Featured Film News

ബോളിവുഡ്സംഗീത ചക്രവർത്തിമാരായശങ്കർ – എഹ്സാൻ – ലോയ്മലയാള സിനിമയിലേക്ക്.

ബോളിവുഡ്
സംഗീത ചക്രവർത്തിമാരായ
ശങ്കർ – എഹ്സാൻ – ലോയ്
മലയാള സിനിമയിലേക്ക്.
…………………………………
ബോളിവുഡ്ഡിലെ സംഗീത ചക്രവർത്തിമാർ ഒന്നിച്ച് ഒരു പുതിയ മലയാള സിനിമയുടെ സംഗീത വിഭാഗത്തിൽ ഒത്തുചേരുന്നു.
ഗായകൻ ശങ്കർ മഹാദേവൻ, ഗിറ്റാറിസ്റ്റ് എഹ്സാൻ നൂറാനി, കീബോർഡ് വിദഗ്ദനായ ലോയ്മെൻ ഡാർസാ എന്നിവരാണിവർ.
ശങ്കർ – എഹ്സാൻ-എലോയ് എന്നിങ്ങനെ ചുരുക്കപ്പേരിലാണ് ഇവർ ബോളിവുഡ്ഡിൽ അറിയപ്പെടുന്നത്.
ബോളിവുഡ്ഡിലെ പ്രശസ്ത സംവിധായകനായ ഫർഹാൻ അക്തറിൻ്റെ ആദ്യ സംവിധാന സംരംഭമായ
‘ദിൽ ചാഹ്താ ഹേ,
എന്ന ചിത്രത്തിമാണ് ഈ ത്രിമൂർത്തികൾക്ക് വഴിത്തിരിവായത്.
രമേഷ് രാമകൃഷ്ണൻ, റിതേഷ് രാമകൃഷ്ണൻ, ഷിഹാൻ ഷൗക്കത്ത് എന്നിവർ ചേർന്നു നിർമ്മിക്കുന്ന വമ്പൻ ചിത്രത്തിലൂടെയാണ് ബോളിവുഡ് സംഗീത ചക്രവർത്തിമാർ ഒത്തുചേരുന്നത്.
റസ്ലിംഗ് പശ്ചാത്തലത്തിലൂടെ
അവതരിപ്പിക്കുന്ന ഈ ചിത്രത്തിൻ്റെ മറ്റു വിവരങ്ങൾ വരും ദിനങ്ങളിൽ പുറത്തു വിടുമെന്നു അണിയറ പ്രവർത്തകർ വ്യക്തമാക്കി.
ശങ്കർ മഹാദേവൻ മലയാള സിനിമയിൽ നിരവധി ഹിറ്റ് ഗാനങ്ങൾ ആലപിച്ചിട്ടുണ്ടങ്കിലും ഈ ത്രിമൂർത്തി കോംബോയിൽ എത്തുന്നതിൻ്റെ പ്രാധാന്യം ഏറെ വലുതാണ്.
വലിയ വിജയം നേടിയ മാർക്കോ എന്ന ചിത്രത്തിലെ അന്ധ കഥാപാത്രത്തെ അവതരിപ്പിച്ച് ശ്രദ്ധ നേടിയ ഇഷാനും. സഹോദരൻ ഷിഹാനും അടങ്ങുന്ന റീൽ വേൾഡ് എൻ്റെർ ടൈൻമെൻ്റ്സ്, ഈ വാർത്ത മ്പോഷ്യൽ മീഡിയായിൽ ഷെയർ ചെയ്തിട്ടുണ്ട്.
വാഴൂർ ജോസ്.

admin

About Author

You may also like

Featured Film News

പൊട്ടിച്ചിരിപ്പിക്കായി മരണമാസ്ഒരുങ്ങുന്നു.

്രദർശന ശാലകളിൽ പൊട്ടിച്ചിരിയുടെ അലയൊലികൾ സൃഷ്ടിക്കാൻ കഴിയുന്ന മരണമാസ് എന്ന ചിത്രത്തിന് കൊച്ചിയിൽ തിരി തെളിഞ്ഞു.പൂർണ്ണമായും ഡാർക്ക് ഹ്യൂമർ അവതരിപ്പിക്കുന്ന ഈ ചിത്രമായിരിക്കുമിത്.ടൊവിനോ തോമസ് പ്രൊഡക്ഷൻസ് ഇൻ
Featured Film News

നാട്ടിൽ സുപരിചിതനായബംഗാളി നായരുടെ ചായക്കടയിൽ അവിചാരിതമായി കണ്ടുമുട്ടിയ വിനായകനും സുരാജും തമ്മിലിടയുന്ന ദൃശ്യങ്ങളോടെ തെക്ക് വടക്ക് സിനിമയുടെ രസകരമായ പുതിയ ആമുഖ വീഡിയോ.

ആമുഖ ടീസറുകൾ കൊണ്ട് മലയാള സിനിമയിൽ പുതിയ ട്രെൻഡ് സൃഷ്ടിക്കുകയാണ് ‘തെക്ക് വടക്ക്’ സിനിമ. കഥാപാത്രങ്ങളെ പ്രേക്ഷകർക്ക് പരിചയപ്പെടുത്താൻ ആമുഖ ടീസറുകൾ മലയാളത്തിൽ ആദ്യാനുഭവമാണ്. “കെഎസ്ഇബി എഞ്ചിനീയറായ