Featured Film News

മെലഡിയുടെ മാന്ത്രിക സ്പർശമുള്ള സംഗീത സംവിധായകൻ ശ്രീ മോഹൻ സിത്താരയുടെ വരും കാത്തിരിക്കണം **എന്ന മ്യൂസിക് വീഡിയോ പുറത്തിറങ്ങി.

മെലഡിയുടെ മാന്ത്രിക സ്പർശമുള്ള സംഗീത സംവിധായകൻ ശ്രീ മോഹൻ സിത്താരയുടെ വരും കാത്തിരിക്കണം **എന്ന മ്യൂസിക് വീഡിയോ പുറത്തിറങ്ങി.

ശ്രീ ബി. കെ. ഹരിനാരായണൻ്റെ വരികൾക്ക് മോഹൻ സിത്താര സംഗീതവും ദൃശ്യാവിഷ്കാരവും നിർവഹിച്ച ‘വരും കാത്തിരിക്കണം’ എന്ന മ്യൂസിക് വീഡിയൊ വർണ്ണാഭമാർന്ന ചടങ്ങിൽ വെച്ച് സൈന പ്ലേ മ്യൂസിക്കിലൂടെ റിലീസ് ചെയ്തു. വീഡിയോ റിലീസ് ചെയ്തത് പ്രശസ്ത സംവിധായകൻ ശ്രീ വിനയനാണ്. മുഖ്യാതിഥികളായി പത്മശ്രീ കലാമണ്ഡലം ക്ഷേമാവതി, എം പി സുരേന്ദ്രൻ( മുതിർന്ന മാധ്യമപ്രവർത്തകൻ,)ശിവജി ഗുരുവായൂർ, സുനിൽ സുഗത, ജയരാജ് വാര്യർ, നടി മഞ്ജു സുഭാഷ്, സംവിധായകൻ കെ ബി മധു തുടങ്ങിയവർ പങ്കെടുത്തു. വീഡിയോയുടെ ബാക്ഗ്രൌണ്ട് സ്കോർ ഒരുക്കിയിരിക്കുന്നത് അവിൻ മോഹൻ സിത്താരയാണ്. ‘പതിനേഴിൻ്റെ പൂങ്കരളിൽ എന്ന ഗാനത്തിലൂടെ ശ്രദ്ധേയനായ കബീറും നവാഗതയായ അനൂജ ഹസീബുമാണ് ഗായകർ. പഴയ കാലഘട്ടത്തിലെ അനുസ്മരിപ്പിക്കും വിധമുള്ള ദൃശ്യ വിരുന്നും പുതുതലമുറയുടെ റാപ്പ് മ്യൂസിക്കും മിശ്രിതം ആയിട്ടാണ് ഗാനം ദൃശ്യവൽക്കരിച്ചിരിക്കുന്നത്. പി ആർ ഒ എം കെ ഷെജിൻ

admin

About Author

You may also like

Featured Film News

പൊട്ടിച്ചിരിപ്പിക്കായി മരണമാസ്ഒരുങ്ങുന്നു.

്രദർശന ശാലകളിൽ പൊട്ടിച്ചിരിയുടെ അലയൊലികൾ സൃഷ്ടിക്കാൻ കഴിയുന്ന മരണമാസ് എന്ന ചിത്രത്തിന് കൊച്ചിയിൽ തിരി തെളിഞ്ഞു.പൂർണ്ണമായും ഡാർക്ക് ഹ്യൂമർ അവതരിപ്പിക്കുന്ന ഈ ചിത്രമായിരിക്കുമിത്.ടൊവിനോ തോമസ് പ്രൊഡക്ഷൻസ് ഇൻ
Featured Film News

നാട്ടിൽ സുപരിചിതനായബംഗാളി നായരുടെ ചായക്കടയിൽ അവിചാരിതമായി കണ്ടുമുട്ടിയ വിനായകനും സുരാജും തമ്മിലിടയുന്ന ദൃശ്യങ്ങളോടെ തെക്ക് വടക്ക് സിനിമയുടെ രസകരമായ പുതിയ ആമുഖ വീഡിയോ.

ആമുഖ ടീസറുകൾ കൊണ്ട് മലയാള സിനിമയിൽ പുതിയ ട്രെൻഡ് സൃഷ്ടിക്കുകയാണ് ‘തെക്ക് വടക്ക്’ സിനിമ. കഥാപാത്രങ്ങളെ പ്രേക്ഷകർക്ക് പരിചയപ്പെടുത്താൻ ആമുഖ ടീസറുകൾ മലയാളത്തിൽ ആദ്യാനുഭവമാണ്. “കെഎസ്ഇബി എഞ്ചിനീയറായ