായി മരണമാസ്ഒരുങ്ങുന്നു.

്രദർശന ശാലകളിൽ പൊട്ടിച്ചിരിയുടെ അലയൊലികൾ സൃഷ്ടിക്കാൻ കഴിയുന്ന മരണമാസ് എന്ന ചിത്രത്തിന് കൊച്ചിയിൽ തിരി തെളിഞ്ഞു.പൂർണ്ണമായും ഡാർക്ക് ഹ്യൂമർ അവതരിപ്പിക്കുന്ന ഈ ചിത്രമായിരിക്കുമിത്.ടൊവിനോ തോമസ് പ്രൊഡക്ഷൻസ് ഇൻ
Featured Film News

നാട്ടിൽ സുപരിചിതനായബംഗാളി നായരുടെ ചായക്കടയിൽ അവിചാരിതമായി കണ്ടുമുട്ടിയ വിനായകനും സുരാജും തമ്മിലിടയുന്ന ദൃശ്യങ്ങളോടെ തെക്ക് വടക്ക് സിനിമയുടെ രസകരമായ പുതിയ ആമുഖ വീഡിയോ.

ആമുഖ ടീസറുകൾ കൊണ്ട് മലയാള സിനിമയിൽ പുതിയ ട്രെൻഡ് സൃഷ്ടിക്കുകയാണ് ‘തെക്ക് വടക്ക്’ സിനിമ. കഥാപാത്രങ്ങളെ പ്രേക്ഷകർക്ക് പരിചയപ്പെടുത്താൻ ആമുഖ ടീസറുകൾ മലയാളത്തിൽ ആദ്യാനുഭവമാണ്. “കെഎസ്ഇബി എഞ്ചിനീയറായ