Featured Film News

മിന്നൽ മുരളിക്കും ഡിറ്റക്റ്റീവ് ഉജ്ജ്വലനും ശേഷം ജാമ്പി; വീക്കെൻഡ് സിനിമാറ്റിക് യൂണിവേഴ്സിലെ പുതിയ ചിത്രം

മിന്നൽ മുരളിക്കും ഡിറ്റക്റ്റീവ് ഉജ്ജ്വലനും ശേഷം ജാമ്പി; വീക്കെൻഡ് സിനിമാറ്റിക് യൂണിവേഴ്സിലെ പുതിയ ചിത്രം

സോഫിയ പോൾ നേതൃത്വം നൽകുന്ന വീക്കെൻഡ് ബ്ലോക്ബസ്റ്റേഴ്‌സിൻ്റെ വീക്കെൻഡ് സിനിമാറ്റിക് യൂണിവേഴ്സിലെ മൂന്നാം ചിത്രത്തിൻ്റെ ടൈറ്റിൽ പുറത്ത്. മിന്നൽ മുരളി, ഡിറ്റക്ടീവ് ഉജ്ജ്വലൻ എന്നീ ചിത്രങ്ങൾക്ക് ശേഷം വീക്കെൻഡ് സിനിമാറ്റിക് യൂണിവേഴ്‌സിൻ്റെ ഭാഗമായി എത്തുന്ന ഈ പുതിയ ചിത്രത്തിന്റെ പേര് ‘ജാമ്പി’ എന്നാണ്. നവാഗതനായ ജോർജ് കോര സംവിധാനം ചെയ്യുന്ന ഈ ചിത്രം മലയാളത്തിലെ ആദ്യത്തെ സോമ്പി ചിത്രം ആയിരിക്കുമെന്നാണ് സൂചന. “ദി അൺഡെഡ് ഹാവ് എ സ്റ്റോറി റ്റു ടെൽ” എന്നാണ് ചിത്രത്തിന്റെ ടൈറ്റിൽ ടാഗ് ലൈൻ.

നന്ദു മനോജ്, ഹരികൃഷ്ണൻ കെ ആർ, സംവിധായകൻ ജോർജ് കോര എന്നിവർ ചേർന്നാണ് ചിത്രം രചിച്ചിരിക്കുന്നത്. ടൈറ്റിൽ വെളിപ്പെടുത്തിക്കൊണ്ടുള്ള മോഷൻ പോസ്റ്റർ ആണ് ഇപ്പോൾ പുറത്ത് വിട്ടിരിക്കുന്നത്. അടുത്ത വർഷം ഷൂട്ടിംഗ് ആരംഭിക്കുന്ന ചിത്രം 2026 ലാണ് റിലീസ് ചെയ്യുക. വീക്കെൻഡ് സിനിമാറ്റിക് യുണിവേഴ്സിലെ രണ്ടാം ചിത്രമായ ഡിറ്റക്റ്റീവ് ഉജ്ജ്വലൻ അടുത്ത വർഷമാണ് റിലീസ് ചെയ്യുക. ധ്യാൻ ശ്രീനിവാസൻ നായകനാവുന്ന ഈ ചിത്രം നവാഗതരായ ഇന്ദ്രനീൽ ഗോപീകൃഷ്ണനും രാഹുൽ ജിയും ചേർന്നാണ് രചിച്ചു സംവിധാനം ചെയ്തത്. ടോവിനോ തോമസ് നായകനായ ബേസിൽ ജോസഫ് ചിത്രം മിന്നൽ മുരളിയിൽ ആരംഭിച്ച വീക്കെൻഡ് സിനിമാറ്റിക് യൂണിവേഴ്‌സിന്റെ ഭാഗമായിട്ടാണ് ഈ ചിത്രങ്ങൾ ഒരുങ്ങുന്നത്.

admin

About Author

You may also like

Featured Film News

പൊട്ടിച്ചിരിപ്പിക്കായി മരണമാസ്ഒരുങ്ങുന്നു.

്രദർശന ശാലകളിൽ പൊട്ടിച്ചിരിയുടെ അലയൊലികൾ സൃഷ്ടിക്കാൻ കഴിയുന്ന മരണമാസ് എന്ന ചിത്രത്തിന് കൊച്ചിയിൽ തിരി തെളിഞ്ഞു.പൂർണ്ണമായും ഡാർക്ക് ഹ്യൂമർ അവതരിപ്പിക്കുന്ന ഈ ചിത്രമായിരിക്കുമിത്.ടൊവിനോ തോമസ് പ്രൊഡക്ഷൻസ് ഇൻ
Featured Film News

നാട്ടിൽ സുപരിചിതനായബംഗാളി നായരുടെ ചായക്കടയിൽ അവിചാരിതമായി കണ്ടുമുട്ടിയ വിനായകനും സുരാജും തമ്മിലിടയുന്ന ദൃശ്യങ്ങളോടെ തെക്ക് വടക്ക് സിനിമയുടെ രസകരമായ പുതിയ ആമുഖ വീഡിയോ.

ആമുഖ ടീസറുകൾ കൊണ്ട് മലയാള സിനിമയിൽ പുതിയ ട്രെൻഡ് സൃഷ്ടിക്കുകയാണ് ‘തെക്ക് വടക്ക്’ സിനിമ. കഥാപാത്രങ്ങളെ പ്രേക്ഷകർക്ക് പരിചയപ്പെടുത്താൻ ആമുഖ ടീസറുകൾ മലയാളത്തിൽ ആദ്യാനുഭവമാണ്. “കെഎസ്ഇബി എഞ്ചിനീയറായ