496

പ്ലാൻ ജെ സിനിമ, സി എൻ ജി എന്നിവർ ചേർന്ന് നിർമിച്ചു ജോമാൻ ടി ജോൺ അവതരിപ്പിക്കുന്ന വിശുദ്ധ മെജോയിലെ കണ്ണ് കരിമേഖ കണ്ണ് എന്ന് തുടങ്ങുന്ന മനോഹര ഗാനം പുറത്തിറങ്ങി. ജസ്റ്റിൻ വർഗീസ് ഈണമിട്ട തനി നാടൻ രീതിയിൽ ഉള്ള മനോഹരമായ പാട്ടിൽ ഡിനോയ് പൗലോസ് ലിജി മോൾ എന്നിവർക്കിടയിലെ ചെറിയ പ്രണയത്തിന്റെ കഥയാണ് പറയുന്നത്. നാടൻ പശ്ചാത്തലത്തിൽ ഒരുക്കിയ ഗാനത്തിന്റെ രചന സുഹൈൽ കോയ ആണ്.വിനോദ് ഷൊർണൂർ, ജോമോൻ ടി ജോൺ, ഷമീർ മുഹമ്മദ്‌ എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ചിത്രത്തിന്റെ സംവിധാനം കിരൺ ആന്റണി.ജോമോൻ ടി ജോൺ ക്യാമറയും ഷമീർ മുഹമ്മദ്‌ എഡിറ്റിങ്ങും നിർവഹിക്കുന്ന ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത് തണ്ണീർ മത്തൻ ദിനങ്ങളുടെ രചയിതാവ് കൂടിയായ ഡിനോയ് പൗലോസ് ആണ്. ജോമോൻ ഷമീർ ഡിനോയ് ജസ്റ്റിൻ കൂട്ടുകെട്ട് തണ്ണീർ മത്തൻ ദിനങ്ങൾക്ക് ശേഷം വീണ്ടും ഒന്നിക്കുന്ന ചിത്രം കൂടിയാണ് വിശുദ്ധ മെജോ. മെജോ എന്ന സാധാരണക്കാരനായ ചെറുപ്പക്കാരന്റെ ജീവിതവും പ്രണയവും ലളിതവും മനോഹരവും ആയി അവതരിപ്പിക്കുന്ന ചിത്രമാണ് വിശുദ്ധ മെജോ.എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ വിനീത് ഷൊർണൂർ പ്രൊഡക്ഷൻ കൺട്രോളർ ഷാഫി ചെമ്മാട്. അപ്രതീക്ഷിതമായി എത്തി തീയറ്റർ കീഴടക്കിയ വൻ വിജയം നേടിയ തണ്ണീർ മത്തൻ ദിനങ്ങൾക്ക് ശേഷം വീണ്ടും ആണ് കൂട്ടുകെട്ട് ഒരുമിക്കുമ്പോൾ ലഭിക്കുന്ന പ്രതീക്ഷക്ക് നീതി പുലർത്താൻ ഗാനത്തിനു ആയിട്ടുണ്ട് എന്നാണ് പ്രേക്ഷകർ അഭിപ്രായപ്പെടുന്നത്


Like it? Share with your friends!

496
Editor

0 Comments

Your email address will not be published. Required fields are marked *