350

രാജാവിന്‍െ പുതിയ രഥം 🌟Lalettan's New ToyToyota Vellfire 🔥 First in Kerala..!!

Posted by Lal Bhakthan Madhulal Chuzhali on Sunday, March 1, 2020

ആഡംബര വാഹനമായ ടൊയോട്ട വെല്‍ഫയർ സ്വന്തമാക്കി മലയാളികളുടെ സ്വന്തം ലാലേട്ടൻ.!! ഏറ്റെടുത്ത് ആരാധകർ.!! ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറൽ.!!

മലയാളത്തിലെ സൂപ്പർ സ്റ്റാർ മോഹൻലാലിന്റെ വാഹനപ്രേമം പ്രശസ്തമാണ്. അത്യാഡംബര വാഹനങ്ങളുടെ ഒരു നീണ്ടനിര തന്നെ അദ്ദഹത്തിനുണ്ട്.

പുതിയ കാർ സ്വന്തമാക്കി മലയാളത്തിന്റെ പ്രിയ താരം മോഹൻലാൽ. ടൊയോട്ടയുടെ വെൽഫയർ എന്ന കാർ ആണ് മോഹൻലാൽ സ്വന്തമാക്കിയത്.

പുതിയ വാഹനത്തിെനാപ്പമുള്ള ചിത്രം സമൂഹമാധ്യമങ്ങളിൽ വൈറലാവുകയാണ്. വെൽഫയറിന്റെ കേരളത്തിലെ ആദ്യ ഉടമ കൂടിയാണ് മോഹൻലാൽ.

ഏകദേശം ഒരു കോടിക്ക് അടുത്താണ് വാഹനത്തിന്റെ വില. ആഡംബര കാറുകൾ നിരവധി സ്വന്തമായുള്ള ലാലേട്ടന്റെ ഗ്യാരേജിലെ മറ്റൊരു അതിഥിയായി മാറുന്നു ഇതോടെ ടൊയോട്ട വെൽഫയർ.

കേരളമൊഴികെയുള്ള സംസ്ഥാനങ്ങളില്‍ 79.50 ലക്ഷം രൂപയമാണ് വാഹനത്തിന്റെ വില. ഒരു മാസം 60 യൂണിറ്റാണ് ടൊയോട്ട ഇന്ത്യയ്ക്കായി അനുവദിച്ചിരിക്കുന്നത്.

ലാലിന്റെ വർഷങ്ങളായുള്ള സന്തതസഹചാരിയും സാരഥിയുമായി ആന്റണി പെരുമ്പാവൂരിനൊപ്പമാണ് അദ്ദേഹം വാഹനം സ്വന്തമാക്കിയത്.
ഇതിനിടെ മോഹൻലാൽ ചിത്രം മരയ്ക്കാർ റിലീസിന് തയ്യാറെടുക്കുകയാണ്. ബജറ്റിൽ ഒരുങ്ങുന്ന ഈ ചിത്രം ലോകവ്യാപകമായ റിലീസ് ചെയ്യുന്നത് അയ്യായിരത്തോളം തിയേറ്ററുകളിലാണ്.

Like it? Share with your friends!

350
B4 Admin

0 Comments

Your email address will not be published. Required fields are marked *