Featured Film News Uncategorized

രാജ് ബി ഷെട്ടി- അർജുൻ ജന്യ പാൻ ഇന്ത്യൻ ചിത്രം ’45’ ; ഫസ്റ്റ് ലുക്ക് ടീസർ പുറത്ത്

രാജ് ബി ഷെട്ടി- അർജുൻ ജന്യ പാൻ ഇന്ത്യൻ ചിത്രം ’45’ ; ഫസ്റ്റ് ലുക്ക് ടീസർ പുറത്ത്

കന്നഡ സൂപ്പർ താരം രാജ് ബി ഷെട്ടിയെ നായകനാക്കി അർജുൻ ജന്യ ഒരുക്കുന്ന പാൻ ഇന്ത്യൻ ചിത്രം ’45 ‘ ന്റെ ഫസ്റ്റ് ലുക്ക് ടീസർ പുറത്ത്. ദീപാവലി ആഘോഷങ്ങൾ പ്രമാണിച്ചു പുറത്ത് വന്ന ഈ ടീസർ ആനന്ദ് ഓഡിയോയുടെ യൂട്യൂബ് ചാനലിൽ കന്നഡ, മലയാളം ഭാഷകളിലാണ് റിലീസ് ചെയ്തിരിക്കുന്നത്. കന്നഡയിലെ ഗരുഡ ഗമന വൃഷഭ വാഹന, ടോബി എന്നിവയിലൂടെയും സമീപകാല മലയാള ചിത്രങ്ങളായ ടർബോ, കൊണ്ടൽ എന്നിവയിലൂടെയും പ്രേക്ഷകരുടെ ശ്രദ്ധ നേടിയ രാജ് ബി ഷെട്ടി ഈ പുതിയ ചിത്രത്തിലൂടെയും പ്രേക്ഷകരെ കയ്യിലെടുക്കാനുള്ള ഒരുക്കത്തിലാണ്. രാജ് ബി ഷെട്ടിക്കൊപ്പം കന്നഡ സൂപ്പർതാരങ്ങളായ ശിവരാജ് കുമാർ, ഉപേന്ദ്ര എന്നിവരും പ്രധാന വേഷങ്ങൾ അവതരിപ്പിക്കുന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്, പ്രശസ്ത കന്നഡ സംഗീത സംവിധായകനായ അർജുൻ ജന്യയാണ്.

150-ലധികം കന്നഡ ചിത്രങ്ങളിലെ ഗാനങ്ങൾക്ക് പേരുകേട്ട സംഗീത സംവിധായകനാണ് അർജുൻ ജന്യ. കന്നഡ, ഹിന്ദി, തെലുങ്ക്, തമിഴ്, മലയാളം ഭാഷകളിലാണ് ’45’ റിലീസിനൊരുങ്ങുന്നത്. ദേശീയ പുരസ്‌കാരം നേടിയ സൂരജ് പ്രൊഡക്ഷൻസിന്റെ ബാനറിൽ എം രമേശ് റെഡ്ഡി നിർമ്മിക്കുന്ന ’45’ വി എഫ്എക്‌സിനു വലിയ പ്രാധാന്യം നൽകിയാണ് ഒരുക്കുന്നത്. ചിത്രത്തിന്റെ 40 ശതമാനത്തോളം ജോലികൾ ഹോളിവുഡ് വി എഫ്എക്സ് സ്റ്റുഡിയോയിൽ ആണ് നടക്കുന്നത്.

Avatar photo

admin

About Author

You may also like

Uncategorized

29 Motivational Quotes For Business And Other Work Environments

Why Motivation is Important Moms are the ones who bandage our boo-boos when we’re little and continue to take care
Uncategorized

Compare Prices Find The Best Computer Accessory

These eight shots crystallize the hard work moms put into keeping their kids alive, happy, and healthy. They might give