Featured Film News

നായകൻ വിനായകൻ, ടോം ഇമ്മട്ടിയുടെ സംവിധാനത്തിൽ “പെരുന്നാൾ” ഒരുങ്ങുന്നു : ചിത്രത്തിൽ പുതുമുഖങ്ങൾക്കും അവസരം

നായകൻ വിനായകൻ, ടോം ഇമ്മട്ടിയുടെ സംവിധാനത്തിൽ “പെരുന്നാൾ” ഒരുങ്ങുന്നു : ചിത്രത്തിൽ പുതുമുഖങ്ങൾക്കും അവസരം

നടൻ വിനായകനെ നായകനാക്കി ടോം ഇമ്മട്ടി സംവിധാനം ചെയ്യുന്ന പുതിയ ചിത്രം പ്രഖ്യാപിച്ചു. “പെരുന്നാൾ” എന്നാണ് ചിത്രത്തിന്റെ പേര്, ചിത്രത്തിന്റെ പേരിനോടൊപ്പം ക്രോവേന്മാരും സ്രാപ്പേൻമാരും എന്ന ടാഗ് നൽകിയിട്ടുണ്ട്. ജോളിവുഡ് മൂവീസും ഇമ്മട്ടി കമ്പനിയും ചേർന്നാണ് പെരുന്നാളിന്റെ നിർമ്മാണം. ടോവിനോ തോമസ് നായകനായ ഒരു മെക്സിക്കൻ അപാരത, ആൻസൺ പോൾ നായകനായ ഗാമ്ബ്ലർ എന്നീ ചിത്രങ്ങൾക്ക് ശേഷം ടോം ഇമ്മട്ടി സംവിധാനം ചെയ്യുന്ന ചിത്രമാണിത്.

ചിത്രത്തിന്റെ പ്രഖ്യാപനത്തോടൊപ്പം പുതുമുഖങ്ങൾക്ക് അവസരം നൽകുന്ന കാസ്റ്റിങ് കോളും അണിയറപ്രവർത്തകർ നൽകിയിട്ടുണ്ട്. അഞ്ചിനും പതിനഞ്ചിനും ഇടയിലുള്ള ആൺ പെൺ കുട്ടികൾക്കും ഇരുപതിനും മുപ്പത്തി അഞ്ചിനും നാല്പതിനും എഴുപതിനുമിടയിലുള്ള സ്ത്രീ പുരുഷന്മാർക്കും ചിത്രത്തിൽ അഭിനയിക്കാനായുള്ള അവസരം ഒരുങ്ങുകയാണ്. അഭിനയിക്കാൻ താല്പര്യമുള്ളവർ എഡിറ്റ് ചെയ്യാത്ത രണ്ടു ഫോട്ടോയും മുപ്പതു സെക്കന്റ് ദൈർഘ്യമുള്ള പെർഫോമൻസ് വിഡിയോയും നവംബർ 11 നു മുന്നേ [email protected] എന്ന ഇമെയിൽ ഐ ഡിയിൽ അയക്കണം. ചിത്രത്തിന്റെ കൂടുതൽ വിവരങ്ങൾ വരും ദിവസങ്ങളിൽ അറിയിക്കുമെന്ന് അണിയറപ്രവർത്തകർ അറിയിച്ചു. പി ആർ ഓ ആൻഡ് മാർക്കറ്റിംഗ് കൺസൽട്ടന്റ് : പ്രതീഷ് ശേഖർ.

admin

About Author

You may also like

Featured Film News

പൊട്ടിച്ചിരിപ്പിക്കായി മരണമാസ്ഒരുങ്ങുന്നു.

്രദർശന ശാലകളിൽ പൊട്ടിച്ചിരിയുടെ അലയൊലികൾ സൃഷ്ടിക്കാൻ കഴിയുന്ന മരണമാസ് എന്ന ചിത്രത്തിന് കൊച്ചിയിൽ തിരി തെളിഞ്ഞു.പൂർണ്ണമായും ഡാർക്ക് ഹ്യൂമർ അവതരിപ്പിക്കുന്ന ഈ ചിത്രമായിരിക്കുമിത്.ടൊവിനോ തോമസ് പ്രൊഡക്ഷൻസ് ഇൻ
Featured Film News

നാട്ടിൽ സുപരിചിതനായബംഗാളി നായരുടെ ചായക്കടയിൽ അവിചാരിതമായി കണ്ടുമുട്ടിയ വിനായകനും സുരാജും തമ്മിലിടയുന്ന ദൃശ്യങ്ങളോടെ തെക്ക് വടക്ക് സിനിമയുടെ രസകരമായ പുതിയ ആമുഖ വീഡിയോ.

ആമുഖ ടീസറുകൾ കൊണ്ട് മലയാള സിനിമയിൽ പുതിയ ട്രെൻഡ് സൃഷ്ടിക്കുകയാണ് ‘തെക്ക് വടക്ക്’ സിനിമ. കഥാപാത്രങ്ങളെ പ്രേക്ഷകർക്ക് പരിചയപ്പെടുത്താൻ ആമുഖ ടീസറുകൾ മലയാളത്തിൽ ആദ്യാനുഭവമാണ്. “കെഎസ്ഇബി എഞ്ചിനീയറായ