169
18.3k shares, 169 points

ഷെയ്ൻ നിഗം, സണ്ണി വെയ്ൻ എന്നിവർ കേന്ദ്ര കഥാപാത്രങ്ങളിൽ അഭിനയിക്കുന്ന നവാഗതനായ ശ്യാം ശശി സംവിധാനം ചെയ്യുന്ന ചിത്രം പാലക്കാട് ഷൂട്ടിംഗ് ആരംഭിച്ചു. സിനിമയുടെ പൂജാ ചടങ്ങിൽ ഷൈൻ നിഗം, സണ്ണി വെയ്ൻ, സിദ്ധാർഥ് ഭരതൻ, ബിപിൻ പെരുമ്പള്ളി, എന്നിവർ പങ്കെടുത്തു. സിദ്ധാർഥ് ഭരതൻ ഒരു മുഖ്യ കഥാപാത്രത്തെയാണ് ചിത്രത്തിൽ അവതരിപ്പിക്കുന്നത്.

സിൻ സിൽ സെല്ലുലോയ്ഡ്ന്റെ ബാനറിൽ മമ്മൂട്ടി ചിത്രമായ പുഴുവിനു ശേഷം എസ്. ജോർജ്ജ് നിർമിക്കുന്ന ചിത്രത്തിന്റെ കഥ,തിരക്കഥ ഒരുക്കുന്നത് എം.സജാസ് ആണ്.

സുരേഷ് രാജൻ ഛായാഗ്രഹണം നിർവഹിക്കുന്ന ചിത്രത്തിൽ, വിക്രം വേദ, കൈദി മുതലായ സിനിമകളുടെ സംഗീത സംവിധായകൻ ആയിരുന്ന സാം.സി.എസ്സ് ആണ് സംഗീത സംവിധാനം നിർവഹിക്കുന്നത്. എഡിറ്റർ മഹേഷ്‌ ഭുവനേന്ദ്. ബിനോയ്‌ തലക്കുളത്തൂർ കലാ സംവിധാനവും, ധന്യ ബാലകൃഷ്ണൻ വസ്ത്രാലങ്കാരവും നിർവഹിക്കുന്നു.

എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ : സുനിൽ സിങ്.
പ്രൊഡക്ഷൻ കൺട്രോളർ : പ്രശാന്ത് നാരായണൻ.
പ്രോജക്ട് ഡിസൈനർ : ലിബർ ഡേഡ് ഫിലിംസ്. ഫിനാൻസ് കൺട്രോളർ അഗ്നിവേശ് , പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് എബി ബെന്നി, ഔസേപ്പച്ചൻ.പ്രൊഡക്ഷൻ മാനേജർ മൻസൂർ.

ചീഫ് അസോസിയേറ്റ് ഡയറക്ടർ : പ്രശാന്ത് ഈഴവൻ.
അസോസിയേറ്റ് ഡയറക്‌റ്റേർസ് : തൻവിൻ നസീർ, ഷൈൻ കൃഷ്ണ. മേക്കപ്പ് : അമൽ ചന്ദ്രൻ , സംഘട്ടനം : പി സി സ്റ്റണ്ട്സ്, ഡിസൈൻസ് ടൂണി ജോൺ ,സ്റ്റിൽസ് ഷുഹൈബ് എസ് ബി കെ. പി ആർ ഓ: പ്രതീഷ് ശേഖർ.


Like it? Share with your friends!

169
18.3k shares, 169 points
Editor

0 Comments

Your email address will not be published. Required fields are marked *