ോക്കിങ് സ്റ്റാർ യാഷ് നായകനാകുന്ന ഗീതു മോഹൻദാസ് ചിത്രം ടോക്സിക് ഓഗസ്റ്റ് 8ന് ചിത്രീകരണം ആരംഭിക്കുന്നു
ഓരോ അപ്ഡേറ്റിലും പ്രേക്ഷകകരുടെ ആവേശം വാനോളം ഉയർത്തിയ ഗീതു മോഹൻദാസ് സംവിധാനം ചെയ്യുന്ന യാഷ് ചിത്രം “ടോക്സിക് എ ഫെയറി ടെയിൽ ഫോർ ഗ്രൗൺ-അപ്സിന്റെ” ചിത്രീകരണം (ഓഗസ്റ്റ് 8) ചിത്രീകരണം നാളെ മുതൽ ആരംഭിക്കുന്നു.‘കെജിഎഫ് 2’ എത്തിയിട്ട് 844 ദിനങ്ങൾ കഴിയുമ്പോളാണ് ‘ടോക്സിക്’ ചിത്രീകരണം ആരംഭിക്കാനായി യാഷ് തയാറാകുന്നത്. 2023 ഡിസംബര്‍ 8 ന് ഔദ്യോഗികമായി പ്രഖ്യാപിക്കപ്പെട്ട ചിത്രമാണ് ടോക്സിക്. ഗീതു മോഹൻദാസ് സംവിധാനം ചെയ്യുന്ന ചിത്രം 2024 ഓഗസ്റ്റ് 8 ന് (8-8-8) ബാംഗ്ലൂരിൽ ചിത്രീകരിക്കും. […]


