എസ്.എൻ.സ്വാമി സംവിധാനം ചെയ്ത ചിത്രം സീക്രട്ടിലെ ആദ്യ ഗാനം “കാറ്റിൻ ചിരി കേൾക്കാം” പ്രേക്ഷകരിലേക്ക്

admin
By admin
1 Min Read

ധ്യാൻ ശ്രീനിവാസനെ നായകനാക്കി എസ്.എൻ.സ്വാമി സംവിധാനം ചെയ്ത സീക്രട്ട് എന്ന ചിത്രത്തിലെ “കാറ്റിൻ ചിരി കേൾക്കാം” എന്ന ഗാനം റിലീസായി. ജേക്ക്സ് ബിജോയ് സംഗീത സംവിധാനം നിർവഹിച്ച ഗാനത്തിന്റെ രചന നിർവഹിച്ചിരിക്കുന്നത് സന്തോഷ് വർമയാണ്. ജേക്സ് ബിജോയ്, സെബാ ടോമി, അഖിൽ.ജെ.ചന്ദ് എന്നിവരാണ് കാറ്റിൻ ചിരി കേൾക്കാം എന്ന ഗാനം ആലപിച്ചിരിക്കുന്നത്. ലക്ഷ്മി പാർവതി വിഷൻസിന്റെ ബാനറിൽ രാജേന്ദ്ര പ്രസാദ് നിർമ്മിച്ച സീക്രട്ടിന്റെ കഥയും സംവിധാനവും എസ്.എൻ.സ്വാമിയാണ് നിർവഹിക്കുന്നത്. ധ്യാൻ ശ്രീനിവാസൻ, അപർണാ ദാസ്, ജേക്കബ് ഗ്രിഗറി, കലേഷ് രാമാനന്ദ്, ആർദ്ര മോഹൻ, രഞ്ജിത്ത്, രഞ്ജി പണിക്കർ, ജയകൃഷ്ണൻ, സുരേഷ് കുമാർ, അഭിരാം രാധാകൃഷ്ണൻ, മണിക്കുട്ടൻ, ദിൽഷാന തുടങ്ങി നിരവധി താരങ്ങൾ അഭിനയിച്ച ചിത്രം സീക്രട്ട് ജൂലൈ അവസാന വാരം തിയേറ്ററുകളിലേക്കെത്തും.

സീക്രട്ടിന്റെ ഡി.ഒ.പി -ജാക്സൺ ജോൺസൺ, എഡിറ്റിങ് -ബസോദ് ടി ബാബുരാജ്, ആർട്ട് ഡയറക്ടർ : സിറിൽ കുരുവിള, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ : രാകേഷ്.ടി.ബി, പ്രൊഡക്ഷൻ കൺട്രോളർ -അരോമ മോഹൻ, കോസ് റ്റ്യൂം : സ്റ്റെഫി സേവിയർ, മേക്കപ്പ് : സിനൂപ് രാജ്, ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ : ശിവറാം, സൗണ്ട് ഡിസൈൻ : വിക്കി, കിഷൻ. അസ്സോസിയേറ്റ് ഡയറക്ടർ : വിഷ്ണു ചന്ദ്രൻ, ആക്ഷൻ ഡയറക്ടർ : ഫീനിക്സ് പ്രഭു, ഫൈനൽ മിക്സ് : അജിത് എ ജോർജ്, വി എഫ് എക്സ് : ഡിജിബ്രിക്ക്സ്, ഡി ഐ: മോക്ഷ, സ്റ്റിൽസ് : നവീൻ മുരളി, പബ്ലിസിറ്റി ഡിസൈനർ : ആന്റണി സ്റ്റീഫൻ, പി ആർ ഓ : പ്രതീഷ് ശേഖർ.

Share This Article
Leave a comment

Leave a Reply

Your email address will not be published. Required fields are marked *