Featured Film News

ഒരു ബൈക്ക് കേന്ദ്ര കഥാപാത്രം ആകുന്ന യമഹ**എന്ന ചിത്രത്തിന്റെ ഫസ്റ്റ്ലുക്ക്‌ പോസ്റ്റർ പുറത്തിറങ്ങി.

ഒരു ബൈക്ക് കേന്ദ്ര കഥാപാത്രം ആകുന്ന യമഹ**എന്ന ചിത്രത്തിന്റെ ഫസ്റ്റ്ലുക്ക്‌ പോസ്റ്റർ പുറത്തിറങ്ങി.

നിരവധി പ്രശസ്ത താരങ്ങളുടെ സോഷ്യൽ മീഡിയ പേജ് മുഖേനയാണ് പോസ്റ്റർ പുറത്തിറങ്ങിയത്.
പാലാ ക്രിയേഷൻസിന്റെ ബാനറിൽ മധു ജി കമലം രചന നടത്തി സംവിധാനം ചെയ്യുന്ന ചിത്രമാണിത്.

കഥാകൃത്ത് സുധീ ഉണ്ണിത്താന്റെ ജീവിതത്തിൽ ഉണ്ടായ സംഭവബഹുലമായ കഥയാണ് യമഹ എന്ന ചിത്രത്തിന് ആധാരം. ഹ്യൂമറിന്റെ പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ചിത്രത്തിന്റെ ലൊക്കേഷൻ ബാംഗ്ലൂർ,കായംകുളം,ഹരിപ്പാട് മുതുകുളം, മാവേലിക്കര, പരിസരപ്രദേശങ്ങളാണ്.

പ്രധാന അഭിനേതാക്കൾ.
ഹരി പത്തനാപുരം,
തോമസ് കുരുവിള,നോബി,കോബ്ര രാജേഷ്,ഷാജി മാവേലിക്കര,വിനോദ് കുറിയന്നൂർ, സുരേഷ് സുബ്രഹ്മണ്യൻ,നെപ്ട്യൂൺ സുരേഷ്,ബൈജു പത്തനാപുരം, കാർത്തിക്, ഷെജിൻ,അനിൽ ചേനപ്പടി, നോബിൻ,വിഷ്ണു ഗോപിനാഥ്, അജിത് കൃഷ്ണ,ബെന്നി തൊടുപുഴ , തുളസീദാസ്, മോഹന ഗോപാലൻ, ബിജു കളന്തൂർ,സാബു,
ആൻസി ലിനു, ചിഞ്ചു റാണി,ഉഷ കുറത്തിയാട്,
കൃഷ്ണപ്രിയ, ലച്ചു ജയകുമാർ,ബേബി ഹിയ ജോർജ്, ബേബി വേദലക്ഷ്മി എന്നിവർ അഭിനയിക്കുന്നു.

ഡിയോ പി നജീബ് ഷാ. ഗാനരചന ശ്രീകുമാർ നായർ.സംഗീതം രതീഷ് കൃഷ്ണ.പ്രൊഡക്ഷൻ കൺട്രോളർ സുധീഷ് രാജ്. പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് സജിറിസ.കലാസംവിധാനം ലാലു തൃക്കുളം. മേക്കപ്പ് സുബ്രു തിരൂർ. സ്റ്റിൽസ് അജേഷ് ആവണി. അസോസിയേറ്റ് ഡയറക്ടർ ടോമി കലവറ, അജികുമാർ മുതുകുളം.

പി ആർ ഒ എം കെ ഷെജിൻ.

admin

About Author

You may also like

Featured Film News

പൊട്ടിച്ചിരിപ്പിക്കായി മരണമാസ്ഒരുങ്ങുന്നു.

്രദർശന ശാലകളിൽ പൊട്ടിച്ചിരിയുടെ അലയൊലികൾ സൃഷ്ടിക്കാൻ കഴിയുന്ന മരണമാസ് എന്ന ചിത്രത്തിന് കൊച്ചിയിൽ തിരി തെളിഞ്ഞു.പൂർണ്ണമായും ഡാർക്ക് ഹ്യൂമർ അവതരിപ്പിക്കുന്ന ഈ ചിത്രമായിരിക്കുമിത്.ടൊവിനോ തോമസ് പ്രൊഡക്ഷൻസ് ഇൻ
Featured Film News

നാട്ടിൽ സുപരിചിതനായബംഗാളി നായരുടെ ചായക്കടയിൽ അവിചാരിതമായി കണ്ടുമുട്ടിയ വിനായകനും സുരാജും തമ്മിലിടയുന്ന ദൃശ്യങ്ങളോടെ തെക്ക് വടക്ക് സിനിമയുടെ രസകരമായ പുതിയ ആമുഖ വീഡിയോ.

ആമുഖ ടീസറുകൾ കൊണ്ട് മലയാള സിനിമയിൽ പുതിയ ട്രെൻഡ് സൃഷ്ടിക്കുകയാണ് ‘തെക്ക് വടക്ക്’ സിനിമ. കഥാപാത്രങ്ങളെ പ്രേക്ഷകർക്ക് പരിചയപ്പെടുത്താൻ ആമുഖ ടീസറുകൾ മലയാളത്തിൽ ആദ്യാനുഭവമാണ്. “കെഎസ്ഇബി എഞ്ചിനീയറായ