247
26.1k shares, 247 points

ദുൽഖറിന്റെ മാസ്സ് ഗാംഗ് എന്റെർറ്റൈനെർ “കിംഗ് ഓഫ് കൊത്ത” ആകാംക്ഷയും ആവേശവും ഉണർത്തി താരങ്ങൾ

സിനിമാ പ്രേക്ഷകർ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന പാൻ ഇന്ത്യൻ സൂപ്പർ സ്റ്റാർ ദുൽഖർ സൽമാന്റെ ഓണം റിലീസ് ചിത്രമാണ് കിംഗ് ഓഫ് കൊത്ത. അഭിലാഷ് ജോഷി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഓരോ അപ്ഡേറ്റും സോഷ്യൽ മീഡിയയിൽ ട്രൻഡിങ് ആണ്. ഇപ്പോഴിതാ ചിത്രത്തിന്റെ ആവേശകരമായ വിശദാശംസകൾ പങ്കു വച്ചിരിക്കുകയാണ് നടന്മാരായ ഷമ്മി തിലകനും ഗോകുൽ സുരേഷും.

ചിത്രത്തിലെ ദുൽഖറിന്റെ കഥാപാത്രത്തിന്റെ അച്ഛൻ കൊത്ത രവി എന്ന കഥാപാത്രത്തെയാണ് താൻ അവതരിപ്പിക്കുന്നതെന്ന് ഷമ്മി തിലകൻ വെളിപ്പെടുത്തി. അദ്ദേഹത്തിന്റെ ഭാഗങ്ങൾ പ്രധാനമായും ചിത്രീകരിച്ചത് രാമേശ്വരം, കാരക്കുടി എന്നിവിടങ്ങളിലെ മനോഹരമായ സ്ഥലങ്ങളിലാണ്.
പ്രേക്ഷകരെ സസ്പെൻസിൽ നിർത്തിക്കൊണ്ട്, ആഖ്യാനം വിവിധ കാലഘട്ടങ്ങളിൽ വ്യാപിക്കുന്നുവെന്ന് ഷമ്മി തിലകൻ വെളിപ്പെടുത്തുന്നു, കൂടാതെ അദ്ദേഹം രണ്ട് വ്യത്യസ്ത ഭാവങ്ങളിൽ സിനിമയിലെത്തുന്നുണ്ട് എന്നാണ് അദ്ദേഹം വ്യക്തമാക്കിയത്. എന്നിരുന്നാലും, സർപ്രൈസ് എന്ന ഘടകം നിലനിർത്തുന്നതിനായി ചിത്രത്തിന്റെ പ്രമേയത്തെക്കുറിച്ചുള്ള കൂടുതൽ വിശദാംശങ്ങൾ ഇപ്പോൾ വെളിപ്പെടുത്താനാകില്ലയെന്നും അദ്ദേഹം പറഞ്ഞു. സംവിധായകൻ ജോഷിയുമായുള്ള ചിത്രങ്ങളിൽ സാധാരണഗതിയിൽ തന്റെ കഥാപാത്രങ്ങളെ കുറിച്ച് ഇടനിലക്കാർ വഴി അറിയിക്കാറുണ്ടെങ്കിലും ജോഷി തന്നെ നേരിട്ട് ‘പ്രജ’, ‘പാപ്പൻ’ എന്നിവയ്ക്കായി സമീപിച്ചിരുന്നു. ‘പാപ്പനെ’ കുറിച്ച് ചർച്ച ചെയ്യാൻ ജോഷി വിളിച്ചപ്പോൾ, അഭിലാഷിന്റെ സിനിമയെക്കുറിച്ചും അദ്ദേഹത്തിന്റെ പ്രധാന കഥാപാത്രത്തെക്കുറിച്ചും അറിയിച്ചതായി ഷമ്മി തിലകൻ പറഞ്ഞു. കഥയും തിരക്കഥയും കേട്ടു കഴിഞ്ഞപ്പോൾ കിംഗ് ഓഫ് കൊത്തയോടൊപ്പമുള്ള ആവേശം വർദ്ധിപ്പിച്ചു. അഭിലാഷ് ജോഷിയുടെ മേക്കിങ് രീതി വേറെ ലെവൽ ആണെന്നും ജോഷി സാറുമായി താരതമ്യം അനാവശ്യമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

കിംഗ് ഓഫ് കൊത്തയിൽ അഭിനയിക്കുന്ന ഗോകുൽ സുരേഷ് സിനിമയെക്കുറിച്ച് പങ്കുവച്ച അപ്ഡേറ്റ് ഇപ്രകാരം ആണ്. ദുല്‍ഖര്‍ ഇതുവരെ ചെയ്തിട്ടുള്ള സിനിമകൾ വച്ച് നോക്കുകയാണെങ്കില്‍ അത്രയേറെ വ്യത്യസ്ഥമായ കാരക്ടർ അപ്രോച്ച് ഉള്ള
ഒന്നാണ് കിം​ഗ് ഓഫ് കൊത്ത.വളരെ റിസ്ക് എടുത്തു ദുൽഖർ ചെയ്ത ചിത്രമാണിത്. ഫിനാൻഷ്യലി ആയാലും , മറിച്ച് ഒരു ആക്ടേഴ്‌സ് അപ്പ്രോച്ച് ടു സിനിമ എന്ന രീതിയിൽ നോക്കുകയാണെങ്കിൽ ദുൽഖർ നല്ല ആത്മവിശ്വാസത്തോടെ തന്നെ ആ ഒരു റിസ്ക് ഏറ്റെടുത്തു എന്നാണ് തോന്നിയിട്ടുള്ളത് എന്നാണ് ഗോകുൽ സിനിമയെക്കുറിച്ച് പങ്കുവച്ച കാര്യങ്ങൾ.

വൻ താരനിരയും പ്രേക്ഷകരെ ത്രസിപ്പിക്കുന്ന രംഗങ്ങളും ഇഴചേരുന്ന മാസ്സ് ചിത്രം ഹൈ ബഡ്ജറ്റിൽ സീ സ്റ്റുഡിയോസും ദുൽഖർ സൽമാന്റെ വേഫേറെർ ഫിലിംസും ചേർന്നാണ് നിർമ്മിക്കുന്നത്. ഓണക്കാലത്ത് തിയേറ്ററിൽ തീപാറിക്കുമെന്നുറപ്പ് നൽകിയാണ് കിംഗ് ഓഫ് കൊത്തയുടെ ഓരോ അപ്ഡേറ്റും പുറത്തുവരുന്നത്. പി ആർ ഓ പ്രതീഷ് ശേഖർ.


Like it? Share with your friends!

247
26.1k shares, 247 points
Editor

0 Comments

Your email address will not be published. Required fields are marked *