സുരാജ് വെഞ്ഞാറമൂടിന്റെ ED – എക്സ്ട്രാ ഡീസന്റ് പാക്കപ്പായി
ലിസ്റ്റിൻ സ്റ്റീഫന്റെ മാജിക് ഫ്രയ്മ്സും സുരാജ് വെഞ്ഞാറമ്മൂടിന്റെ വിലാസിനി സിനിമാസും ചേർന്ന് നിർമ്മിക്കുന്ന ചിത്രം ഇ ഡി – എക്സ്ട്രാ ഡീസന്റ് പാക്കപ്പായി. കൊല്ലൂർ മൂകാംബികാ ക്ഷേത്ര സന്നിധിയിൽ ആരംഭിച്ചഇ ഡിയുടെ ഷൂട്ടിംഗ് പാലക്കാട്, എറണാകുളം എന്നീ സ്ഥലങ്ങളിലാണ് നടന്നത്. ആഷിഫ് കക്കോടി രചന നിർവഹിക്കുന്ന എക്സ്ട്രാ ഡീസന്റ് സംവിധാനം ചെയ്യുന്നത് ആമിർ പള്ളിക്കലാണ്. സുരാജ് വെഞ്ഞാറമൂട് ഇതുവരെ അവതരിപ്പിക്കാത്ത വേറിട്ട ഗെറ്റപ്പിലും കഥാപാത്രത്തിലുമാണ് ഇ.ഡിയിലെത്തുന്നത്. ഗ്രേസ് ആന്റണി, വിനയപ്രസാദ്, റാഫി, സുധീർ കരമന, ശ്യാം മോഹൻ, […]


