Featured Film News

” പെണ്ണ് കേസ് “നിഖില വിമൽ നായിക.

” പെണ്ണ് കേസ് “
നിഖില വിമൽ നായിക.
“””””””””””””””””””””””””””””
പ്രശസ്ത താരം നിഖില വിമലിനെ പ്രധാന കഥാപാത്രമാക്കി നവാഗതനായ ഫെബിൻ സിദ്ധാർഥ് കഥയെഴുതി സംവിധാനം ചെയുന്ന
” പെണ്ണ് കേസ് “എന്ന ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ റിലീസായി.
ഒരു കല്യാണപ്പെണ്ണിന്റെയും ചെക്കന്റെയും പിന്നാലെ കുറേ പേർ ഓടുന്നതായിട്ടാണ് പോസ്റ്ററിൽ ചിത്രീകരിച്ചിട്ടുള്ളത്.
ഇ ഫോർ എക്സിപിരിമെന്റ്, ലണ്ടൻ ടാക്കീസ് എന്നീ ബാനറിൽ മുകേഷ് ആർ മേത്ത,രാജേഷ് കൃഷ്ണ,സി വി സാരഥി എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ഈ ചിത്രത്തിൽ മലയാളത്തിലെ മറ്റു പ്രമുഖ താരങ്ങളും അഭിനയിക്കുന്നു.
ഛായാഗ്രഹണം ഷിനോസ് നിർവ്വഹിക്കുന്നു.രശ്മി രാധാകൃഷ്ണൻ,ഫെബിൻ സിദ്ധാർഥ് എന്നിവർ ചേർന്ന് തിരക്കഥ ഒരുക്കുന്നു.ജ്യോതിഷ് എം,സുനു വി,ഗണേഷ് മലയത്ത് എന്നിവർ സംഭാഷണമെഴുതുന്നു.
എഡിറ്റർ-സരിൻ രാമകൃഷ്ണൻ.
പ്രൊഡക്ഷൻ കൺട്രോളർ-ജിനു പി കെ,കല-അർഷദ് നക്കോത്ത്, വസ്ത്രാലങ്കാരം-അശ്വതി ജയകുമാർ, ചീഫ് അസോസിയേറ്റ് ഡയറക്ടർ-ആസിഫ് കുറ്റിപ്പുറം, പ്രൊമോഷൻ കൺസൽട്ടന്റ-വിപിൻ കുമാർ,പോസ്റ്റർ-നിതിൻ കെ പി.
ഡിസംബർ ആദ്യം കണ്ണൂരിലും പരിസര പ്രദേശങ്ങളിലുമായി ചിത്രീകരണം ആരംഭിക്കുന്നു.
പി ആർ ഒ-എ എസ് ദിനേശ്.

Avatar photo

admin

About Author

You may also like

Featured Film News

പൊട്ടിച്ചിരിപ്പിക്കായി മരണമാസ്ഒരുങ്ങുന്നു.

്രദർശന ശാലകളിൽ പൊട്ടിച്ചിരിയുടെ അലയൊലികൾ സൃഷ്ടിക്കാൻ കഴിയുന്ന മരണമാസ് എന്ന ചിത്രത്തിന് കൊച്ചിയിൽ തിരി തെളിഞ്ഞു.പൂർണ്ണമായും ഡാർക്ക് ഹ്യൂമർ അവതരിപ്പിക്കുന്ന ഈ ചിത്രമായിരിക്കുമിത്.ടൊവിനോ തോമസ് പ്രൊഡക്ഷൻസ് ഇൻ
Featured Film News

നാട്ടിൽ സുപരിചിതനായബംഗാളി നായരുടെ ചായക്കടയിൽ അവിചാരിതമായി കണ്ടുമുട്ടിയ വിനായകനും സുരാജും തമ്മിലിടയുന്ന ദൃശ്യങ്ങളോടെ തെക്ക് വടക്ക് സിനിമയുടെ രസകരമായ പുതിയ ആമുഖ വീഡിയോ.

ആമുഖ ടീസറുകൾ കൊണ്ട് മലയാള സിനിമയിൽ പുതിയ ട്രെൻഡ് സൃഷ്ടിക്കുകയാണ് ‘തെക്ക് വടക്ക്’ സിനിമ. കഥാപാത്രങ്ങളെ പ്രേക്ഷകർക്ക് പരിചയപ്പെടുത്താൻ ആമുഖ ടീസറുകൾ മലയാളത്തിൽ ആദ്യാനുഭവമാണ്. “കെഎസ്ഇബി എഞ്ചിനീയറായ