91


………………………………………..
പ്രശസ്ത സംവിധായകൻ ഷാജി കൈലാസിൻ്റെ മകൻ ജഗൻ ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ആദ്യ ചിത്രത്തിൻ്റെ ചിത്രീകരണം ജൂൺ പതിമൂന്ന് ചൊവ്വാഴ്ച്ച പാലക്കാട്ടെ പോത്തുണ്ടി ഡാം അരികെയുള്ള ഇറിഗേഷൻ ഗസ്റ്റ് ഹൗസിൽ വച്ച് തുടക്കമിട്ടു.
തികച്ചും ലളിതമായ ചടങ്ങിൽ രൺജി പണിക്കർ സ്വിച്ചോൺ കർമ്മം നിർവ്വഹിച്ചതോടെയായിരുന്നു തുടക്കം.
സിജുവിൽസൻഫസ്റ്റ് ക്ലാപ്പും നൽകി.
ഇവിടെ ഒരുക്കിയ പൊലീസ് സ്റ്റേഷൻ സെറ്റിലായിരുന്നു ചിത്രീകരണമാരംഭിച്ചത്.
സിജു വിൽസൻ, രൺജി പണിക്കർ ,ശ്രീജിത്ത് രവി, ഗൗരി നന്ദ, എന്നിവരടങ്ങിയ ഒരു രംഗമായിരുന്നു ഇവിടെ ചിത്രീകരിച്ചത്.
എം.പി.എം.പ്രൊഡക്ഷൻസ്
: ആൻ്റ് സെൻ്റ് മരിയാ ഫിലിംസിൻ്റെ ബാനറിൽ ജോമി ജോസഫ് പുളിങ്കുന്ന് ഈ ചിത്രം നിർമ്മിക്കുന്നു.
വനാതിർത്തിയിലുള്ള ഒത ഗ്രാമത്തിൻ്റെ പശ്ചാത്തലത്തിലൂടെ തികഞ്ഞ ക്രൈം ത്രില്ലറായിട്ടാണ് ഈ ചിത്രത്തിൻ്റെ അവതരണം..
ഒരു ക്രൈം ത്രില്ലർ ചിത്രത്തിൻ്റെ സസ്പെൻസും, ഉദ്വേഗവുമെല്ലാം കോർത്തിണക്കിയ ക്ലീൻ എൻ്റെർടൈനറായിരിക്കും ഈ ചിത്രം.
ജോയ് മാത്യു.ശ്രീകാന്ത് മുരളി, കണ്ണൂർ ശിവാനന്ദൻ, ധന്യാമേരി വർഗീസ്, മാലാ പാർവ്വതി, ശാരി, കാവ്യാ ഷെട്ടി .(കന്നഡ ഫെയിം)
തുടങ്ങിയവരും പ്രധാന വേഷങ്ങളിലെത്തുന്നു’
രചന – സഞ്ജീവ്.എസ്.
ഛായാഗ്രഹണം – ജാക്സൻ ജോൺസൺ
എഡിറ്റിംഗ് – ക്രിസ്റ്റി സെബാസ്റ്റ്യൻ .
കലാസംവിധാനം -ഡാനി മുസ്‌രിസ് ..
മേക്കപ്പ് – അനീഷ് വൈപ്പിൻ .
കോസ്റ്റ്വും – ഡിസൈൻ –വീണാസ്യമന്തക്.
ക്രിയേറ്റീവ് ഹെഡ് – ഷഫീഖ്., കെ.കുഞ്ഞുമോൻ.
എക്സിക്കുട്ടീവ് പ്രൊഡ്യൂസർ – ബിനീഷ്മഠത്തിൽ
പ്രൊജക്റ്റ് ഡിസൈനേഴ്സ് – അൻസിൽ ജലീൽ.വിശ്വനാഥ് ‘ എ.
പ്രൊഡക്ഷൻ എക്സിക്കുട്ടീവ്. എബിബിന്നി .
പ്രൊഡക്ഷൻ കൺട്രോളർ- ദീപക് പരമേശ്വരൻ.
പാലക്കാടും പരിസരങ്ങളിലുമായി ഒറ്റ ഷെഡ്യൂളിൽ ഈ ചിത്രത്തിന്റെ ചിത്രീകരണം പൂർത്തിയാകും
വാഴൂർ ജോസ്
ഫോട്ടോ വിഘ്നേശ്വർ .


Like it? Share with your friends!

91
Editor

0 Comments

Your email address will not be published. Required fields are marked *