Featured Film News

” നമുക്കു കോടതിയിൽ കാണാം “ഫസ്റ്റ് ലുക്ക് പുറത്തുവിട്ടു .

” നമുക്കു കോടതിയിൽ കാണാം “
ഫസ്റ്റ് ലുക്ക് പുറത്തുവിട്ടു .
…………… … ::………………….

ശ്രീനാഥ് ഭാസി, ലാലു അലക്സ്, രൺജി പണിക്കർ –
പ്രധാന വേഷങ്ങളിൽ .

പുതുമുഖം മൃണാളിനി ഗാന്ധി – നായിക.
…………………………….. ………..
പുതിയ തലമുറയുടെ കാഴ്ച്ചപ്പോടെ നിരവധി കൗതുകങ്ങളോടെ ഒരുക്കുന്ന കുടുംബചിത്രമാണ് നമുക്കു കോടതിയിൽ കാണാം’ .
ഈ ചിത്രത്തിൻ്റെ ഫസ്റ്റ് ലുക് പോസ്റ്റർ ഫെബ്രുവരി പതിനാറ് ഞായറാഴ്ച്ച പ്രകാശനം ചെയ്തിരിക്കുന്നു.

ഹസീബ് ഫിലിംസ്, ആൻ്റ് എം.ജി.സി പ്രൈവറ്റ് ലിമിറ്റഡിൻ്റെ ബാനറിൽ നിർമ്മിക്കുന്ന ഈ ചിത്രം സംവിധാനം ചെയ്യുന്ന ഈ ചിത്രം സംജിത് ചന്ദ്രസേനനാണ്.
ത്രയം, മൈക്ക് എന്നീ ചിത്രങ്ങൾക്കു ശേഷം സംജിത് ചന്ദ്രസേനൻ സംവിധാനം ചെയ്യുന്ന ചിത്രമാണിത്.
ഈ രണ്ടു ചിത്രങ്ങൾക്ക് തിരക്കഥ രചിച്ച ആഷിക്ക് അലി അക്ബർ ഈ ചിത്രത്തിൻ്റേയും തിരക്കഥ രചിച്ചിരിക്കുന്നു.
ശ്രീനാഥ് ഭാസി, ലാലു അലക്സ്, രൺജി പണിക്കർ ,എന്നിവർ കേന്ദ്രകഥാപാത്രങ്ങളാകുന്ന ഈ ചിത്രത്തിൽ പുതുമുഖംമുണാളിനി ഗാന്ധിയാണ് നായിക., ജോണി ആൻ്റണി നിരഞ്ജ് മണിയൻപിള്ള രാജു,, ജാഫർ ഇടുക്കി സി ജോയ് വറുഗീസ്, സുരയൂ രശ്മി ബോബൻ എന്നിവരും ഈ ചിത്രത്തിലെ പ്രധാന താരങ്ങളാണ്.
ഇവർക്കൊപ്പം പുതുമുഖം സഫൽ അക്ബറും പ്രധാന വേഷത്തിലെത്തുന്നു.

*നിഥിൻ രൺജി പണിക്കർ –
അഭിനയ രംഗത്ത്.
സംവിധായകൻ നിഥിൻ രൺജി പണിക്കർ ഈ ചിത്രത്തിലെ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച് കൊണ്ട് അഭിനയരംഗത്തെ
ത്തുന്നു.
വിനായക് ശശികുമാറിൻ്റെ ശാനങ്ങൾ ക്ക് ,രാഹുൽ സുബ്രഹ്മണ്യം ഈണം പകർന്നിരിക്കുന്നു.
മാത്യു വർഗീസ് ഛായാഗ്രഹണം നിർവ്വഹിക്കുന്നു.
നിർമ്മാണ നിർവ്വഹണം –നിജിൽ ദിവാകർ.
നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയായി വരുന്ന ഈ ചിത്രം ഏപ്രിൽ മാസത്തിൽ പ്രദർശനത്തിനെത്തുന്നു.
വാഴൂർ ജോസ്.

admin

About Author

You may also like

Featured Film News

പൊട്ടിച്ചിരിപ്പിക്കായി മരണമാസ്ഒരുങ്ങുന്നു.

്രദർശന ശാലകളിൽ പൊട്ടിച്ചിരിയുടെ അലയൊലികൾ സൃഷ്ടിക്കാൻ കഴിയുന്ന മരണമാസ് എന്ന ചിത്രത്തിന് കൊച്ചിയിൽ തിരി തെളിഞ്ഞു.പൂർണ്ണമായും ഡാർക്ക് ഹ്യൂമർ അവതരിപ്പിക്കുന്ന ഈ ചിത്രമായിരിക്കുമിത്.ടൊവിനോ തോമസ് പ്രൊഡക്ഷൻസ് ഇൻ
Featured Film News

നാട്ടിൽ സുപരിചിതനായബംഗാളി നായരുടെ ചായക്കടയിൽ അവിചാരിതമായി കണ്ടുമുട്ടിയ വിനായകനും സുരാജും തമ്മിലിടയുന്ന ദൃശ്യങ്ങളോടെ തെക്ക് വടക്ക് സിനിമയുടെ രസകരമായ പുതിയ ആമുഖ വീഡിയോ.

ആമുഖ ടീസറുകൾ കൊണ്ട് മലയാള സിനിമയിൽ പുതിയ ട്രെൻഡ് സൃഷ്ടിക്കുകയാണ് ‘തെക്ക് വടക്ക്’ സിനിമ. കഥാപാത്രങ്ങളെ പ്രേക്ഷകർക്ക് പരിചയപ്പെടുത്താൻ ആമുഖ ടീസറുകൾ മലയാളത്തിൽ ആദ്യാനുഭവമാണ്. “കെഎസ്ഇബി എഞ്ചിനീയറായ